ഒട്ടും സെൽഫിഷ് അല്ലാത്ത താരമാണ് മെസ്സി, അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നു : ബുകയോ സാക്ക

സ്വന്തം നേട്ടങ്ങളെക്കാൾ ഉപരി ടീമിന്റെ നേട്ടങ്ങൾക്കും മറ്റുള്ളവരുടെ നേട്ടങ്ങൾക്കും വേണ്ടി കളിക്കുന്ന താരമാണ് ലയണൽ മെസ്സി എന്നുള്ളതിന് ഒട്ടേറെ ഉദാഹരണങ്ങൾ നമുക്ക് കഴിഞ്ഞു പോയ കാലങ്ങളിലെ താളുകളിൽ നിന്ന് ചീന്തി എടുക്കാൻ കഴിയും. ഗോളടിക്കുന്നതിനോടൊപ്പം തന്നെ സഹതാരങ്ങളെ ഗോൾ അടിപ്പിക്കുന്ന താരം കൂടിയാണ് മെസ്സി. അതിനുള്ള ഉദാഹരണമാണ് കഴിഞ്ഞ സീസണിലും ഈ സീസണിൽ മെസ്സി നൽകിയ അസിസ്റ്റുകളുടെ കണക്കുകൾ.

മെസ്സിയുടെ അൺസെൽഫിഷ് പെരുമാറ്റത്തെ ഒരുപാടുപേർ പ്രശംസിച്ചിട്ടുണ്ട്. പെനാൽറ്റി കിക്ക് പോലും അസിസ്റ്റ് നൽകിയ ചരിത്രമുള്ള താരമാണ് മെസ്സി. അതുകൊണ്ടുതന്നെ ഇന്നത്തെ ഒരുപാട് യുവതാരങ്ങൾക്ക് മെസ്സി മാതൃകാ പുരുഷനാണ്. തങ്ങളുടെ റോൾ മോഡൽ മെസ്സിയാണ് എന്നുള്ളത് ഒരുപാട് സൂപ്പർതാരങ്ങൾ തുറന്ന് പറഞ്ഞ കാര്യമാണ്.

ആ കൂട്ടത്തിലേക്ക് ഇപ്പോൾ ആഴ്സണലിന്റെ ഇംഗ്ലീഷ് യുവ സൂപ്പർ താരമായ ബുകയോ സാക്കയും വന്ന് ചേർന്നിട്ടുണ്ട്. ഒട്ടും സെൽഫിഷ് അല്ലാത്ത താരമാണ് മെസ്സി എന്നാണ് സാക്ക പറഞ്ഞിട്ടുള്ളത്. മെസ്സിക്കൊപ്പം കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സാക്ക കൂട്ടിച്ചേർത്തിട്ടുണ്ട്.