ലിയോ മെസ്സി ഫിഫ ബെസ്റ്റ്, ബാലൻഡിയോർ അർഹിക്കുന്നില്ല എന്ന് പറയുന്നില്ല, പക്ഷെ വസ്തുതകൾ ഇങ്ങനെയാണെന്ന് റൊണാൾഡോ

എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പേ എന്നിവരെ മറികടന്നുകൊണ്ട് അർജന്റീന ഫുട്ബോൾ താരമായ ലിയോ മെസ്സി തന്നെ കരയിലെ എട്ടാമത്തെ തവണ ഫിഫയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിഫ ദി ബെസ്റ്റ് അവാർഡ് ലിയോ മെസ്സിക്ക് ലഭിച്ചതിന് പിന്നാലെ താരം ഒരിക്കലും അറിയിക്കാത്ത പുരസ്കാരമാണ് ലഭിച്ചതെന്ന അഭിപ്രായവുമായി നിരവധി പേർ രംഗത്തുവന്നു.

ഇപ്പോഴിതാ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയും ഫിഫാ ദി ബെസ്റ്റ്, ബാലൻ ഡി ഓർ അവാർഡുകളിലുള്ള തന്റെ വിശ്വാസത നഷ്ടപ്പെടുന്നതായി വെളിപ്പെടുത്താൻ നടത്തിയിരിക്കുകയാണ്. ലിയോ മെസ്സിയോ എംബാപ്പേയോ ഹാലൻഡോ ഈ പുരസ്കാരം അർഹിക്കുന്നില്ല എന്ന് പറയാൻ വേണ്ടിയല്ല മറിച് ഈ പുരസ്കാരങ്ങളിലുള്ള വിശ്വാസ്യത യഥാർത്ഥത്തിൽ നഷ്ടപ്പെടുന്നതാണ്‌ വസ്തുതകൾ റൊണാൾഡോ പറഞ്ഞു.

“ബാലൻഡിയോർ, ഫിഫ ദി ബെസ്റ്റ് എന്നിവയുടെ വിശ്വാസത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലിയോ മെസ്സിയോ അല്ലെങ്കിൽ എംബാപ്പേ, ഹാലണ്ട് എന്നിവർ ഈ പുരസ്കാരങ്ങൾ അർഹിക്കുന്നില്ല എന്ന് പറയുവാൻ വേണ്ടി ഞാൻ പറഞ്ഞതല്ല. ഇതിനു വേണ്ടിയുള്ള കണക്കുകൾ നോക്കുമ്പോൾ സീസൺ മുഴുവനായും വിശകലനം ചെയ്യണം. ഒരുതരത്തിൽ ഈ അവാർഡുകൾക്ക് വിശ്വാസത നഷ്ടപ്പെടുന്നതാണ് ഞാൻ കരുതുന്നത്.”

“ഇത്തരം പുരസ്കാരങ്ങൾ എങ്ങനെയാണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്, ഈ അവാർഡുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നു എന്നത് എനിക്കുമറിയാം. സത്യം പറഞ്ഞാൽ ഞാൻ ഫിഫ ദി ബെസ്റ്റ് അവാർഡ് ചടങ്ങ് കണ്ടിട്ടില്ല, കാണാറുമില്ല. ഞാൻ ഗ്ലോബ് സോക്കർ പുരസ്കാരം നേടിയതുകൊണ്ട് പറയുന്നതല്ല, പക്ഷേ ഞാൻ പറയുന്ന കാര്യങ്ങൾ ശരിയായ വസ്തുതകളാണ്. ” – റെക്കോർഡ് എന്ന മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞ വാക്കുകളാണിത്.

ഗ്ലോബ് സോക്കർ അവാർഡ് ചടങ്ങിൽ ക്രിസ്ത്യാനോ റൊണാൾഡോ മൂന്നു പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. അതേസമയം ഏറ്റവും മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കർ അവാർഡ് പുരസ്കാരം ലഭിച്ചത് മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരമായ ഏർലിംഗ് ഹാലൻഡിനാണ്. ഫിഫ ദി ബെസ്റ്റ്, ബാലൻ ഡി ഓർ അവാർഡുകൾ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ നൽകപ്പെടുന്നതിൽ നിരവധിപേർ തങ്ങളുടെ എതിർപ്പുകൾ പ്രകടിപ്പിക്കുന്നുണ്ട്.