ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാവാൻ അർജന്റീനക്കാരനെ നോട്ടമിടുന്നു

ഖത്തർ ലോകകപ്പിനു ശേഷം ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തുനിന്നും ഒഴിഞ്ഞ ടിറ്റെക്ക് പകരക്കാരനായി അർജന്റീനക്കാരനെ എത്തിക്കാൻ ഒരുങ്ങുന്നതായി പ്രമുഖ ഫ്രഞ്ച് മാധ്യമമായ എക്യുപെ റിപ്പോർട്ട്.നീണ്ട കാലയളവിൽ റിവർ പ്ലേറ്റിന്റെ പരിശീലകനായ മാഴ്സലോ ഗല്ലർഡോയെ ലക്ഷ്യം വെച്ചിരിക്കുകയാണ് ഇപ്പോൾ ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ ബ്രസീലിനെ പരിശീലിപ്പിക്കാൻ വന്ന പേരുകളിൽ മൂന്നും ബ്രസീലുകാരല്ല എന്നുള്ള പ്രത്യേകതയുണ്ട്. മൗറിഞ്ഞോ, സിദാൻ എന്നിവരുടെ പേരുകളാണ് ഇതുവരെ ബ്രസീൽ ദേശീയ ടീമിനൊപ്പം കേട്ടിരുന്നത്, എന്നാൽ അതിനൊപ്പം ഒരു അർജന്റീന പരിശീലകന്റെ പേര്കൂടി ഇപ്പോൾ ഉയർന്നു വരുന്നുണ്ട്.സാധാരണ ബ്രസീൽ രാജ്യാന്തര ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ബ്രസീലിയൻ പരിശീലകർക്ക് തന്നെയാണ് ഫുട്ബോൾ ഫെഡറേഷൻ മുൻഗണന നൽകാറുള്ളത്, എന്നാൽ പതിവിന് വിപരീതമായി മറ്റു രാജ്യക്കാരെയും പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ബ്രസീൽ നാഷണാലിറ്റിയിലുള്ള പരിശീലകരുടെ അവൈലബിലിറ്റി ഇല്ലാത്തത് കാരണമാണ് പുറത്തുനിന്നുള്ള വരെ പരിഗണിക്കുന്നത്.എന്നാൽ അർജന്റീന പരിശീലകന് ഈ ഓഫർ ലഭിച്ചാലും ഗല്ലാർഡോ എത്രത്തോളം ബ്രസീൽ ടീമിനെ പരിശീലിപ്പിക്കാൻ സന്നദ്ധനാവും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു, കാരണം അർജന്റീന ദേശീയ ടീമിന്റെ പരിശീലകൻ ആവുകയാണ് ലക്ഷ്യം എന്ന് മുൻപ് തന്നെ അദ്ദേഹം വ്യക്തമാക്കിയതാണ്.

Rate this post