❛❛കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ ലോണിൽ സ്വന്തമാക്കി ഒഡിഷ എഫ്സി❜❜|Kerala Blasters

മറ്റൊരു താരം കൂടി കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പടിയിറങ്ങി.ലെഫ്റ്റ് ബാക്ക് ദെനെചന്ദ്ര മീത്തെയാണ് ക്ലബ് വിടുന്നത്. ഐഎസ്എൽ ക്ലബ് ഒഡിഷ എഫ്സിയിലേക്കാണ് ഈ താരത്തിന്റെ കൂടുമാറ്റം.താരത്തെ ലോണിൽ അയക്കുകയാണെന്ന് ക്ലബ് അറിയിച്ചു.

മണിപ്പൂരിൽ നിന്നുള്ള 28 കാരനായ ഡിഫൻഡർ ഐ-ലീഗിലും ഐ‌എസ്‌എല്ലിലും ഒന്നിലധികം ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്, കൂടാതെ ബംഗ്ലാദേശിൽ നടന്ന ഒരു ടൂർണമെന്റിൽ അണ്ടർ -23 ലെവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.പൂനെ എഫ്‌സി അക്കാദമിയിൽ വെച്ച് ദേനചന്ദ്ര രണ്ട് തവണ അണ്ടർ-19 ഐ-ലീഗ് കിരീടവും നേടി.മണിപ്പൂർ സ്വദേശിയായ ദെനെ 2020 മുതൽ ബ്ലാസ്റ്റേഴ്സിന്റെ ഭാ​ഗമാണ്. മൂന്ന് വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിലെത്തിയ ദെനെയ്ക്ക് ആദ്യ സീസണിൽ അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ ദെനെയുടെ അവസരങ്ങൾ വളരെ പരിമിതമായിരുന്നു. ഈ സാഹചര്യത്തിൽ കളിസമയം കൂടി ലക്ഷ്യമിട്ടാണ് താരത്തെ ലോണിൽ വിടുന്നത്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സുമായി മൂന്ന് വർഷത്തെ കരാറിലാണ് താരം അത് 2024 വരെ ക്ലബ്ബിൽ തുടരും.ട്രായു എഫ്‌സിയിൽ നിന്നാണ് ധനചന്ദ്രെ മീതെ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ചെന്നൈയിൻ എഫ്‌സിക്കെതിരെയാണ് അദ്ദേഹം ആദ്യമായി ക്ലബ്ബിനായി കളിച്ചത്. കഴിഞ്ഞ വർഷത്തെ ഡുറാൻഡ് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ അദ്ദേഹം ഉണ്ടായിരുന്നു.ബെംഗളുരു എഫ്‌സിക്കെതിരെയാണ് തന്റെ ആദ്യ മത്സരം കളിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിലെ തന്റെ ആദ്യ മത്സരം നിഷു കുമാറിന് പകരക്കാരനായി ബിഎഫ്‌സിക്കെതിരെ കളിച്ചു.

ദെനെചന്ദ്രകൂടി ക്ലബ് വിട്ടതോടെ ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് ബ്ലാസ്റ്റേഴ്സിന് പ്രതിസന്ധി നേരിടും. യുവതാരമായ സഞ്ജീവ് സ്റ്റാലിനെ കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് മുംബൈയ്ക്ക് വിറ്റിരുന്നു. ഇപ്പോൾ ദെനെ കൂടി ലോണിൽ പോകുന്നതോടെ, സ്വഭാവിക ലെഫ്റ്റ് ബാക്കായി ക്യാപ്റ്റൻ ജെസ്സൽ കാർനെയ്റോ മാത്രമെ ക്ലബിലുണ്ടാകു.

Rate this post