എതിരാളികളില്ലാതെ റയൽ മാഡ്രിഡ് കുതിക്കുന്നു : ഹാലാൻഡിന്റെ ഗോളിൽ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ലൈപ്സിഗിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. അവസാന പത്തു മിനുട്ടിലാണ് റയലിന്റെ രണ്ടു ഗോളുകളും പിറന്നത്.ഫെഡറിക്കോ വാൽവെർഡെ,മാർക്കോ അസെൻസിയോ എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്.

എൺപതാം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ നൽകിയ പാസ് സ്വീകരിച്ച ഉറുഗ്വായ് ഇന്റർനാഷണൽ വാൽവെർഡെ മികച്ചൊരു ഷോട്ടിലൂടെയാണ് ആദ്യ ഗോൾ നേടിയത്.ഇതിനു ശേഷം മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ അസൻസിയോ രണ്ടാം ഗോളുമായി റയലിന്റെ വിജയം ഉറപ്പിച്ചു. ലൈപ്സിഗും ധാരാളം ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആറ് പോയിന്റുമായി ഗ്രൂപ്പ് എഫിൽ റയൽ ലീഡ് ചെയ്യുമ്പോൾൾ പോയിന്റ് ഇല്ലാതെ ലീപ്‌സിഗ് അവസാന സ്ഥാനത്താണ്.

ഗ്രൂപ്പിലെ മുട്ടൊരു മത്സരത്തിൽ ഷാക്തർ ഡൊണെറ്റ്‌സ് സെൽറ്റിക് മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോൾ വീതമാണ് നേടിയത്.വാർസോയിൽ നടന്ന മത്സരത്തിൽ ഉക്രേനിയൻ ടീമിന്റെ വിംഗർ മൈഖൈലോ മുദ്രിക്കിന്റെ സെൽഫ് ഗോളിൽ കെൽറ്റിക് ലീഡ് നേടി. എന്നാൽ 29 ആം മിനുട്ടിൽ മൈഖൈലോ മുദ്രിക് നേടിയ ഷാക്തർ സമനില പിടിച്ചു.റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് ഷാക്തർ പോളണ്ടിൽ തങ്ങളുടെ ഹോം ഗെയിമുകൾ കളിക്കുകയാണ്. അടുത്ത മത്സരത്തിൽ ഒക്ടോബറിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിലേക്ക് പോകുമ്പോൾ സെൽറ്റിക്ക് ലീപ്സിഗിലേക്ക് പോകുന്നു.

ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഡോർട്മുണ്ടിനെ കീഴടക്കി. സൂപ്പർ സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡിന്റെ മികവിൽ ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം രണ്ടു ഗോളടിച്ചാണ് സിറ്റി വിജയം നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 56 ആം മിനുട്ടിൽ ഇംഗ്ലീഷ് യുവ താരം ജൂഡ് ബെല്ലിങ്ഹാമിലൂടെ ഡോർട്മുണ്ട് എത്തിഹാദിൽ ലീഡെടുത്തു സിറ്റിയെ ഞെട്ടിച്ചു.റൂയിസിന്റെ ക്രോസിൽ നിന്നും ഹെഡ്ഡറിലൂടെയാണ് യുവ താരം ഗോൾ കണ്ടെത്തിയത്. സമനില ഗോളിനായി പൊരുതിയ സിറ്റി 80 ആം മിനുട്ടിൽ ഒപ്പമെത്തി.സ്റ്റോണിസിന്റെ ലോംഗ് റേഞ്ച് ശ്രമം അലക്സാണ്ടർ മേയറെ മറികടന്ന് വലയിലായി.84ആം മിനുട്ടിൽ ഒരു അക്രൊബാറ്റിക്ക് എഫേർടിലൂടെ ഹാളണ്ട് സിറ്റിക്ക് ലീഡ് നൽകി.ജോവോ കാൻസെലോയുടെ പാസിൽ നിന്നായിരുന്നു ഗോൾ.സിറ്റിക്ക് വേണ്ടിയുള്ള എല്ലാ മത്സരങ്ങളിലും ഹാലാൻഡ് തന്റെ 13-ാം ഗോൾ നേടി.മാഞ്ചസ്റ്റർ സിറ്റി രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു. ഡോർട്മുണ്ടിന് മൂന്ന് പോയിന്റ് ആണുള്ളത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സെവിയ്യയും ഡാനിഷ് ക്ലബ് കോപ്പൻഹാഗനും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.ഇരുടീമുകളും തങ്ങളുടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജി കാമ്പെയ്‌നിലെ ആദ്യ പോയിന്റ് നേടുകയും ചെയ്തു. കോപ്പൻഹേഗൻ പോയിന്റ് ടേബിളിൽ മൂന്നാമതും ഗോൾ വ്യത്യാസത്തിൽ സെവിയ്യ ഏറ്റവും താഴെയാണ്.

Rate this post