അർജന്റീനയുടെ യുവതാരങ്ങൾ അവരുടെ കഴിവ് എന്താണെന്നുള്ളത് പ്രീമിയർ ലീഗിൽ തെളിയിക്കും : അഗ്വേറോ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി മികച്ച പ്രകടന പുറത്തെടുക്കാൻ യുവ താരങ്ങൾക്ക് കഴിഞ്ഞിരുന്നു.എൻസോ ഫെർണാണ്ടസ്,ഹൂലിയൻ ആൽവരസ്,അലക്സിസ് മാക്ക് ആല്ലിസ്റ്റർ എന്നിവരൊക്കെ അത്യുജ്ജ്വല മികവാണ് വേൾഡ് കപ്പിൽ നടത്തിയിരുന്നത്.അവരുടെ മികവിൽ കൂടിയാണ് അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയിട്ടുള്ളത്.

അതിന് പിന്നാലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്നതും അർജന്റീന താരങ്ങൾ തന്നെയായിരുന്നു. പ്രീമിയർ ലീഗിലെ റെക്കോർഡ് ട്രാൻസ്ഫർ തുകക്കാണ് എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയത്. കൂടാതെ ബുവോനനോറ്റെയെ പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റൺ സ്വന്തമാക്കിയിരുന്നു.മാത്രമല്ല മറ്റൊരു അർജന്റീന യുവതാരമായ മാക്സിമോ പെറോൺ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുകയും ചെയ്തിരുന്നു.കൂടാതെ റയൽ മാഡ്രിഡിലും ബാഴ്സയിലുമൊക്കെ ഇപ്പോൾ അർജന്റീന യുവതാരങ്ങളുണ്ട്.

പ്രീമിയർ ലീഗിലേക്ക് എത്തിയ അർജന്റീനയുടെ യുവതാരങ്ങളെ കുറിച്ച് ഇപ്പോൾ മുൻ താരമായിരുന്ന സെർജിയോ അഗ്വേറോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് ഈ യുവതാരങ്ങൾ അവരുടെ കഴിവ് എന്താണ് എന്നുള്ളത് പ്രീമിയർ ലീഗിൽ തെളിയിക്കും എന്നാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.സ്റ്റേക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപാട് അർജന്റീന യുവ താരങ്ങൾ ഇപ്പോൾ പ്രീമിയർ ലീഗിൽ എത്തിയിട്ടുണ്ട്. അവരുടെ കഴിവ് എന്തൊക്കെയാണ് എന്നുള്ളത് അവർ തെളിയിക്കുക തന്നെ ചെയ്യും.ബുവാനനോറ്റെയെ ബ്രൈറ്റൻ സൈൻ ചെയ്തിട്ടുണ്ട്.കൂടാതെ എന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി മാക്സിമോ പെറോണിനെ സ്വന്തമാക്കിയിട്ടുണ്ട്.നമ്മൾ മുമ്പ് കാണാത്ത വിധമുള്ള ഒരുപാട് അർജന്റീനയുടെ ന്യൂജനറേഷൻ താരങ്ങൾ ഇപ്പോൾ പ്രീമിയർ ലീഗിൽ എത്തിക്കഴിഞ്ഞു’ അഗ്വേറോ പറഞ്ഞു.

പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരം കൂടിയാണ് അഗ്വേറോ.ആരോഗ്യ പ്രശ്നങ്ങൾ കാരണമായിരുന്നു അദ്ദേഹം ഫുട്ബോളിൽ നിന്നും നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചത്.എന്നിരുന്നാലും വേൾഡ് കപ്പ് നേടിയ അർജന്റീന ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

Rate this post