വിദേശ താരം ടീമിൽ നിന്നും പുറത്തേക്ക്, പുതിയ വിദേശ സൈനിങ് നടത്താനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുകയാണ്, അതിന് മുൻപായി പ്രീസീസൺ പരിശീലനം നടത്തുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം. കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്റെ പരിശീലന മൈതാനമായ പനമ്പിള്ളി നഗർ ഗ്രൗണ്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ പരിശീലനം.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രീസീസൺ പരിശീലനത്തിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരമായ ജോഷുവ സൊറ്റീരിയോ പരിക്ക് ബാധിച്ച് പുറത്ത് പോകുന്ന കാഴ്ച നമ്മൾ കണ്ടതാണ്. തുടർന്ന് താരത്തിനെ കാറിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. സൂപ്പർ താരത്തിന്റെ പരിക്ക് സംബന്ധിച്ച് ആരാധകർക്ക് ആശങ്ക നിലനിൽക്കുന്നുണ്ട്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ജോഷുവ സൊറ്റീരിയോയുടെ കാലിന് ബാധിച്ച പരിക്ക് മാറാൻ സർജറി അത്യാവശ്യമാണ്. അതിനാൽ തന്നെ റിക്കവറി സമയം കഴിഞ്ഞ് താരം മടങ്ങിയെത്തുന്നത് മാസങ്ങൾക്ക് ശേഷമായിരിക്കും. അതുകൊണ്ട് ജോഷുവ സൊറ്റീരിയോ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ കളിക്കില്ല.

ജോഷുവ സൊറ്റീരിയോക്ക് പകരം പുതിയ ഒരു വിദേശ താരത്തിനെ ഏഷ്യൻ കോട്ടയിൽ കൊണ്ടുവരേണ്ട അത്യാവശ്യകതയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്. ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഇനിയും സമയം ഉണ്ടെങ്കിലും മികച്ച ഒരു പകരക്കാരനെ കൊണ്ടുവരേണ്ട റിസ്ക് ആണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്.

Rate this post