ടോട്ടൻഹാമിനെതിരെയുള്ള പ്രകടനത്തോടെ യുണൈറ്റഡ് മിഡ്ഫീൽഡിലെ നായകസ്ഥാനം കാസെമിറോ ഏറ്റെടുക്കുമ്പോൾ|Casemiro

റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡ് ട്രയോയിലെ ഏറ്റവും പ്രധാന താരമായിരുന്നു ബ്രസീലിയൻ കാസെമിറോ. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാസെമിറോയ്ക്ക് ഒരു അപ്രതീക്ഷിത കാര്യങ്ങളാണ് ആദ്യ നാളുകളിൽ ഉണ്ടായിരുന്നത്. ആദ്യ ടീമിൽ ഇടം ലഭിക്കാത്ത താരത്തിന്റെ സ്ഥാനം യുണൈറ്റഡ് ബെഞ്ചിൽ ആയിരുന്നു. 72 ദശലക്ഷം യൂറോ (വേരിയബിളുകളിൽ 13 മില്യൺ യൂറോ) ചിലവഴിചാണ് യുണൈറ്റഡ് ബ്രസീലിയൻ താരത്തെ ഓൾഡ്‌ട്രാഫൊഡിലെത്തിച്ചത്.

പകരക്കാരനായി കളിപ്പിക്കാനാണോ ഇത്രയും തുക മുടക്കി താരത്തെ ടീമിലെത്തിച്ചത് എന്ന ചോദ്യങ്ങൾ ടെൻ ഹാഗിന് മുന്നിൽ ആരാധകർ വെക്കുകയും ചെയ്തു. കസെമിറോ ടീമിൽ പുതിയ ആളാണ്, അതിനോട് പൊരുത്തപ്പെടണം.ഞങ്ങൾ ഫുട്ബോൾ കളിക്കുന്ന രീതി അവൻ ശീലമാക്കണം എന്നാണ് അന്ന് ഡച്ച് പരിശീലകൻ മറുപടി പറഞ്ഞത്. എന്നാൽ പതിയെ യുണൈറ്റഡിന്റെ ആദ്യ ഇലവനിലേക്ക് കയറിയ ബ്രസീലിയൻ ടീമിന്റെ മിഡ്ഫീൽഡ് നിയന്ത്രിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇന്നലെ ഓൾഡ് ട്രാഫൊഡിൽ ടോട്ടൻഹാമിനെതിരെ യുണൈറ്റഡിന്റെ വിജയത്തിൽ മികച്ച പ്രകടനം നടത്തിയ കാസെമിറോയെ പരിശീലകൻ ടെൻ ഹാഗ് വാനോളം പ്രശംസിക്കുകയും ചെയ്തു.

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളെന്ന പേരുള്ള ബ്രസീലിയൻ ആ നിലവാരം യുണൈറ്റഡിൽ കാണിക്കുകയും ചെയ്തു. മധ്യനിരയിൽ ബ്രസീലിയൻ സഹ താരം ഫ്രഡിനൊപ്പം മികച്ച കൂട്ട്കെട്ട് ഉണ്ടാക്കുകയും ചെയ്തു. സമ്മറിൽ റെഡ് ഡെവിൾസ് തനിക്കായി ചെലവഴിച്ച ഓരോ പൈസയും തിരിച്ചുകൊടുക്കുന്ന പ്രകടനമാണ് കാസെമിറോ പുറത്തെടുക്കുന്നത്. “അദ്ദേഹത്തെപ്പോലുള്ള ഒരു കളിക്കാരൻ ടീമിന് എത്ര പ്രധാനമാണെന്ന് നിങ്ങൾ കാണുന്നു, കാസീമിറോ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത് .ബ്രസീലിയന്റെ പ്രകടനം ക്ലബ്ബിന് അവനെപ്പോലെ ഒരാളെ ആവശ്യമാണെന്ന് കാണിക്കുന്നു. കഴിഞ്ഞ കുറച്ച് ഗെയിമുകളിൽ, ടീമിനായി തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം കാണിക്കുന്നു” 30 കാരന്റെ പ്രകടനത്തെക്കുറിച്ച് ഡച്ച് തന്ത്രജ്ഞൻ പറഞ്ഞു.

ഒക്‌ടോബർ 9-ന് എവർട്ടണിനെതിരെ 2-1 ന് ജയിച്ച മത്സരത്തിലാണ് കാസീമിറോ പ്രീമിയർ ലീഗിൽ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ കളിച്ചത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അസിസ്റ്റ് നൽകി കോച്ചിന്റെ വിശ്വാസത്തിന് പ്രതിഫലം നൽകി.അതിനുശേഷം ടെൻ ഹാഗിന്റെ ലൈനപ്പിൽ തന്റെ സ്ഥാനം നിലനിർത്തി. യുണൈറ്റഡ് മിഡ്ഫീൽഡിൽ താൻ ഒഴിവാക്കാൻ സാധിക്കാത്ത താരമാണ് എന്ന നിലയിലേക്ക് ബ്രസീലിയൻ വളർന്നു കഴിഞ്ഞിരിക്കുകയാണ്.

ശനിയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ നേരിടുമ്പോൾ മിഡ്ഫീൽഡർ തന്റെ സമ്പന്നമായ ഫോമിൽ തുടരാൻ ശ്രമിക്കും. മിഡ്ഫീൽഡിൽ കാസെമിറോയുടെ പരിചയസമ്പത്ത് സഹ തരാം ഫ്രഡിന് കൂടുതൽ സ്വാതന്ത്ര്യത്തോടെ മുന്നേറി കളിക്കാൻ സഹായിക്കുന്നുണ്ട്. പ്രതിരോധത്തിലും തന്റെതായ സംഭാവനകൾ നല്കാൻ കാസീമിറോക്ക് സാധിച്ചിട്ടുണ്ട്.

Rate this post