❛❛700 മില്യൺ യൂറോ മുടക്കിയിട്ടും ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ സാധിക്കാത്ത ആഴ്‌സണൽ❜❜|Arsenal

പുതിയ സൈനിംഗിലൂടെ ടീമിനെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലൂടെ ആഴ്സണൽ മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. 50 ദശലക്ഷത്തിലധികം നൽകി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഗബ്രിയേൽ ജീസസിനെ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. ഫാബിയോ വിയേര, മാറ്റ് ടർണർ, മാർക്വിനോസ് എന്നിവർ ഒപ്പുവെച്ചതിന് ശേഷം ഈ ട്രാൻസ്ഫർ വിൻഡോയിലെ നാലാമത്തെ സൈനിങ്ങാണ് ജീസസ്.

ലണ്ടൻ ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചു കൊണ്ട് വരിക ലക്ഷ്യത്തോടെയാണ് പരിശീലകൻ ആർട്ടെറ്റ ഈ ട്രാൻസ്ഫറുകൾ എല്ലാം നടത്തുന്നത്.16/17 സീസണിന് ശേഷം അവർ ചാമ്പ്യൻസ് ലീഗിൽ കളിച്ചിട്ടില്ല. ആ സീസണിൽ PSG-യെക്കാൾ മുന്നിലായി ഗ്രൂപ്പിൽ ഒന്നാമതെത്തി.എന്നാൽ പിന്നീട് ബയേൺ മ്യൂണിക്കിനെതിരായ 16 റൗണ്ടിൽ 10-2 അഗ്രഗേറ്റ് സ്‌കോറിന് പരാജയപ്പെട്ട് പുറത്തായി.2017 മുതൽ ഗണ്ണേഴ്‌സ് പുതിയ താരങ്ങൾക്ക് വേണ്ടി 700 ദശലക്ഷം മുടക്കിയിട്ടുണ്ട്. എന്നാൽ ആ പണം ക്ലബ്ബിനെ ടോപ്പ് ടേബിളിലേക്ക് മടങ്ങാൻ സഹായിച്ചിട്ടില്ല.

കഴിഞ്ഞ സീസണിന് ശേഷം ആഴ്‌സണൽ തിരിച്ചുവരവിന്റെ വക്കിലാണ്. 2019/20 യൂറോപ്പ ലീഗ് ഫൈനൽ പോലും അവർക്ക് UCL-ലേക്ക് ഒരു ഓപ്പണിംഗ് നൽകിയെങ്കിലും അത് ഉപയോഗപ്പെടുത്താൻ സാധിച്ചില്ല.2019-ൽ ഫ്രഞ്ച് ലില്ലെയ്ക്ക് 80 മില്യൺ കൊടുത്ത് നിക്കോളാസ് പെപെയുടെ സൈനിംഗ് ആണ് ഈ ആറ് വർഷത്തിനിടയിലെ ഏറ്റവും ചെലവേറിയത്. സ്‌ട്രൈക്കർ ഇപ്പോഴും ക്ലബിൽ തന്നെയുണ്ട്, പക്ഷേ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല.ഈ സീസണുകളിൽ കൈമാറ്റങ്ങൾക്കും വാങ്ങലുകൾക്കുമിടയിൽ മൊത്തം 35 കൂട്ടിച്ചേർക്കലുകൾ ക്ലബ്ബിൽ നടന്നു.ഈ സൈനിംഗുകളിൽ ഭൂരിഭാഗവും പ്രതീക്ഷകൾ നിറവേറ്റിയില്ല, കൂടാതെ പ്രീമിയർ ലീഗിനായി പോരാടാനും ചാമ്പ്യൻസ് ലീഗിൽ വീണ്ടും കളിക്കാനുമുള്ള വഴി കണ്ടെത്താൻ ആഴ്സണലിന് കഴിയുന്നില്ല.

നിരവധി പ്രമുഖരുടെ സൈനിംഗുകൾ ലണ്ടനിൽ എത്തിയെങ്കിലും അവർ പ്രതീക്ഷിച്ച നിലവാരത്തിൽ പ്രകടനം നടത്തിയില്ല. ഔബമെൻയാങ്, ഒഡെഗാർഡ്, തോമസ് പാർട്ടി, ഡേവിഡ് ലൂയിസ്, ലകാസെറ്റ് എന്നിവർ ക്ലബിനായി ശക്തമായ പോരാടിയെങ്കിലും ആദ്യ നാലിൽ ഇടം കണ്ടെത്തി കൊടുക്കാനായില്ല. ഇപ്പോൾ ആഴ്‌സണൽ കൂടുതൽ യുവാക്കളെയാണ് ലക്ഷ്യം വെക്കുന്നത്.സ്മിത്ത് റോവും സാക്കയും ക്ലബ്ബിന്റെ വലിയ പ്രതീക്ഷകളായി തുടരുന്നു. കൂടാതെ ചാമ്പ്യൻസ് ലീഗിലേക്ക് മടങ്ങിവരാൻ ആവശ്യമായ അനുഭവം ജീസസ് സൈനിംഗ് കൂട്ടിച്ചേർക്കുന്നു. എന്നാൽ പ്രീമിയർ ലീഗിലെ കടുത്ത പോരാട്ടത്തെ അതിജീവിക്കാനുള്ള കരുത്ത് ആഴ്സണലിന്‌ ഉണ്ടോ എന്നത് വലിയ ചോദ്യ ചിഹ്നമായി നിലനിൽക്കുകയാണ്.

Rate this post