മെസ്സിക്ക് മാത്രം എത്താൻ സാധിക്കുന്ന മറ്റൊരു ലോകത്താണ് അദ്ദേഹമുള്ളത്: ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവസ്

ലയണൽ മെസ്സിയുടെ ഏറ്റവും വലിയ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവസ്. ഒരുപാട് കാലം മെസ്സിയും ആൽവസും ഒരുമിച്ച് ബാഴ്സയിൽ കളിച്ചിട്ടുണ്ട്. 2008 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഇരുവരും ഒരുമിച്ച് കളിച്ചിട്ടുള്ളത്. മെസ്സിക്ക് ഏറ്റവും കൂടുതല് അസിസ്റ്റുകൾ നൽകിയ താരങ്ങളിൽ ഒരാൾ ഡാനി ആൽവസാണ്.

തനിക്ക് മെസ്സിയോടുള്ള ഇഷ്ടവും ആരാധനയുമൊക്കെ ഡാനി ആൽവസ് ഒട്ടേറെ തവണ ഫുട്ബോൾ ലോകത്തിനു മുന്നിൽ തുറന്നു പറഞ്ഞതാണ്. ഇപ്പോൾ വീണ്ടും മെസ്സിയെ ഡാനി ആൽവസ് പുകഴ്ത്തിയിട്ടുണ്ട്. മെസ്സിക്ക് മാത്രം എത്താൻ സാധിക്കുന്ന മറ്റൊരു ലോകത്താണ് മെസ്സിയുള്ളത് എന്നാണ് ഈ ബ്രസീലിയൻ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.ഗോൾ എന്ന മീഡിയയാണ് ഡാനി പറഞ്ഞ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

‘ ഫുട്ബോൾ കളിക്കാൻ വേണ്ടി ജനിച്ചിട്ടുള്ള ഒരു താരമാണ് മെസ്സി. അതിനുള്ള പ്രതിഭ അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ്.മറ്റാർക്കും എത്താൻ സാധിക്കാത്ത, മെസ്സിക്ക് മാത്രം എത്താൻ സാധിച്ചിട്ടുള്ള ഒരു മറ്റൊരു ലോകത്താണ് മെസ്സി ഇപ്പോൾ ഉള്ളത് ‘ ആൽവസ് പറഞ്ഞു.