അർജന്റീനയുടെ അബുദാബിയിൽ വെച്ചുള്ള മത്സരത്തിന്റെ സ്ഥലം മാറ്റുന്നു!

ഇനി ഖത്തർ വേൾഡ് കപ്പിന് വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വരുന്ന നവംബർ മാസത്തിലാണ് ഖത്തർ വേൾഡ് കപ്പിന് തുടക്കമാവുക. ഒരു സീസണിന്റെ മധ്യത്തിൽ വെച്ച് ആയതിനാൽ താരങ്ങൾക്ക് വേൾഡ് കപ്പിന് മാത്രമായി തയ്യാറെടുപ്പ് നടത്താനുള്ള സമയം കുറവാണ്.

ഏതായാലും ഇത്തവണത്തെ ഏറ്റവും വലിയ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നായ അർജന്റീന വേൾഡ് കപ്പിന് മുന്നേ ഒരു സൗഹൃദമത്സരം നിശ്ചയിച്ചിരുന്നു.UAE ക്കെതിരെയാണ് അർജന്റീന ആ മത്സരം കളിക്കാൻ തീരുമാനിച്ചിരുന്നത്. നവംബർ പതിനാറാം തീയതി അബുദാബിയിൽ വെച്ചാണ് ഈ മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്.

എന്നാൽ നവംബർ ഇരുപതാം തീയതിയാണ് ഖത്തർ വേൾഡ് കപ്പിന് തുടക്കമാവുന്നത്. അതുകൊണ്ടുതന്നെ UAE യിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ വേദി മാറ്റാൻ ഇപ്പോൾ ആലോചിക്കുന്നുണ്ട്. അബുദാബിയെ മാറ്റിക്കൊണ്ട് ഖത്തറിലെ ദോഹയിൽ വച്ച് നടത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്.അങ്ങനെയാവുമ്പോൾ അർജന്റീന ടീമിന് കൂടുതൽ യാത്ര ചെയ്യേണ്ട ആവശ്യം വരുന്നില്ല.

യാത്ര പരമാവധി കുറക്കാനാണ് ഇപ്പോൾ അർജന്റീനയുടെ പരിശീലകനായ സ്‌കലോനി ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ദോഹയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് നിലവിൽ AFA നടത്തിക്കൊണ്ടിരിക്കുന്നത്. അർജന്റീനയിലെ മാധ്യമമായ TYC സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അവസാനമായി കളിച്ച രണ്ട് സൗഹൃദമത്സരങ്ങളിലും വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.ഹോണ്ടുറാസ്, ജമൈക്ക എന്നിവർക്കെതിരെയാണ് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം അർജന്റീന നേടിയിട്ടുള്ളത്.അർജന്റീന ആകെ നേടിയ ആറു ഗോളുകളിൽ നാലു ഗോളുകളും നേടിയത് നായകൻ ലയണൽ മെസ്സി തന്നെയായിരുന്നു.

വരുന്ന ഖത്തർ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് സിയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. പോളണ്ട്,മെക്സിക്കോ,സൗദി അറേബ്യ എന്നിവരാണ് അർജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിൽ എതിരാളികൾ.

Rate this post