❝ഫുട്ബോൾ ലോകത്തിന്റെ നെറുകയിലെത്തിയ 6 ഏഷ്യൻ താരങ്ങൾ❞

തൊണ്ണൂറുകളുടെ പകുതിക്കു ശേഷം ലോക ഫുട്ബോളിൽ ഒരു ശക്തിയായി മാറാൻ ഏഷ്യൻ രാജ്യങ്ങൾക്ക് സാധിച്ചിട്ടുണ്ട് ജപ്പാൻ, ദക്ഷിണ കൊറിയ, ഇറാൻ, ചൈന സൗദി അറേബ്യ എന്നി രാജ്യങ്ങൾ വേൾഡ് കപ്പിലും സാനിധ്യം അറിയിച്ചു. ആഭ്യന്തര ലീഗുകൾ ശക്തിയാർജിച്ഛത്തോടെ ടീമുകൾ കൂടുതൽ ശക്തരായി മാറി. വേൾഡ് കപ്പിലെയും, ഏഷ്യൻ കപ്പിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കളിക്കാരെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ സ്വന്തമാക്കി. ഏഷ്യയിൽ നിന്നു ഉയർന്നു വന്നു ഫുട്ബോൾ ലോകം കീഴടക്കിയ താരങ്ങളെ പരിചയപ്പെടാം.

1.സൺ ഹ്യൂങ്-മിൻ
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് 28 കാരനായ സൗത്ത് കൊറിയൻ. ഇംഗ്ലീഷ് ക്ലബ്‌ ടോട്ടൻഹാമിന്റെ താരമായ സൺ പ്രീമിയർ ലീഗിലും, ചാമ്പ്യൻസ് ലീഗിലും ക്ലബ്ബിനെ മുൻ നിരയിൽ എത്തിക്കുന്നതിനു മുഖ്യ പങ്ക് വഹിച്ചു. 2015 ൽ ബയർ ലെവർ കൂസനിൽ നിന്നാണ് സൺ ടോട്ടെന്ഹാമിലെത്തിയത്. കഴിഞ്ഞ 2 സീസണിലും ടോട്ടെന്ഹം പ്ലയെർ ഓഫ് ദി ഇയർ ആയിരുന്നു. കൊറിയക്കായി 86 മത്സരത്തിൽ നിന്നും 26 ഗോളുകൾ നേടിയിട്ടുണ്ട്. 2 വേൾഡ് കപ്പിൽ കൊറിയക്കു വേണ്ടി കളിച്ചിട്ടുണ്ട്.

2.പാർക്ക്‌ ജി സുങ്
2002 വേൾഡ് കപ്പിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ സൗത്ത് കൊറിയൻ ടീമിലങ്കം. 2002 ന് ശേഷം യൂറോപ്പിലെ ബിഗ് ക്ലബ്ബുകളുടെ നോട്ടപുള്ളിയായി മാറിയ പാർക്കിന് ഡച്ച് ക്ലബ്‌ പിസ് വി എയ്ൻദോവൻ സ്വന്തമാക്കി. പിസ് വിക്കുവേണ്ടി ചാമ്പ്യൻസ് ലീഗിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച പാർക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. യൂണൈറ്റഡിനായി ചാപ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടംങ്ങളും സ്വന്തമാക്കി. കൊറിയക്കായി 100 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.

3.ഹിഡെതോഷി നകാത്ത
ജാപ്പനീസ് ഫുട്ബോളിലെ ആദ്യ സൂപ്പർസ്റ്റാരാണ് നക്കാത്ത. ജപ്പാണ് വേണ്ടി 3 ലോക കപ്പിൽ ബൂട്ടണിഞ്ഞ നക്കാത്ത 2 ഒളിംപിക്സിലും പങ്കെടുത്തു. 1998 ൽ ഇറ്റാലിയൻ ലീഗിലെത്തിയ നക്കാത്ത 2006 വരെ അവിടെ തുടർന്നു. പേരുജിയ, റോമാ, പാർമ, ഫിയൊന്റീന എന്നി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഏഷ്യൻ ബെക്കാം എന്ന പേരിലാണ് അറിയപ്പെടുന്നത്. ജപ്പാണ് വേണ്ടി 77 മത്സരത്തിൽ നിന്നും 11 ഗോൾ നേടിയിട്ടുണ്ട്.

4.കുസുയോഷി മിയൂറ
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൊഫഷണൽ ഫുട്ബോളർ ,പ്രായം കൂടിയ ഗോൾ സ്കോറെർ എന്നീ ഗിന്നസ് റെക്കോർഡുകൾ സ്വന്തം പേരിൽ കൂട്ടിച്ചേർത്ത താരമാണ് കിംഗ് കസുഎന്ന വിളിപ്പേരുള്ള കുസുയോഷി മിയൂറ. ഇംഗ്ളീഷ് ഫുട്ബോൾ ലെജൻഡ് സർ സ്റ്റാൻലി മാത്യൂസിന്റെ റെക്കോർഡാണ് സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത് .ജപ്പാൻ ലീഗ് കപ്പിൽ സഗൻ ടോസുവിനെതിരെ ആദ്യ പതിനൊന്നിൽ ഇടം നേടുകയും ഒരു മണിക്കൂർ നേരം കളിക്കുകയും ചെയ്തു .1982 ൽ ബ്രസീലിയൻ ക്ലബ് അത്ലറ്റികോ യുവന്റസിലൂടെ കളി ആരംഭിച്ച മിയൂറ 1986 ൽ സാന്റോസിലൂടെ പ്രൊഫെഷണൽ ഫുട്ബോളിൽ എത്തിച്ചേർന്നു .1990 ൽ ജപ്പാനിൽ മടങ്ങിയെത്തിയ മിയൂറ 12 ക്ലബ്ബുകൾക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട് .കഴിഞ്ഞ 15 വർഷമായി യോക്കോഹോമ ടീമിന്റെ താരമാണ് ഈ 53 കാരൻ.ജപ്പാന് വേണ്ടി 89 മത്സരസത്തിൽ നിന്നും 55 ഗോളുകൾ നേടിയിട്ടുണ്ട് .

5.ചാ ബും കുൻ
ഏഷ്യൻ ഫുട്ബോളിലെ ആദ്യ സുപ്പർ സ്റ്റാറാണ് ചാ ബും കുൻ എന്ന ദ്ക്ഷിണ കൊറിയക്കാരൻ. എഴുപതുക്കളുടെ അവസാനത്തിൽ യൂറോപ്യൻ ഫുട്ബോളിൽ പാദമുദ്ര പതിപ്പിച്ച താരമാണ് ചാ. 1978 ൽ ജർമൻ ഫുട്ബോളിലെത്തിയ ചാ ബയർ ലെവർകൂസാനിലും, എൺട്രാക്ട് ഫ്രാങ്ക്‌ഫുർട്ടിലുമടക്കം 11 വർഷക്കാലം ജർമനിയിൽ തുടർന്നു. ദക്ഷിണ കൊറിയക്കായി 136 മത്സരത്തിൽ നിന്നും 58 ഗോളുകൾ നേടി.

6.അലി ദെയി
ഏഷ്യ ജന്മം കൊടുത്തതിൽ ഏറ്റവും മികച്ച സ്ട്രൈകാറാണ് അലി ദെയി എന്ന ഇറാൻകാരൻ. ഏറ്റവും കൂടുതൽ ഇന്റർനാഷണൽ ഗോളുകൾ എന്ന റെക്കോർഡിന് ഉടമയാണ് ഇറാനി ഫോർവേഡ്. 149 മത്സരത്തിൽ നിന്നും 109 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ലോകത്തിലെ മഹാരഥന്മാരായ കളിക്കാരുടെ ഒപ്പം ചേർത്ത് വെക്കാമെങ്കിലും യൂറോപ്പിൽ വേണ്ടത്ര തിളങ്ങാൻ സാധിച്ചില്ല. 1987 ൽ ഈസ്റ്റഗ്ളാൽ അർദ്ബിളിൽ ക്യാരീർ ആരംഭിച്ച അലി ദെയി 1997 ൽ യൂറോപ്പിലേക്ക് കൂടുമാറി, ജർമൻ ക്ലബ്‌ ആർമിനിയ ബെലെഫീൽഡിലാണ് എത്തിയത് അടുത്ത സീസൺ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണികിൽ ചേർന്ന അലി ദെയി 2002 വരെ ജർമനിയിൽ തുടർന്നു.

Rate this post