❝എൻറെ കൂടെ പന്തുണ്ടായിരിക്കുമ്പോളെല്ലാം ഞാൻ സന്തോഷവാനാണ്❞; റൊണാൾഡീഞ്ഞോ

ലോക ഫുട്ബോളിൽ റൊണാൾഡീഞ്ഞോയോളം ആരാധകരെ ആനന്ദിപ്പിച്ച വേറെയൊരു താരം ഉണ്ടോ തന്നത് സംശയമാണ. കളിച്ചിരുന്ന കാലം മുഴുവൻ തന്റെ മാന്ത്രിക കാലുകൾ കൊണ്ട് മൈതാനത്തിൽ കലാ വിരുന്നൊരുക്കുന്ന ഡീഞ്ഞോയുടെ ചിത്രം ഏതൊരു ഫുട്ബോൾ പ്രേമിയുടെയും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. ആഴ്ചകൾക്ക് മുൻപ് ടെൽ അവീവിൽ നടന്ന ഇതിഹാസങ്ങളുടെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ഏറെ ശ്രദ്ധ നേടിയത് ബ്രസീലിയൻ ഇതിഹാസത്തിന്റെ മാസ്മരിക പ്രകടനം തന്നെയായിരുന്നു .41 വയസ്സിലും തന്റെ അത്ഭുതകരമായ സ്കിൽ കൊണ്ട് ആരാധകരെയും ഫുട്ബോൾ ലോകത്തെയും അത്ഭുതപ്പെടുത്തി.

ബാഴ്സലോണ, പാരീസ് സെന്റ്-ജെർമെയ്ൻ, എസി മിലാൻ തുടങ്ങി പ്രതിനിധീകരിച്ച മറ്റ് പല ക്ലബ്ബുകളുടെയും ആരാധകരുടെ മനസ്സിൽ ഒരു പിടി നല്ല ഓർമ്മകൾ നിറച്ചു കൊണ്ടാണ് റൊണാൾഡീഞ്ഞോ കളി മതിയാക്കിയത്. വേൾഡ് കപ്പും കോപ്പയുമടക്കമുള്ള മത്സരങ്ങളിൽ തന്റെ ദേശീയ ടീമിനൊപ്പവും ദീർഘകാലം ഓർമ്മയിൽ നിരവധി മുഹൂർത്തങ്ങൾ ആരാധകർക്ക് സമ്മാനിച്ചത്.തന്നെ കാണുന്നവർക്ക് ബ്രസീലിയൻ നൽകിയത്രയും നല്ല ഓർമ്മകൾ തന്നെ ആയിരുന്നു. തന്റെ കളിയുടെ ദിവസങ്ങളെക്കുറിച്ച് ഓർത്തെടുക്കുകയാണ് റൊണാൾഡീഞ്ഞോ.

തന്റെ കരിയറിലെ ഏറ്റവും മികച്ച ഓർമ്മകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ” “ഒരു നിമിഷം മാത്രം തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ്,” എന്നാണ് റൊണാൾഡീഞ്ഞോ മറുപടി പറഞ്ഞത്. ” എന്റെ കയ്യിൽ പന്ത് ഉള്ളപ്പോളെല്ലാം ഞാൻ സന്തോഷവാനാണ്. ഞാൻ കളിച്ച എല്ലാ ക്ലബ്ബുകളിലും എനിക്ക് മനോഹരമായ ഓർമ്മകൾ ഉണ്ടായിരുന്നു, എനിക്ക് ഒരെണ്ണം തിരഞ്ഞെടുക്കാൻ കഴിയില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു. “ആസ്വദിച്ച് പഠിക്കൂ,ഫുട്ബോൾ താൻ പ്രത്യേകിച്ച് ആസ്വദിക്കുന്ന ഒരു കായിക വിനോദമല്ലെന്നും കൂട്ടിച്ചേർത്തു.” മികച്ച കളികളോ. ഗെയിമുകളുടെ ഹൈലൈറ്റുകളോ മാത്രമേ കാണുകയുള്ളു”.

“ബ്രസീലിനെക്കുറിച്ച് എനിക്ക് സങ്കടമുണ്ടായിരുന്നു, പക്ഷേ ലിയോയ്ക്ക് കിരീടം കിട്ടിയതിൽ സന്തോഷമുണ്ട്,ദേശീയ ടീമിനൊപ്പം അദ്ദേഹത്തിന് എന്തെങ്കിലും നേടേണ്ടതുണ്ട്, അത് എന്നെ വളരെയധികം സന്തോഷിപ്പിച്ചു. എനിക്ക് ഇപ്പോഴും അദ്ദേഹവുമായി നല്ല ബന്ധമുണ്ട്, അവസരം കിട്ടുമ്പോഴെല്ലാം ഞങ്ങൾ സംസാരിക്കും” മെസ്സിയുടെ കോപ്പ കിരീട നേട്ടത്തെക്കുറിച്ച് ഡീഞ്ഞോ അഭിപ്രായപ്പെട്ടു.കളിക്കുന്ന ദിവസങ്ങളിൽ നിന്ന് ഒരു മികച്ച നിമിഷം തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും, കാറ്റലോണിയയിൽ റൊണാൾഡീഞ്ഞോ ചെലവഴിച്ച സമയത്തെക്കുറിച്ച് കൂടുതൽ സംസാരിച്ചു. ” അത് ഗംഭീരമായിരുന്നു റൊണാൾഡീഞ്ഞോ തന്റെ ബാഴ്സലോണ ദിനങ്ങളെക്കുറിച്ച് പറഞ്ഞു.”എന്റെ എല്ലാ ഓർമ്മകളും മനോഹരമാണ്.” ഡീഞ്ഞോ കൂട്ടിച്ചേർത്തു.

Rate this post