ബ്രസീലിയൻ ഇതിഹാസ താരം മാഴ്സലോ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്|Marcelo

ബ്രസീലിന്റെ റയൽ മാഡ്രിഡ് ഇതിഹാസമായ മാഴ്സെലോ കഴിഞ്ഞ സീസണോട് കൂടി ക്ലബ്ബിനോട് വിട പറഞ്ഞുകൊണ്ട് ജേഴ്സി അഴിച്ചു വെച്ചിരുന്നു.ഡിഫന്ററായ സൂപ്പർ താരം പുതിയ ക്ലബ്ബിന് വേണ്ടിയുള്ള ശ്രമങ്ങളിലായിരുന്നു ഇത്രയും കാലം.ഒരുപാട് ക്ലബ്ബുകളിൽ നിന്നും ഓഫറുകളൊക്കെ ഉണ്ടായിട്ടും മാഴ്സെലോ ഒരു തീരുമാനം എടുത്തിരുന്നില്ല.

ഇപ്പോഴിതാ ഈ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസത്തിൽ ട്വിസ്റ്റുണ്ടാക്കിയേക്കാവുന്ന ചില റിപ്പോർട്ടുകളാണ് പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്. അതായത് പ്രീമിയർ ലീഗ് വമ്പൻമാരായ ലെയ്സെസ്റ്റർ സിറ്റി മാഴ്സെലോയെ സ്വന്തമാക്കിയേക്കും എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. പല പ്രധാനപ്പെട്ട ഫുട്ബോൾ മാധ്യമപ്രവർത്തകരും ഇത് റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.

ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് ഒരു താരത്തെ ലെയ്സെസ്റ്ററിന് ഇപ്പോൾ ആവശ്യമുണ്ട്.മാഴ്സെലോയുടെ പ്രായവും ഫിറ്റ്നസും ക്ലബ്ബിന് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെങ്കിലും താരത്തെ ഒരു വർഷത്തേക്ക് എത്തിക്കുന്നതാണ് ക്ലബ്ബ് പരിഗണിക്കുന്നത്. ക്ലബ്ബുമായി സൈൻ ചെയ്യുന്നതിന്റെ തൊട്ടരികിലാണ് മാഴ്സെലോ ഉള്ളത് എന്നാണ് മീഡിയാസ് കണ്ടെത്തിയിരിക്കുന്നത്.

താരം ഫ്രീ ഏജന്റ് ആയതിനാൽ ട്രാൻസ്ഫർ വിൻഡോ അടച്ചു കഴിഞ്ഞാലും താരത്തെ സ്വന്തമാക്കുന്നതിന് ക്ലബ്ബിന് തടസ്സമൊന്നും ഉണ്ടാവില്ല. നേരത്തെ പല ക്ലബ്ബുകളിൽ നിന്നും ഈ ബ്രസീലിയൻ താരത്തിന് ഓഫറുകള്‍ ഉണ്ടായിരുന്നു.ബുണ്ടസ് ലീഗ ക്ലബായ ബയേർ ലെവർകൂസൻ, ഇറ്റാലിയൻ ക്ലബ്ബായ മോൺസ,ഫ്രഞ്ച് ക്ലബായ നീസ് എന്നിവരൊക്കെ ഈ ഡിഫന്ററെ സമീപിച്ചിരുന്നു.പക്ഷേ അതൊന്നും സ്വീകരിച്ചിരുന്നില്ല.

റയലിന് വേണ്ടി ഐതിഹാസികമായ ഒരു കരിയർ തന്നെ അവകാശപ്പെടാൻ ഈ ബ്രസീലിയൻ താരത്തിന് കഴിയും. 15 വർഷത്തിനു മുകളിൽ സ്പാനിഷ് ക്ലബ്ബിൽ ചിലവഴിച്ച മാഴ്സെലോ 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ ഒരുപാട് ട്രോഫികൾ നേടിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫോം നഷ്ടപ്പെട്ട മാഴ്സെലോ ബ്രസീലിന്റെ നാഷണൽ ടീമിൽ നിന്നും പുറത്താണ്.

2.7/5 - (3 votes)