വുകുമനോവിച്ചിനെതിരെയുള്ള ശിക്ഷ നടപടി ,സൂപ്പർ കപ്പ് ആരംഭിക്കും മുമ്പ് പ്രഖ്യാപിക്കും |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറെ വിവാദങ്ങൾ നിറഞ്ഞ മത്സരമായിരുന്നു ബംഗളുരു കേരള ബ്ലാസ്റ്റേഴ്‌സ് നോക്ക് ഔട്ട് പോരാട്ടം. സുനിൽ ഛേത്രിയുടെ ഗോൾ റഫറി അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ നേതൃത്വത്തിൽ മത്സരം മുഴുവനാക്കാതെ കളം വിട്ടിരുന്നു. ഇവാൻ വുകുമനോവിച്ചിന് എന്ത് ശിക്ഷ നടപടി ആയിരിക്കും സ്വീകരിക്കേണ്ടി വരിക എന്നുള്ളതാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അറിയേണ്ടത്.

ബംഗളൂരു എഫ്സിക്കെതിരെയുള്ള മത്സരം ബഹിഷ്കരിച്ച കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ കുറ്റക്കാരനാണ് എന്നുള്ളത് ഇപ്പോൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിന്റെ ഫലമായിക്കൊണ്ട് അവർ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.ഈ നോട്ടീസിന് ഇവാൻ മറുപടി നൽകുകയും ചെയ്തിരുന്നു. ഏതായാലും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ശിക്ഷ നേരിടേണ്ടി വരും എന്നുള്ളത് ഉറപ്പാണ്.

പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം വുകമനോവിച്ചിനെതിരെ ഓൾ ഇന്ത്യ ഫെഡറേഷന്റെ നടപടി സൂപ്പർ കപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ഉണ്ടാവും. ഏപ്രിൽ മൂന്നിനാണ് സൂപ്പർ കപ്പ് ആരംഭിക്കുന്നത്, ഏതായാലും പരിശീലകനെതിരെ കടുത്ത നടപടി ഉണ്ടാവും എന്നുറപ്പാണ്. വിലക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ അങ്ങനെയെങ്കിൽ സൂപ്പർ കപ്പിൽ ഇവാൻ ബ്ലാസ്റ്റേഴ്സിന് കൂടെയുണ്ടാവില്ല.

പരിശീലകന് കൂടാതെ ക്ലബ്ബിനെതിരെ വലിയ പിഴ ചുമത്താനും സാധ്യതയുണ്ട്. ഓൾ ഇന്ത്യൻ ഫെഡറേഷന്റെ അച്ചടക്ക സമിതി ഗുരുതരമായ തെറ്റുകളാണ് ബ്ലാസ്റ്റേഴ്സിന് നേരെ കണ്ടെത്തിയത്.

Rate this post