പരിക്കിൽ കുടുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്!

എവർട്ടണുമായി 3 ഗോളുകൾക്ക് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പോൾ പോഗ്ബയ്ക്ക് പരിക്ക് പറ്റിയിരുന്നു. യുണൈറ്റഡിന് കുറച്ചു ആഴ്ചകൾക്ക് താരത്തിന്റെ സേവനം നഷ്ടമായേക്കും.

പ്രീമിയർ ലീഗിലെ ജനുവരി മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം ലഭിച്ച താരം നിലവിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പക്ഷെ മത്സരത്തിൽ താരത്തിന്റെ തുടയിലെ പേശികൾക്ക് പരിക്കേൽക്കുകയായിരുന്നു.

മത്സരത്തിൽ പിന്നീട് ലോക കപ്പ് ജേതാവായ താരത്തിനു പകരം കളിച്ചത് ബ്രസീലിയൻ മിഡ്ഫീൽഡറായ ഫ്രെഡ് ആണ്. പരിക്കിന്റെ ഗുരുതരാവസ്ഥയെ മനസിലാക്കുന്നതിനു വേണ്ടി താരം പരിശോധനയ്ക്ക് വിധേയനായിരുന്നു. നിർഭാഗ്യവശാൽ താരത്തിനു കുറച്ചു ആഴ്ചകൾക്ക് പുറത്തിരിക്കേണ്ടി വരും.

ഇനിയുള്ള മത്സരങ്ങളിൽ ശക്തരായ എതിരാളികളെ നേരിടാനൊരുങ്ങുന്ന യുണൈറ്റഡിന് പോഗ്ബയുടെ പരിക്ക് തിരിച്ചടിയായേക്കും.

Rate this post