ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ചാമ്പ്യൻസ് ലീഗ് റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി ലയണൽ മെസ്സി| Lionel Messi |Cristiano Ronaldo

ഇന്നലെ ഇസ്രായേലിലെ സാമി ഓഫർ സ്റ്റേഡിയത്തിൽ മക്കാബി ഹൈഫയെ 3-1ന് തോൽപ്പിച്ച് പാരീസ് സെന്റ് ജെർമെയ്ൻ തങ്ങളുടെ യുവേഫ ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിലേക്ക് അപരാജിത കുതിപ്പ് തുടർന്നു.കൈലിയൻ എംബാപ്പെ, മെസ്സി, നെയ്മർ എന്നിവരടങ്ങിയ കരുത്തരായ ത്രയം തങ്ങളുടെ മിന്നുന്ന ഫോം തുടരുകയും ചെയ്തു.

ഇസ്രായേൽ ചാമ്പ്യൻമാർക്കെതിരെ മൂന്നു സൂപ്പർ ഹാർനഗലും ഗോൾ കണ്ടെത്തുകയും ചെയ്തു.ഇന്നലെ ലയണൽ മെസ്സി ഒരു ഗോളുകൾ അസിസ്റ്റുമായി നിറഞ്ഞു നിൽക്കുകയും ചെയ്തു.യുവേഫ ചാമ്പ്യൻസ് ലീഗിൽ 38 ടീമുകൾക്കെതിരെ സ്‌കോർ ചെയ്ത ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡും മെസ്സി തകർത്തു.യൂറോപ്പിലെ എലൈറ്റ് മത്സരത്തിൽ 39 ടീമുകൾക്കെതിരെ അർജന്റീന നായകൻ ഇപ്പോൾ സ്കോർ ചെയ്തു.ചാമ്പ്യൻസ് ലീഗിൽ 19 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾക്കെതിരെ മെസ്സി ഗോൾ നേടിയിട്ടുണ്ട്. തന്റെ യുവേഫ ചാമ്പ്യൻസ് ലീഗ് റെക്കോർഡുകൾ സംരക്ഷിക്കുന്നതിനായി ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ക്രിസ്റ്റ്യാനോ തീവ്രമായി ആഗ്രഹിച്ചിരുന്നുവെങ്കിലും പല വമ്പൻ ക്ലബ്ബുകളും അദ്ദേഹത്തെ നിരസിച്ചു.

തുടർച്ചയായ 18-ാം സീസണിലും സ്‌കോർ ചെയ്തുകൊണ്ട് മുൻ ബാഴ്‌സലോണ ഫോർവേഡ് മറ്റൊരു ചാമ്പ്യൻസ് ലീഗ് ചരിത്രവും സ്‌ക്രിപ്റ്റ് ചെയ്തു.നിലവിൽ 126 ചാമ്പ്യൻസ് ലീഗ് ഗോളുകളാണ് മെസിയുടെ പേരിലുള്ളത്.നിലവിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ്. പോർച്ചുഗീസ് ഇതിഹാസം ചാമ്പ്യൻസ് ലീഗിൽ 140 ഗോളുകൾ നേടിയിട്ടുണ്ട്.നാല് തവണ ചാമ്പ്യൻസ് ലീഗ് ജേതാവായ മെസ്സിയുടെ അടുത്ത ലക്‌ഷ്യം എക്കാലത്തെയും ടോപ് സ്‌കോറർ റെക്കോഡിലേക്കാണ്.

മെസ്സിയെ കൂടാതെ എഡിൻസൺ കവാനിക്കൊപ്പം ക്ലബ്ബിനായി ഏറ്റവും കൂടുതൽ സ്‌കോറർ എന്ന നേട്ടം കൈലിയൻ എംബാപ്പെ സ്വന്തമാക്കി. PSG ക്കായി 46 യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് 30 ഗോളുകൾ ഫ്രഞ്ച് മുന്നേറ്റക്കാരൻ നേടിയിട്ടുണ്ട്. പിഎസ്ജിക്ക് വേണ്ടി 225 മത്സരങ്ങളിൽ നിന്ന് 181 ഗോളുകൾ എംബാപ്പെ നേടിയിട്ടുണ്ട്. ഈ സീസണിൽ എല്ലാ മത്സരങ്ങളിലും പിഎസ്ജിക്കായി 10 ഗോളുകളാണ് 23-കാരൻ നേടിയത്.

Rate this post