മികച്ച പ്രകടനം കാഴ്ചവെക്കാൻ അവസരങ്ങൾ ലഭിക്കാതെ ബെയ്ൽ

റയൽ മാഡ്രിഡിൽ ബെയ്ലിനെ പിന്തുടർന്നു കൊണ്ടിരുന്ന ശാപം ഇനിയും താരത്തെ വിട്ടു പോയിട്ടില്ല. പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടൻഹാമിൽ എത്തിയിട്ടും താരത്തിന്റെ പ്രകടനത്തിൽ വലിയ വ്യത്യാസമൊന്നും സംഭവിച്ചിട്ടില്ല.

റയൽ മാഡ്രിഡിൽ താരം അനുഭവിച്ച അതേ അവസ്‌ഥയാണ്‌ ടോട്ടൻഹാമിലും താരം നേരിടുന്നത്. സിദാന്റെ കീഴിൽ താരത്തിനു നഷ്ടപ്പെട്ടതെന്താണോ അതു തന്നെയാണ് മൗറീന്യോയുടെ കീഴിലും താരത്തെ അലട്ടുന്നത്.

ടോട്ടൻഹാം പരിശീലകൻ താരത്തിന് ആവശ്യമായ സമയം നൽകുന്നില്ല. ഡിഫെൻഡറായ ഡേവിൻസൺ സാഞ്ചെസു പോലും 90 മിനുറ്റുകൾ മൗറീന്യോയുടെ ടീമിൽ കളിക്കുമ്പോൾ, ബെയ്ൽ അവസരങ്ങൾക്കായി പൊരുതുകയാണ്.

ഈ സീസണിൽ വെയിൽസ്‌ താരം നേടിയത് വെറും 4 ഗോളുകൾ. മൗറീന്യോയുടെ ടീമിൽ താരം ഒരു സ്ഥിരസാന്നിധ്യമല്ല. താരം കളത്തിൽ ഇറങ്ങിയ ഒട്ടുമിക്ക മത്സരങ്ങളിലും താരം ബെഞ്ചിലായിരുന്നു.

റിപ്പോർട്ടുകൾ സൂചപ്പിക്കുന്നത് താരം ജൂണിൽ തന്നെ സ്പെയിനിന്റെ തലസ്ഥാന നഗരിയിലേക്ക് മടങ്ങിയേക്കുമെന്നാണ്. കോളമ്പിയൻ പ്രതിരോധ താരമാകട്ടെ മൗറീന്യോയുടെ കീഴിൽ മെല്ലെ മെല്ലെ മികച്ച പ്രകടനത്തിലേക്കുയരുകയാണ്. താരത്തിന്റെ പ്രകടനത്തെയും കഠിനാധ്വാനത്തെയും പറ്റി മൗറീന്യോ പ്രശംസിച്ചതായും കാണാം.

Rate this post