കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ ആർക്കും മറികടക്കാൻ കഴിയാത്ത നേട്ടം ഇപ്പോൾ തന്നെ സ്വന്തമാക്കി ലയണൽ മെസ്സി

ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി നിറഞ്ഞ് കളിക്കുന്ന മെസ്സിയെയാണ് വേൾഡ് ഫുട്ബോളിനെ ഇപ്പോൾ കാണാൻ സാധിക്കുന്നത്.ഒരു ഗംഭീര തുടക്കം ഇപ്പോൾ മെസ്സിക്ക് ലീഗ് വണ്ണിൽ അവകാശപ്പെടാനുണ്ട്. ഫ്രഞ്ച് ലീഗിൽ 7 മത്സരങ്ങൾ കളിച്ച മെസ്സി 3 ഗോളുകളും 7 അസിസ്റ്റുകളും സ്വന്തം പേരിലാക്കി കഴിഞ്ഞു.

മാത്രമല്ല യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും ഡ്രിബിളുകൾ പൂർത്തിയാക്കിയ താരം മെസ്സി തന്നെയാണ്. കൂടാതെ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ പ്രോഗ്രസീവ് പാസുകളും പെനാൽറ്റി ഏരിയയിൽ ഏറ്റവും കൂടുതൽ പാസുകളും ഏറ്റവും കൂടുതൽ ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളുമൊക്കെ മെസ്സിയുടെ പേരിൽ തന്നെയാണ്.

ഇതിന് പുറമേ മറ്റൊരു കണക്ക് കൂടി പ്രമുഖ ഡാറ്റ അനലൈസർമാരായ Whoscored.com പുറത്ത് വിട്ടിട്ടുണ്ട്. അതായത് ലീഗ് വണ്ണിൽ ഇതുവരെ മെസ്സി കളിച്ച ഏഴ് മത്സരങ്ങളിൽ നിന്നായി ആകെ 12 തവണയാണ് കൃത്യതയുള്ള ബോളുകൾ മെസ്സി നൽകിയിട്ടുള്ളത്.ഇതിലെ രസകരമായ കാര്യം എന്തെന്നാൽ കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ ഒരൊറ്റ താരത്തിന് പോലും 12ൽ കൂടുതൽ കൃത്യതയാർന്ന ത്രൂ ബോളുകൾ നൽകാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. 38 മത്സരങ്ങളാണ് ആകെ ഒരു ലീഗ് സീസണിൽ ഉണ്ടാവുക എന്നുള്ളതും ചേർത്ത് വായിക്കേണ്ട കാര്യമാണ്.

രണ്ട് വ്യത്യസ്ത ലീഗുകൾ ആണെങ്കിലും ലയണൽ മെസ്സി എന്ന താരത്തിന്റെ പാസിംഗ് മികവും വിഷനുമൊക്കെയാണ് ഇതിലൂടെ ചർച്ചയാവുന്നത്. പ്ലേ മേക്കർ എന്ന നിലയിൽ തകർപ്പൻ പ്രകടനമാണ് മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്. മാത്രമല്ല മെസ്സിയുടെ അസിസ്റ്റുകളും ഒന്നിനൊന്ന് മികച്ചതാണ്. കഴിഞ്ഞ ബ്രസ്റ്റിനെതിരെയുള്ള മത്സരത്തിൽ മെസ്സി നെയ്മർക്ക് നൽകിയ അസിസ്റ്റ് മാത്രം മതി താരത്തിന്റെ മികവ് എത്രത്തോളമാണ് എന്ന് മനസ്സിലാവാൻ.

ഇനി ലീഗിൽ നടക്കുന്ന മത്സരത്തിൽ ലിയോണാണ് പിഎസ്ജിയുടെ എതിരാളികൾ.ഞായറാഴ്ച രാത്രിയാണ് ഈ മത്സരം നടക്കുക.പിഎസ്ജി ഇപ്പോൾ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തും ലിയോൺ അഞ്ചാം സ്ഥാനത്തുമാണ്.

Rate this post