ഇറ്റലിക്കായി ഗോളടിച്ചുകൂട്ടുന്ന അർജന്റീന യുവ സ്‌ട്രൈക്കർ | Mateo Retegui
2024 ലെ യൂറോ യോഗ്യതാ കാമ്പെയ്‌നിലെ ആദ്യ ജയം നേടിയിരിക്കുകയാണ് ചാമ്പ്യന്മാരായ ഇറ്റലി.ആവേശഭരിതരായ മത്സരത്തിൽ മാൾട്ടയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇറ്റലി പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് ഇറ്റലിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.
ആദ്യ പകുതിയിൽ മാറ്റെയോ റെറ്റെഗുയിയും മാറ്റിയോ പെസിനയും നേടിയ ഗോളുകൾ നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരെ വിജയത്തിലെത്തിച്ചു.ത്രീ ലയൺസിനെതിരായ നിരാശാജനകമായ പ്രകടനത്തിന് ശേഷം മാൻസിനി തന്റെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ എട്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്നലെ ഇറങ്ങിയത്. ഇറ്റാലിയൻ നിരയിൽ ഏറെ ശ്രെദ്ധേയമായ പ്രകടനം നടത്തിയ താരമാണ് 23 കാരനായ ഫോവേഡ് മാറ്റെയോ റെറ്റെഗുയി.അരങ്ങേറ്റത്തിൽ ഇംഗ്ലണ്ടിനെതിരെ സ്കോർ ചെയ്ത താരം ഇന്നലെയും ഗോൾ നേടി. യോഗ്യത മത്സരത്തിനുള്ള ടീം സെലെക്ഷനിൽ അർജന്റീനയിൽ ജനിച്ച ഫോർവേഡ് മറ്റിയോ റെറ്റെഗുയിയുടെ തെരഞ്ഞെടുപ്പാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.
അര്ജന്റീന ക്ലബായ ടൈഗ്രെയ്‌ക്കായി കളിക്കുന്ന താരം അണ്ടർ 19, അണ്ടർ 20 തലങ്ങളിൽ അർജന്റീനയെ പ്രതിനിധീകരിച്ചിട്ടുണ്ട്.അമ്മൂമ്മ വഴി അദ്ദേഹം ഇറ്റാലിയൻ പൗരത്വം നേടിയിട്ടുണ്ട്.ഇറ്റാലിയൻ പരിശീലകനായ റോബർട്ടോ മാൻസിനിയും വലിയ അഭിപ്രായമാണ് റെറ്റെഗുയെ കുറിച്ച് നടത്തിയത്. എങ്ങിനെ പന്ത് വലയിൽ എത്തിക്കണമെന്നത് താരത്തിന് നന്നായി അറിയാമെന്നും അതുകൊണ്ടാണ് സ്‌കൗട്ട് ചെയ്‌ത് ടീമിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സമയം നൽകിയാൽ ഇനിയും മികച്ച പ്രകടനം താരം നടത്തുമെന്ന് പറഞ്ഞ മാൻസിനി യൂറോപ്പിലേക്ക് താരം വരേണ്ടത് ആവശ്യമാണെന്നും വെളിപ്പെടുത്തി.
വെള്ളിയാഴ്ച ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റത്തിൽ തന്നെ മികച്ച പ്രകടനത്തോടെ മാറ്റെയോ റെറ്റെഗുയി ഇതിനകം തന്നെ ശക്തമായ തുടക്കം കുറിച്ചിരുന്നു, 15 മിനിറ്റിനുശേഷം മാൾട്ടയ്‌ക്കെതിരെ വീണ്ടും സ്‌കോർഷീറ്റിൽ എത്തി പരിശീലകന്റെ തെരെഞ്ഞടുപ്പിനെ ന്യായീകരിക്കുന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്തു.ഇറ്റാലിയൻ ടീമിലെ സ്‌ട്രൈക്കിംഗ് ഓപ്ഷനുകളുടെ അഭാവം കാരണമാണ് മാൻസിനി റെറ്റെഗുയിയെ ടീമിലേക്ക് വിളിക്കുന്നത്.
1 – Mateo Retegui, who plays for Tigre in Argentina, is the only player in the history of Italy’s men’s team to score his first goal for the nation while playing his club football outside of Europe. Innovative. pic.twitter.com/RokHmAuH21
— OptaJoe (@OptaJoe) March 23, 2023
“ഞങ്ങൾ കുറച്ചുകാലമായി റെറ്റെഗുയിയെ പിന്തുടരുന്നു, അദ്ദേഹം രണ്ട് സീസണുകളായി അർജന്റീന ലീഗിൽ പതിവായി കളിക്കുന്നു. നിലവിൽ ഞങ്ങൾക്ക് ഇല്ലാത്ത ഗുണങ്ങൾ അവനുണ്ട്, ”മാൻസിനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.ബൊക്ക ജൂനിയേഴ്സിൽ എത്തിയെങ്കിലും റെറ്റെഗുയി നിലവിൽ അർജന്റീനിയൻ ടീമായ ടൈഗ്രെയിൽ ലോണിലാണ്, അവിടെ അദ്ദേഹം ഈ വർഷം റെഡ്-ഹോട്ട് ഫോമിലാണ്.
Mateo Retegui’s Azzurri🇮🇹 debut
— AzzurriXtra 🇮🇹 (@XtraAzzurri) March 25, 2023
VS England🏴
• 95 minutes played⌚️
• 1 Goal⚽️
• 1 shot on target
• 26 touches
• 77% Successful pass rate
Promising👏🏽
pic.twitter.com/rDvtDqQzVw
എട്ട് ലിഗ പ്രൊഫഷണൽ ഗെയിമുകളിൽ നിന്ന് ആറ് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്, എസി മിലാനെപ്പോലുള്ളവർ അവനെ യൂറോപ്പിലേക്ക് കൊണ്ടുവരാൻ താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ട്.എക്കാലത്തെയും മികച്ച അർജന്റീനിയൻ ഫോർവേഡുമാരിൽ ഒരാളായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുമായി റെറ്റെഗുയിയെ പലരും താരതമ്യപ്പെടുത്തുന്നുണ്ട്.