90 കളിൽ ഫുട്ബോൾ പ്രേമികളെ അർജന്റീന ആരാധകരാക്കുന്നതിൽ നിർണായക പങ്കു വഹിച്ച ജലവിദ്യക്കാരൻ|Ariel Ortega

ആ ലോകകപ്പിന്റെ ഫൈനൽ കഴിഞ്ഞാൽ ബ്രസീലിന്റെ ജയം പ്രവചിച്ച് പിറ്റേ ദിവസത്തെ പത്രങ്ങളിൽ വരുന്ന തലക്കെട്ടുകൾ പ്രതീക്ഷിച്ചവർക്കുള്ള അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ദിദിയർ ദെഷാംപ‍്‍സും കൂട്ടുകാരും അന്ന് നൽകിയത്. ബ്രസീലോ അർജന്റീനയോ അല്ലാതെ വേറെ ഒരു ടീമും നേടില്ല എന്ന് എല്ലാവരും വിചാരിച്ച 1998 ലെ ഫുട്ബോൾ ലോകകപ്പ് കിരീടവുമായി ഫ്രാൻസ് തലയുയർത്തി മടങ്ങുമ്പോൾ അവിടെ പ്രവചനസിംഹങ്ങളൾക്കും ,പന്തയം വച്ചവർക്കും കരയാൻ മാത്രമേ നിർവാഹം ഉള്ളാരുന്നൊള്ളു.

ഫ്രാൻസിന്റെ കിരീട വിജയത്തിനിടയിലും ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്തത് ഏറ്റവും ആവേശകരവും,നാടകീയ രംഗകങ്ങൾക്ക് സാക്ഷ്യം വഹിച്ചതുമായ അര്ജന്റീന നെതർലൻഡ്‌സ്‌ പോരാട്ടം ആയിരുന്നു. ആ ലോകകകപ്പിലെ തന്നെ ഏറ്റവും മികച്ച നിരയുമായി എത്തിയ അർജന്റീനയെ ഓറഞ്ച് പട തോൽപ്പിക്കുമ്പോൾ തിങ്ങിനിറഞ്ഞ അര്ജന്റീന ആരാധകർ അന്വേഷിച്ചത് ഒരു മുഖം ആയിരുന്നു.മറഡോണക്ക് പിൻഗാമി എന്ന് തങ്ങൾ വിശ്വസിച്ച ആ പത്താം നമ്പറുകാരൻ എവിടെയാണെന്ന്-സാക്ഷാൽ ഏരിയൽ ഒർട്ടെഗ

ഏരിയൽ ഒർട്ടെഗ ആ പത്താം നമ്പർ ജേഴ്‌സി അണിഞ്ഞപ്പോൾ തന്നെ പല അര്ജന്റീന ആരാധകർക്കും എതിർപ്പുകൾ ഉണ്ടായിരുന്നു. വിവാദങ്ങൾക്കിടയിലും ചിലർ താരത്തെ വിശ്വസിച്ചിരുന്നു,മറഡോണക്ക് ശേഷം ഒരു ലോകകപ്പ് ഒർട്ടെഗ കൊണ്ടുവരുമെന്ന് അവർ പ്രതീക്ഷിച്ചു. എങ്കിലും ആ പത്താം നമ്പറിന്റെ ഭാരം കരിയറിലുടനീളം അയാളെ വേട്ടയാടി എന്ന് പറയാം. ആരാധകർക്കിടയിൽ the little donkey അല്ലെങ്കിൽ El burrito എന്ന് അറിയപ്പെട്ട താരം റിവർ പ്ലേറ്റ് ആരാധകരുടെ മനസ്സിൽ ഒരു ഹീറോ ആയിരുന്നു. ഒരു ബാഗ് നിറയെ മാന്ത്രിക വിദ്യകൾ ഒളിപ്പിച്ച താരം ഗ്രൗണ്ടിൽ കാട്ടിയ മായാജാലങ്ങൾ കണ്ട് എതിരാളികൾ പോലും കൈയ്യടിച്ചിരുന്നു . ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്‌ഫീൽഡറുമാരിൽ ഒരാളായ കാണാക്കപ്പെടാവുന്ന ഏരിയൽ ഒർട്ടെഗ,കൂറിയ പാസുകളും മനോഹരമായ ഡ്രിബിബ്ലിങ് മികവിലും ഗോൾ അടിപ്പിച്ചും അടിച്ചും ആരാധക മനസ്സിൽ ഇടം നേടി

അർജന്റീനയിലെ ലെഡെസ്മ പട്ടണത്തിൽ 1974 മാർച്ച് നാലിനായിരിക്കിന്നു ഒർട്ടേഗയുടെ ജനനം. അര്ജന്റീനയിലും ബ്രസീലിലും ജനിക്കുന്ന കുട്ടികളുടെ സിരകളിലൂടെ ഓടുന്ന ഫുട്ബോൾ എന്ന വികാരം കുഞ്ഞ് ഒർടേഗയിലും ചെറുപ്പത്തിലേ ഉണ്ടായിരുന്നു. ഫുട്ബോളാണ് തന്റെ വഴി എന്ന് തിരിച്ചറിഞ്ഞ താരം അർജന്റീനയുടെ തെരുവുകളിൽ മണിക്കൂറുകളോളം പന്ത് തട്ടി സ്വയം പരിശീലനം ആരംഭിച്ചു.വളർന്ന് വന്ന ദരിദ്ര സാഹചര്യം വലിയ സ്വപ്‌നങ്ങൾ കാണുന്നതിൽ നിന്ന് ഒർടേഗയെ പിന്നോട്ടടിച്ചു. എങ്കിലും തന്റെ ദിവസം വരുമെന്ന് അവൻ വിശ്വസിച്ചു. അത്ലറ്റികോ ലെഡ്‌സ്മായിൽ ആയിരുന്നു യൂത്ത് കരിയറിന്റെ തുടക്കം,പന്തടക്കവും പാസിംഗ് മികവും അവന്റെ ആയുധം ആയിരുന്നു ആ കാലത്ത്.

ഈ ചെറുപ്പക്കാരനിൽ വലിയ ഭാവി ഉണ്ടെന്നു ലെഡ്‌സ്‌ഗോയിലെ പരിശീലകർ പറഞ്ഞിരുന്നു . വിവിധ ക്ലബ്ബുകളുടെ ട്രയൽസിൽ പങ്കെടുത്ത അവൻ ഒടുവിൽ ചരിത്രം ഉറങ്ങുന്ന റിവർ പ്ലേറ്റ് ക്ലബിൽ എത്തി. ഇതിഹാസങ്ങളുടെ വളർച്ചയുടെ തുടക്കം കുറിച്ചിട്ടുള്ള റിവർപ്ലേറ്റിന്റെ മണ്ണിൽ 1991-1996 വരെയുള്ള കാലത്ത് 134 മത്സരങ്ങളിൽ നിന്നും 30 ഗോളുകൾ താരം നേടി. അപാരമായ ഡ്രിബിബ്ളിങ് കൊണ്ട് എതിരാളികളെ കബളിപ്പിച്ച മുന്നേറിയ താരത്തെ ആരാധകർ ഒരുപാട് സ്നേഹിച്ചു . റിവർപ്ലേറ്റിനായി 1991 ,1993 1994 ,1996 ,2002 ,2008 വർഷങ്ങളിൽ കിരീടം നേടാൻ താരത്തിനായി .2001 ലെ ഫിഫ ഇലവനിൽ സ്ഥാനം ലഭിച്ചതും വിവിധ വർഷങ്ങളിൽ ലാറ്റിന അമേരിക്കൻ ഇലവനിൽ സ്ഥാനം ലഭിച്ചതും വലിയ നേട്ടമാണ്

വലൻസിയ ഉൾപ്പടെ പല ക്ലബ്ബുകളിലും ബൂട്ട് കെട്ടിയ താരം റിവർ പ്ലേറ്റിലേക്ക് രണ്ട് തവണ മടങ്ങി വരവ് നടത്തി.ഏറ്റവും മികച്ച ക്ലബ് കരിയർ റിവർ പ്ലേറ്റിന് വേണ്ടി തന്നെയായിരുന്നു എന്ന് നിസംശയം പറയാം.വിവിധ ക്ലബ്ബുകൾ നോട്ടമിട്ടിരുന്ന താരം മികച്ച ക്ലബ്ബുകളായ റയൽ ,ബാർസ ,യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകളിലേക്ക് പോകാതെ ചെറിയ ക്ലബ്ബുകളിൽ തന്നെ ഒതുങ്ങിയത് വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് താരത്തെ പിന്നോട്ടടിച്ചു . കഴിവിനൊത്ത അംഗീകാരങ്ങൾ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായത് വലിയ ക്ലബ്ബുകളിൽ കളിക്കാതിരുന്നതിനാൽ മാത്രമാമെന്ന് കടുത്ത ആരാധകർ വിശ്വസിക്കുന്നു . കരിയറിലെ ഏറ്റവും മികച്ച വർഷമായ 1994 ൽ തന്നെയായിരുന്നു അര്ജന്റീന ജേഴ്‌സിയൽ ഉള്ള അരങ്ങേറ്റം. ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും അതെല്ലാം മായിക്കാൻ കെൽപ്പുള്ള ദോഷങ്ങൾ ആണ് താരത്തെ മറ്റൊരു തരത്തിൽ ബാധിച്ചത് .

“A scandal of violence, depression and madness” ഒർട്ടേഗയുടെ സ്വഭാവത്തെ വിവരിച്ച് കൊണ്ട് ഇംഗ്ലീഷ് മാധ്യമം വിവരിച്ച വാക്കുകളിൽ ഉണ്ട് പ്രശ്നങ്ങളുടെ വിവരണം.സ്വഭാവത്തിൽ പെട്ടന്ന് കാണിക്കുന്ന വ്യത്യാസങ്ങൾ കാരണം ടീമംഗൾക്കിടയിലും താരം അപ്രീയനായി .റിവർ പ്ലേറ്റിന് വേണ്ടിയുള്ള ഒരു മത്സരത്തിൽ ഗോളും അസിസ്റ്റും ഒക്കെയായി ഹീറോ ആയ താരം സന്തോഷത്തോടെ കാണികളുമായി സമയം ചിലവിടുകയും മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയും ചെയ്ത താരം ഉത്സാഹവാനാനായിരുന്നു. ഇതെല്ലാം കണ്ട കോച്ച് തരാം “ശരിയായ ട്രാക്കിൽ “ആണെന് പറഞ്ഞതാണ്. എന്നാൽ വെറും 24 മണിക്കൂറിന് ഉള്ളിൽ ഡ്രസിങ് റൂമിൽ സഹതാരങ്ങളുമായി വഴക്ക് ഉണ്ടാക്കിയ താരത്തെ അതെ കോച്ച് “ഇയാൾ ഒരു ഭ്രാന്തനായ മനുഷ്യനാണെന്ന് “പറഞ്ഞു . മദ്യപാനവും പുകവലിയും പെട്ടന്ന് വന്ന് ചേർന്ന സൗഭാഗ്യങ്ങളും താരത്തിന്റെ ബലഹീനതയായി എന്ന് പറയാം

താൻ ഉപയോഗിച്ച പത്താം നമ്പർ ഒർടേഗയെക്കുറിച്ച് മറഡോണയുടെ അഭിപ്രായം ഇങ്ങനെ” അവൻ ഒരു കിറുക്കൻ ആണെന് എല്ലാവരും പറയും,പക്ഷെ അവൻ മിടുക്കനാണ് .പത്താം നമ്പർ അണിയാൻ ഏറ്റവും യോഗ്യൻ അവൻ തന്നെയാണ് . 1998 ലോകകപ്പിലെ ഹീറോ ആകുമെന്ന് വിശ്വസിച്ച താരം അത് സാധൂകരിക്കുന്ന തരത്തിൽ ജമൈക്കക്ക് എതിരെ 2 ഗോളുകൾ നേടിയതാണ് ,ഓറഞ്ച് പടക്ക് എതിരെയുള്ള അടുത്ത മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട പുറത്തായി ടീമിന്റെ തോൽവിക്ക് കാരണമായതും അതെ ഹീറോ തന്നെ. അർജന്റീനയുടെ ജേഴ്‌സിയിൽ നേടിയ 1996 ഒളിംപിക്സിലെ വെള്ളിമെഡൽ ആണ് ദേശിയ ടീമിനോടൊപ്പമുള്ള ഏറ്റവും വലിയ വിജയം .

അര്ജന്റീന കണ്ട ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്‌ഫീൽഡറുമാരിൽ ഒരാളായ താരം 2010 ൽ മറഡോണ പരിശീലകൻ ആയിട്ടുള്ള അര്ജന്റീന ടീമിന് വേണ്ടിയാണ് അവസാനം ബൂട്ട് കെട്ടിയത് . ഒടുവിൽ വിരമിക്കുമ്പോൾ 90 കളിൽ ജനിച്ച അനേകം കുട്ടികലെ അര്ജന്റീന ആരാധകരാക്കാൻ നിർണായക പങ്ക് വഹിച്ച് ചെയ്യാൻ ഒരുപാട് ജാലവിദ്യകൾ ബാക്കി വെച്ചാണ് കളിക്കളം ഒഴിഞ്ഞത്.

2.5/5 - (6 votes)