❝മാഞ്ചസ്റ്റർ യുണൈറ്റഡ്‌ സോൾഷ്യറിന്റെ കരാർ പുതുക്കിയത് ഈ സൂപ്പർ താരത്തെ സ്വന്തമാക്കാനോ ?❞

ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പരിശീലകൻ ഒലെ ഗുന്നാർ സോൾഷ്യറിന്റെ കരാർ പുതുക്കിയിരിക്കുകയാണ്. മുൻ യുണൈറ്റഡ്‌ താരം പരിശീലകനായി ഓൾഡ് ട്രാഫൊർഡിൽ തുടരുമോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിൽ വിശ്വാസം ഉറപ്പിക്കാൻ ക്ലബ് തയ്യാറാവുക ആയിരുന്നു. മുൻ സീസണുകളിൽ അപേക്ഷിച്ച് ടീമിൽ ഉണ്ടാക്കിയ വളർച്ചയും കളിക്കാരുടെ ആത്മവിശ്വാസം വർധിപ്പിച്ചതും എല്ലാം നോർവീജിയന്റെ കരാറിന് കാരണമായി മാറി.

സോൾഷ്യർ പുതിയ കരാർ ഒപ്പിട്ടതോടെ ഏറെ കാലമായി യുണൈറ്റഡിന്റെ ട്രാൻസ്ഫർ ടാർഗെറ്റുകളിൽ ഒന്നായ ബൊറൂസിയ ഡോർട്മുണ്ട് സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡിനായുള്ള ശ്രമങ്ങൾ വീണ്ടും ഊർജിത പെടുത്തിയിരിക്കുകയാണ്.രണ്ടു വർഷങ്ങൾക്ക് മുൻപ് റെഡ് ബുൾ സാൽസ്ബർഗിൽ നിന്ന് യൂണൈറ്റഡിലേക്കുള്ള വഴിയിൽ നിന്നുമാണ് താരത്തെ ഡോർട്ട്മുണ്ട് സ്വന്തമാക്കിയത്. ദി സണിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, സോൾസ്‌ജെയർ ചുമതലയിൽ തുടരുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാലാണ് യുണൈറ്റഡ്‌ ഹാളണ്ടിനെ ഒഴിവാക്കിയിരുന്നത്.

ഏർലിങ് ഹലാൻഡും യുണൈറ്റഡ്‌ പരിശീലകനുമായി അടുത്ത ബന്ധം തന്നെയാണുള്ളത്. ഹാലണ്ടിന്റെ പിതാവും മുൻ സിറ്റി താരവുമായ ആൽഫ്-ഇംഗും സോൾഷ്യർ യുണൈറ്റഡിൽ തുടരുകയാണെങ്കിൽ മാത്രമേ ചർച്ചകൾക്ക് തയ്യാറായിരുന്നുള്ളു. സോൾഷ്യർ നോർവീജിയൻ ക്ലബ് മോൾഡിന്റെ പരിശീലകനായിരിക്കുമ്പോളാണ് കൗമാരപ്രായത്തിൽ ഹാലാൻഡ് അരങ്ങേറ്റം നടത്തുന്നത്. ഇക്കാരണത്താൽ തന്റെ ആദ്യ കാല പരിശീലകന് കീഴിൽ വീണ്ടും കളിക്കാനായി ഹാളണ്ടിനും താൽപര്യമുണ്ട്.

സോൾസ്‌ജെയറിന്റെ കരാർ നീട്ടലിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് എർലിംഗ് ഹാലാൻഡിൽ ഒപ്പുവയ്ക്കാൻ മുൻനിരക്കാരായി ഉയർന്നുവരുന്നുണ്ടെങ്കിലും, ബൊറൂസിയ ഡോർട്ട്മുണ്ടുമായി ചർച്ച നടത്തുന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ളതിനാൽ അദ്ദേഹത്തെ ഒപ്പിടുന്നത് എളുപ്പമല്ല. ജാഡോൺ സാഞ്ചോയുടെ ട്രാൻസ്ഫറിനെ പോലെ കഠിനമായ വിലപേശൽ നടത്തുന്ന ഒരു ക്ലബ്ബാണ് ഡോർട്ട്മുണ്ട്. ചെൽസിയുടെ പല വമ്പൻ ഓഫറുകളും ഡോർട്മുണ്ട് നിരസിച്ച സ്ഥിതിക്ക് യുണൈറ്റഡിന്റെ പുതിയ നീക്കങ്ങൾ ഫലപ്രദമാവുമോ എന്ന് കണ്ടറിഞ്ഞു കാണേണ്ടി വരും.

Rate this post