“ഏഴാം ബാലൺ ഡി ഓർ നേടിയതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുന്നറിയിപ്പ് നൽകി ലയണൽ മെസ്സി”
ഇതിഹാസ അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സി 2021 നവംബർ 29 ന് പാരീസിൽ വെച്ച് തന്റെ റെക്കോർഡ് ഏഴാമത്തെ ബാലൺ ഡി ഓർ അവാർഡ് സ്വന്തമാക്കിയിരുന്നു.സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്തെത്തിയ പോളിഷ് ഫുട്ബോൾ താരം റോബർട്ട് ലെവൻഡോവ്സ്കിയെ വലിയ മാർജിനിൽ പിന്തള്ളിയാണ് മെസ്സി അവാർഡ് നേടിയത്. അവാർഡ് നേടിയതിനു ശേഷം തന്റെ ഏഴ് ബാലൺ ഡി ഓർ എന്ന റെക്കോർഡ് മറികടക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് മെസ്സി തന്റെ ചിന്തകൾ പ്രകടിപ്പിച്ചു.കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഏഴ് ബാലൺ ഡി ഓർ നേട്ടത്തിൽ എത്താനാവുമോ എന്ന സംശയവും പ്രടിപ്പിച്ചു .
പോർച്ചുഗീസ് ഇതിഹാസം റൊണാൾഡോ ബാലൺ ഡി ഓർ പട്ടികയിൽ മെസ്സി, ലെവൻഡോസ്‌കി, ജോർഗിഞ്ഞോ, കരിം ബെൻസെമ, എൻഗോലോ കാന്റെ എന്നിവർക്ക് പിന്നിൽ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. “റെക്കോർഡ് മറികടക്കാനാകുമോ എന്ന് എനിക്കറിയില്ല. മറികടന്നാൽ എനിക്കത് അംഗീകരിച്ചേ മതിയാകൂ, പക്ഷേ ഇത് തകർക്കാനാവുമോ എന്ന് എനിക്ക് ഉറപ്പില്ല ,സെവൻ ശരിക്കും ശ്രദ്ധേയമാണ്” അവാർഡ് ചടങ്ങിന് ശേഷമുള്ള പത്രസമ്മേളനത്തിൽ തന്റെ റെക്കോർഡിനെക്കുറിച്ചുള്ള തന്റെ ചിന്തകൾ ലയണൽ മെസ്സി പങ്കു വെച്ചു.
2008, 2013, 2014, 2016, 2017 വർഷങ്ങളിൽ അവാർഡ് നേടിയ റൊണാൾഡോ തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിൽ ഇതുവരെ അഞ്ച് ബാലൺ ഡി ഓർ അവാർഡുകൾ നേടിയിട്ടുണ്ട്. അതേ സമയം, മെസ്സി 2021 ൽ തന്റെ ഏഴാമത്തെ കിരീടം സ്വന്തമാക്കി(2009, 2010, 2011, 2012, 2015, 2019 2021) 2007 ന് ശേഷം ആദ്യമായാണ് റൊണാൾഡോയ്ക്ക് ആദ്യ അഞ്ച് സ്ഥാനങ്ങൾ നഷ്ടമായത്.
ബയേൺ മ്യൂണിക്ക് താരം ലെവൻഡോവ്സ്കി 2021 ബാലൺ ഡി ഓർ സ്റ്റാൻഡിംഗിൽ മെസ്സിയുടെ 613 പോയിന്റിന് 33 പോയിന്റ് പിന്നിലായി, ചെൽസിയുടെ ജോർജിൻഹോ 460 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരാർത്ഥികളിൽ ഒരാളായ റയൽ മാഡ്രിഡിന്റെ കരിം ബെൻസെമ 239 പോയിന്റുമായി നാലാം സ്ഥാനത്തെത്തി, 186 പോയിന്റുമായി എൻ ഗോലോ കാന്റെ അഞ്ചാം സ്ഥാനവും നേടി.2021-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയ റൊണാൾഡോ 121 പോയിന്റ് നേടി ആറാമതായി മാറി.