അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ദിമിത്രിയോസ് ഡയമന്റാകോസ് | Kerala Blasters

കലിംഗ സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് ബി യിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഐ ലീഗിൽ നിന്നുമുള്ള ടീമായ ഷില്ലോങ്ങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത് അയ്മനും പെപ്രയുമാണ്. മത്സരത്തിൽ ഇരട്ട ഗോളുകൾ സ്കോർ ചെയ്ത ഘാന താരം പെപ്രയാണ് മത്സരത്തിൽ മികച്ചുനിന്നത്.

അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതാണെന്ന് താനും പെപ്രയുമായുള്ള കളിക്കളത്തിലെ കൂട്ടുകെട്ട് എങ്ങനെയാണെന്നും വിശദീകരിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരമായ ദിമിത്രിയോസ് ഡയമന്റാകോസ്. ഈയിടെ നടന്ന സ്പോർട്സ് സ്റ്റാറുമായുള്ള അഭിമുഖത്തിനിടെയാണ് ദിമിത്രിയോസ് ഇക്കര്യങ്ങൾ പറയുന്നത്.

“ഇത്രയും കാലം ഞങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുവാൻ അഡ്രിയാൻ ലൂണ ഉണ്ടായിരുന്നു. പക്ഷേ ലൂണയുടെ അഭാവത്തിൽ നമ്മൾ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം. പെപ്രക്കൊപ്പം കളി കെട്ടിപ്പടുക്കുവാൻ എനിക്ക് പിന്നിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയും, പെപ്ര തിരിച്ചുപോകുമ്പോൾ ഞാൻ മുന്നോട്ട് തന്നെ കയറും.” – ദിമിത്രിയോസ് ഡയമന്റാകോസ് പറഞ്ഞു.

സൂപ്പർ കപ്പ് ടൂർണമെന്റിൽ ആദ്യം മത്സരത്തിൽ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത രണ്ട് മത്സരം വിജയിക്കാനായാൽ സെമിഫൈനൽ എത്താം. ജംഷഡ്പൂര് എഫ്സി, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി എന്നീ രണ്ട് ഐഎസ്എൽ ടീമുകളെയാണ് അടുത്ത മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ദിമിത്രിയോസ്, പെപ്രാഹ് തുടങ്ങിയ താരങ്ങളിൽ തന്നെയാണ് ആരാധകരുടെ പ്രതീക്ഷകളും വിശ്വാസങ്ങളും.

Rate this post