‘മാഞ്ചസ്റ്റർ സിറ്റിയിലും ആഴ്സണലിലും ഞങ്ങൾക്ക് ഒരു പ്രതിസന്ധി ആവശ്യമാണ്’: ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ് | Liverpool

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എവർട്ടനെതിരെ ഞെട്ടിക്കുന്ന തോൽവിയാണു ലിവർപൂൾ ഏറ്റുവാങ്ങിയത്. മെർസിസൈഡ് ഡെർബിയിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോൽവിയാണു ലിവർപൂൾ ഏറ്റുവാങ്ങിയത്.ഇരു പകുതികളിലുമായി ജറാഡ് ബ്രാന്ത്‌വെയ്‌റ്റിൻ്റെയും ഡൊമിനിക് കാൽവർട്ട് ലെവിൻ്റെയും ഗോളുകളാണ് എവര്‍ട്ടന് വിജയം നേടിക്കൊടുത്തത്.

പ്രീമിയർ ലീഗ് നേടുന്നതിന് ആഴ്സണലിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ലിവർപൂളിന് പ്രതിസന്ധി അനിവാര്യമാണെന്ന് യുർഗൻ ക്ലോപ്പ് മത്സര ശേഷം പറഞ്ഞു. മെഴ്‌സിസൈഡ് ഡെർബിയിൽ ആദ്യമായി ക്ളോപ്പ് തോൽവി രുചിച്ചത്തോടെ ലിവർപൂളിന്റെ കിരീട പ്രതീക്ഷകളും തുലാസിലായിരിക്കുകയാണ്. ലിവർപൂൾ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിൽ നിന്ന് മൂന്ന് പോയിൻ്റ് അകലെയാണ്.രണ്ട് മത്സരങ്ങൾ കൈയിലുള്ള നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് മുന്നിലാണ്.

” നിങ്ങൾ പോയിന്റ് ടേബിൾ നോക്ക് ,സിറ്റിയിലും ആഴ്സണലിലും ഞങ്ങൾക്ക് ഒരു പ്രതിസന്ധി ആവശ്യമാണ്, ഞങ്ങൾക്ക് ഫുട്ബോൾ മത്സരങ്ങൾ ജയിക്കേണ്ടതുണ്ട് ”ക്ലോപ്പ് പറഞ്ഞു. തോൽവിക്ക് ശേഷം ലിവർപൂൾ ആരാധകരോട് ജർഗൻ ക്ലോപ്പ് ക്ഷമാപണം നടത്തുകയും ചെയ്തു.ക്ലോപ്പിൻ്റെ വിടവാങ്ങൽ ഒരു വിങ്ങലോടെ ആവാൻ അനുവദിക്കരുതെന്ന് ലിവർപൂൾ ക്യാപ്റ്റൻ വിർജിൽ വാൻ ഡിജ്ക് കളിക്കാരോട് ആവശ്യപ്പെട്ടു.

“എല്ലാവരും കണ്ണാടിയിൽ നോക്കണമെന്നും അവരുടെ പ്രകടനം കാണണമെന്നും അവർ എല്ലാം നൽകിയിട്ടുണ്ടെന്നും ഞാൻ കരുതുന്നു.അവർക്ക് ശരിക്കും ലീഗ് ജയിക്കാൻ ആഗ്രഹമുണ്ടോ? വാൻ ഡിക്ക് പറഞ്ഞു.” ഇന്നലെ ഞങ്ങൾ മികച്ച പ്രകടനം നടത്തിയില്ല , നാമെല്ലാവരും കൂടുതൽ നന്നായി ചെയ്യേണ്ടതുണ്ട്.എല്ലാ അർത്ഥത്തിലും ഞങ്ങൾ കൂടുതൽ നന്നായി ചെയ്യണം ” ക്യാപ്റ്റൻ പറഞ്ഞു.

Rate this post