ബ്രസീലിനെ തോൽപ്പിച്ച് ഒളിമ്പിക്സിന് യോഗ്യത നേടി അർജന്റീന |Argentina |Brazil
ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്സിന് യോഗ്യത ഉറപ്പാക്കിയിരിക്കുകയാണ് അര്ജന്റീന.നിർണായകമായ സൗത്ത് അമേരിക്കൻ ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ ഹാവിയർ മഷറാനോ പരിശീലിപ്പിച്ച അർജൻ്റീന അണ്ടർ 23 ടീമിന് വേണ്ടി ലൂസിയാനോ ഗോണ്ടൗ ഗോൾ നേടിയത്.
കാരക്കാസിലെ ബ്രിജിഡോ ഇരിയാർട്ടെ സ്റ്റേഡിയത്തിൽ 78-ാം മിനിറ്റിൽ വാലൻ്റൈൻ ബാർകോ നൽകിയ ക്രോസ് ഗോൾകീപ്പർ മൈക്കൽ മറികടന്ന് ഹെഡറിലൂടെ താരം വലയിലാക്കി.ടോക്കിയോയിൽ നടന്ന ഒളിമ്പിക് ഫുട്ബോൾ സ്വർണം നേടിയ ബ്രസീലിന് 2024 ൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധിക്കില്ല.റിയോ ഡി ജനീറോ, ടോക്കിയോ ഒളിമ്പിക്‌സുകളിൽ ഫുട്‌ബോളിൽ ബ്രസീൽ സ്വർണം നേടിയിരുന്നു. തെക്കേ അമേരിക്കയിൽ നിന്നും ഒളിമ്പിക്സിലേക്ക് രണ്ടു ടീമുകളാണ് യോഗ്യത നേടുന്നത്.വെനിസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയെപ്പെടുത്തിയ പരാഗ്വേയാണ് യോഗ്യത നേടിയ മറ്റൊരു ടീം.
3 മത്സരങ്ങളിൽ നിന്നും 7 പോയിടുകളാണ് പരാഗ്വേ നേടിയത്, മൂന്ന് മത്സരങ്ങളിൽ അഞ്ച് പോയിൻ്റുമായി അർജൻ്റീന അവസാന ഗ്രൂപ്പ് ഘട്ട കാമ്പെയ്ൻ പൂർത്തിയാക്ക. മത്സരത്തിന്റെ ആദ്യപകുതിയിൽ അർജൻ്റീനയ്ക്കായിരുന്നു മുൻതൂക്കം.റാമോൺ മെനെസെസ് പരിശീലിപ്പിച്ച ബ്രസീൽ ടീമിന് വലിയ മുന്നേറ്റം നടത്താൻ സാധിച്ചില്ല.പതിനാറാം മിനിറ്റിൽ ലോകകപ്പ് ജേതാവ് തിയാഗോ അൽമാഡയുടെ ഷോട്ട് പോസ്റ്റിൽ തട്ടി.61-ാം ആം മിനുട്ടിൽ പകരക്കാരനായ ഗബ്രിയേൽ പെക്കിന്റെ ക്ലോസ് റേഞ്ചിൽ നിന്നുമുള്ള ഷോട്ട് അർജൻ്റീനയുടെ കീപ്പർ ലിയാൻഡ്രോ ബ്രെ മികച്ച സേവ് നടത്തി.
ARGENTINA U23S QUALIFY FOR THE 2024 OLYMPICS AND ELIMINATE BRAZIL 😱 pic.twitter.com/1cBQ2Js2OZ
— B/R Football (@brfootball) February 11, 2024
78 ആം മിനുട്ടിൽ ഗോണ്ടൗവിൻ്റെ ഹെഡർ ഇരു ടീമുകൾക്കുമിടയിൽ വ്യത്യാസമുണ്ടാക്കി.“ഞങ്ങൾ ഇത് അർഹിക്കുന്നു. യോഗ്യതാ മത്സരത്തിൽ ഞങ്ങൾ ഒരു മത്സരം പോലും തോറ്റിട്ടില്ല.ഞങ്ങൾ കഷ്ടപ്പെട്ടു, ഈ ലക്ഷ്യത്തിനായി ഞങ്ങൾ കാത്തിരുന്നു, പക്ഷേ അവസാനം ഞങ്ങൾക്ക് അത് ലഭിച്ചു” വെനസ്വേലയിൽ നടന്ന ടൂർണമെൻ്റിൽ നാല് ഗോളുകൾ നേടിയ ഗോണ്ടൗ പറഞ്ഞു.2004 ൽ നടന്ന ഒളിമ്പിക്സിന് ശേഷം ആദ്യമായാണ് ബ്രസീൽ യോഗ്യത നേടാതിരിക്കുന്നത്.