വിമർശകരുടെ വായടപ്പിച്ച് അർജന്റീനയുടെ മിന്നും താരം എമിലിയാനൊ മാർട്ടിനസ് |Emiliano Martínez

ഖത്തറിൽ അർജന്റീനയുടെ വിജയത്തിന്റെ കേന്ദ്രബിന്ദു ആയിരുന്നു ഗോൾ കീപ്പർ എമിലിയാനൊ മാർട്ടിനെസ്.ഫൈനൽ ഉൾപ്പെടെ അർജന്റീനയുടെ വിജയത്തിൽ ആസ്റ്റൺ വില്ല കീപ്പർ നിർണായക പങ്കു വഹിക്കുകയും ചെയ്തു. എന്നാൽ ലോകകപ്പിൽ വിജയം നേടിയതിനു ശേഷമുണ്ടായ പ്രവൃത്തികളുടെ പേരിൽ കടുത്ത വിമർശനം നേരിടേണ്ടി വന്നിട്ടുള്ള താരമാണ് എമിലിയാനോ മാർട്ടിനസ്.

എന്നാൽ തന്റെ മികച്ച ഫോം ക്ലബിന് വേണ്ടി തുടരുകയാണ് മാർട്ടിനെസ്.നേരത്തെ വില്ലയിലെ പ്രകടനത്തിന് ഒരുപാട് വിമർശനങ്ങൾ ഈ അർജന്റീന ഗോൾ കീപ്പർക്ക് നേരിടേണ്ടി വന്നിരുന്നു.സ്റ്റീവൻ ജെറാർഡിന് കീഴിൽ ആസ്റ്റൻ വില്ല മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.എന്നാൽ പരിശീലകനായി കൊണ്ട് ഉനൈ എംരി വന്നതോടുകൂടി ടീമിന്റെ നല്ല കാലം തെളിഞ്ഞു.തകർപ്പൻ പ്രകടനമാണ് ഇപ്പോൾ പ്രീമിയർ ലീഗിൽ വില്ല നടത്തിക്കൊണ്ടിരിക്കുന്നത്.കണക്കുകൾ അതുതന്നെയാണ് തെളിയിക്കുന്നത്.ഇന്നലെ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വില്ല പരാജയപ്പെടുത്തിയിരുന്നു.

ഈ മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടാൻ എമിക്ക് സാധിച്ചു എന്ന് മാത്രമല്ല മികച്ച രൂപത്തിലുള്ള പ്രകടനവും അദ്ദേഹം പുറത്തെടുത്തിരുന്നു.അവസാനമായി പ്രീമിയർ ലീഗിൽ എമി മാർട്ടിനസ് കളിച്ച 8 മത്സരങ്ങളിൽ 6 മത്സരത്തിലും ക്ലീൻ ഷീറ്റ് നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.മാത്രമല്ല ഈ മത്സരങ്ങളിൽ നിന്ന് കേവലം രണ്ട് ഗോളുകൾ മാത്രമാണ് അദ്ദേഹം വഴങ്ങിയിട്ടുള്ളത്.29 സേവുകളാണ് ആകെ ഈ അർജന്റീന ഗോൾകീപ്പർ നടത്തിയിട്ടുള്ളത്.തകർപ്പൻ ഫോമിലാണ് അദ്ദേഹം കളിക്കുന്നത് എന്നുള്ളതിന് ഇതിൽപരം തെളിവായി മറ്റെന്തു വേണം.ഇടക്കാലത്ത് ആസ്റ്റൻ വില്ലയിൽ ഗോളുകൾ വഴങ്ങിയപ്പോൾ ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും ഏൽക്കേണ്ടി വന്ന താരമാണ് എമി.

പക്ഷേ താരത്തിന്റെ ഈ തകർപ്പൻ പ്രകടനം വിമർശകർ കാണാത്തതാണോ കണ്ടില്ലെന്ന് നടിക്കുന്നതാണോ എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ ചോദിക്കുന്നത്.ഏതായാലും ക്ലബ്ബ് തലത്തിലുമുള്ള ഈ മികവിൽ ആരാധകർ വളരെയധികം സന്തോഷവാന്മാരാണ്.ഖത്തർ ലോകകപ്പിനു ശേഷം എമിലിയാനോ മാർട്ടിനസിനു നേരെ ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു. താരത്തിന്റെ ഓരോ പിഴവും എതിരാളികൾ ആഘോഷിച്ചു. എന്നാൽ അതിലൊന്നും പതറാതെ തന്റെ ആത്മവിശ്വസം വീണ്ടും വീണ്ടും കളിക്കളത്തിൽ കാണിക്കാൻ താരത്തിന് കഴിയുന്നു.

ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി പൊരുതാൻ മികച്ചൊരു ക്ലബിലേക്കു ചേക്കേറണമെന്ന ആഗ്രഹം എമിലിയാനോക്കുണ്ട്. താരത്തിൽ ഏതാനും ക്ലബുകൾക്കും വളരെ താൽപര്യമുണ്ട്. എന്നാൽ നിലവിലെ ഫോമിൽ എമിലിയാനോയെ വിട്ടു കൊടുക്കാൻ വില്ല തയ്യാറാകുമോ എന്നു സംശയമാണ്.

Rate this post