❛❛ബാലൺ ഡി ഓർ ലോഡിങ് …. കരീം ബെൻസീമക്കല്ലാതെ ആർക്ക് കൊടുക്കും ?❜❜|Karim Benzema

യുവേഫ ചാമ്പ്യൻസ് ലീഗ് ,സ്പാനിഷ് ല ലിഗ കിരീടം , ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ , ല ലീഗ്‌ ടോപ് സ്‌കോറർ 34 കാരനായ റയൽ മാഡ്രിഡ് സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസിമ നേടിയ നേട്ടങ്ങളാണിത്. ഇന്നലത്തെ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തോടെ ഈ വർഷത്തെ ബാലൺ ഡി ഓർ നേടാനുള്ളവരുടെ പട്ടികയിൽ ബഹുദൂരം മുന്നിലെത്താനും ഫ്രഞ്ച് താരത്തിന് സാധിച്ചു.

തന്റെ പേരിൽ 15 ഗോളുകളുമായി സീസൺ അവസാനിപ്പിച്ച കരിം ബെൻസെമ ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിൽ മികച്ച പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിൽ ചെൽസിക്കെതിരെയും മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും റയൽ മാഡ്രിഡ് നിർണായക ഗോളുകൾ നേടി വിജയത്തിൽ ഫ്രഞ്ച് സ്‌ട്രൈക്കർ നിർണായക പങ്കുവഹിച്ചു.നോക്ക് ഔട്ട് റൗണ്ടിൽ മാത്രം പത്തു ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്. എന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് സ്‌ട്രൈക്കർക്ക് ഗോൾ കണ്ടെത്താണ് സാധിച്ചില്ല. ആദ്യ പകുതിയിൽ ബെൻസിമ ലിവർപൂൾ വല ചലിപ്പിച്ചെങ്കിലും റഫറി ഓഡ്ഫ്‌സൈഡ് വിളിക്കുകയായിരുന്നു.

കിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ താരമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി 9 റയൽ മാഡ്രിഡ് താരങ്ങളിൽ കരിം ബെൻസീമയും ഉൾപ്പെട്ടു. ഇന്നലത്തെ മത്സര ശേഷം ബാലൺ ഡി ഓർ നേടുന്നതിനെക്കുറിച്ചും ബെൻസിമ തന്റെ അഭിപ്രായം പറഞ്ഞു.റയൽ മാഡ്രിഡിനൊപ്പം ലാ ലിഗയും നേടിയ ഒരു സീസണിന് ശേഷം ബാലൺ ഡി ഓർ തന്റെ മനസ്സിലുണ്ടോ എന്ന് ചോദിച്ചപ്പോൾ “തീർച്ചയായും എന്ന മറുപടിയാണ് ,” 34 കാരൻ കനാൽ പ്ലസിനോട് പറഞ്ഞു.”ഇപ്പോൾ ഞാൻ ദേശീയ ടീമിനൊപ്പം ചേരും, ബാലൺ ഡി ഓർ സ്വന്തമാക്കാൻ എനിക്ക് കൂടുതലൊന്നും ചെയ്യാൻ കഴിയില്ല, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക കാണാം , എന്തായാലും ഞാൻ ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു” ഫ്രഞ്ചതാരം പറഞ്ഞു.റയലിനായി 44 ഗോളുകൾ നേടി സീസൺ പൂർത്തിയാക്കിയതിന് ശേഷം ജൂണിൽ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഫ്രാൻസ് ടീമിനൊപ്പം ബെൻസിമ ചേരും.

ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടുകളിൽ പാരീസ് സെന്റ് ജെർമെയ്‌നിനും ചെൽസിക്കുമെതിരെ ഹാട്രിക് സ്കോർ ചെയ്യുകയും മാഞ്ചസ്റ്റർ സിറ്റിക്കെതിരായ സെമി ഫൈനലിന്റെ രണ്ട് പാദങ്ങളിൽ മൂന്ന് തവണ വലകുലുക്കുകയും ചെയ്ത ബെൻസിമയുടെ കരിയറിലെ ഏറ്റവും മികച്ച സീസണാണ്‌ കടന്നു പോയത്. പലപ്പോഴും റയൽ മാഡ്രിഡിനെ ഫ്രഞ്ച് സ്ട്രൈക്കേർട് ഒറ്റക്ക് തോളിലേറ്റുന്നത് ഈ സീസണിൽ പല തവണ കണ്ടിട്ടുണ്ട്.”ഭാഗ്യമൊന്നുമില്ല,” കിരീടത്തിലേക്കുള്ള റയലിന്റെ ശ്രദ്ധേയമായ തിരിച്ചുവരവ് വിജയങ്ങളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

“നിങ്ങൾക്ക് ഒരിക്കൽ ഭാഗ്യമുണ്ടാകാം, എന്നാൽ എല്ലാ തവണയും അല്ല. വിജയത്തിന് ഞങ്ങൾ അർഹരാണ്. ഞങ്ങൾ പരിശ്രമിച്ചു, ഓരോ തവണയും ഞങ്ങൾ തിരിച്ചെത്തി ഒരിക്കലും തളർന്നില്ല.എല്ലാ കളിക്കാരും ഞങ്ങളുടെ ടീമിൽ പ്രധാനമാണ്, അവർ ഒരു സ്റ്റാർട്ടർ അല്ലെങ്കിൽ പകരക്കാരൻ ആകട്ടെ, പക്ഷേ പരിശീലനത്തിൽ എല്ലാം നൽകുന്നു” ബെൻസിമ പറഞ്ഞു .ഈ വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിന് മുമ്പ് ഒക്ടോബറിൽ പാരീസിൽ നടക്കുന്ന ചടങ്ങിൽ ബാലൺ ഡി ഓർ ജേതാവിനെ വെളിപ്പെടുത്തും.

Rate this post