ചെൽസിക്കായി ഗോളടിക്കാൻ ഔബമയങ്ത്തി , ബാഴ്സലോണയുടെ പ്രതിരോധം ഉറപ്പിക്കാൻ അലോൺസയുമെത്തി|Aubameyang |Marcos Alonso
സമ്മർ ട്രാൻസ്ഫർ വിന്ഡോ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.അവസാന ദിനത്തിൽ താരങ്ങളെ ടീമിലെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് ഓരോ ക്ലബ്ബുകളും.ഇംഗ്ലീഷ് ക്ലബ്ബുകളാണ് ഏറ്റവും കൂടുതൽ താരങ്ങളെ ടീമിലെത്തിക്കുന്നത്. അവസാന മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്പാനിഷ് ക്ലബ് ബാഴ്സലോണയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയും മികച്ച സൈനിങ്ങുകൾ നടത്തി.
ഏറെ നാളത്തെ ഊഹാപോഹങ്ങൾക്കൊടുവിൽ ബാഴ്സലോണ സ്ട്രൈക്കർ പിയറി-എമെറിക് ഔബമെയാംഗിനെ ചെൽസി സ്വന്തമാക്കിയപ്പോൾ മാർകോസ് അലോൻസോയെ ബാഴ്സലോണ ടീമിലെത്തിച്ചു.ചെൽസി 14 മില്യൺ യൂറോ ട്രാൻസ്ഫർ ഫീസിന് ഔബമെയാങ്ങിനെ സ്വന്തമാക്കിയിരിക്കുന്നത്.മുൻ ആഴ്സനൽ താരവുമായി കരാർ ചർച്ചകൾ ചെൽസി നേരത്തെ പൂർത്തിയാക്കിയിരുന്നു. രണ്ടു വർഷത്തെക്കാണ് ചെൽസിയിൽ താരത്തിന് കരാർ ഉണ്ടാവുക. ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടാനും ടീമിനാവും.
സ്പെയിനിൽ എത്തിയിട്ടുള്ള മാർക്കോസ് അലോൻസോ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം ഔദ്യോഗിക കരാറിൽ ഒപ്പിടും. താരവുമായി വളരെ നേരത്തെ കരാർ ചർച്ചകൾ ബാഴ്സലോണ പൂർത്തികരിച്ചിരുന്നു. എന്നാൽ ഔബമയങ് ഡീലിന്റെ ഭാഗമായി മാത്രമേ താരത്തെ കൈമാറൂ എന്ന ചെൽസിയുടെ നിർബന്ധത്തിൽ തട്ടി കൈമാറ്റം അനിശ്ചിതത്വത്തിൽ ആയിരുന്നു. അവസാനം ചെൽസി ആഗ്രഹിച്ച പോലെ തന്നെ കാര്യങ്ങൾ നീങ്ങി. ഇരു ടീമുകൾക്കും തങ്ങൾക് ഏറ്റവും ആവശ്യമുള്ള പൊസിഷനുകളിലേക്ക് മുൻ നിര താരങ്ങളെ എത്തിക്കാൻ കഴിഞ്ഞത് ആശ്വാസമാവും.
🚨🚨 Pierre Aubameyang to Chelsea and Marcos Alonso to Barça: here we go! Full agreement completed. €14m fee to Barcelona. #DeadlineDay
— Fabrizio Romano (@FabrizioRomano) September 1, 2022
More: Aubameyang will fly to London around 5pm! Two year deal + one more option.
Alonso in Spain to undergo medical and sign three year deal. pic.twitter.com/nILbmEk8G8
അതിനിടെ, ബാഴ്സലോണ മറ്റൊരു സൈനിംഗ് നടത്തി. ആഴ്സണലുമായുള്ള കരാറിൽ നിന്ന് പുറത്തായ സ്പാനിഷ് റൈറ്റ് ബാക്ക് ഹെക്ടർ ബെല്ലറിനെ ബാഴ്സലോണ സ്വന്തമാക്കി. ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. 2023 ജൂൺ വരെ ബെല്ലറിൻ ബാഴ്സലോണയിൽ കളിക്കും. താരത്തിന്റെ മെഡിക്കൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.