ബാഴ്‌സക്ക് വമ്പൻ തിരിച്ചടി, സൂപ്പർ താരം ബാഴ്സയുടെ ഓഫർ നിരസിച്ച് ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിച്ചു.

ബാഴ്സയുടെ പുതിയ പരിശീലകനായി വന്ന ശേഷം റൊണാൾഡ് കൂമാൻ മൂന്ന് ഡച്ച് താരങ്ങളെയായിരുന്നു ബാഴ്‌സയിൽ എത്തിക്കാൻ ശ്രമിച്ചിരുന്നത്. അതിലൊരു താരമായ ഡോണി വാൻ ഡി ബീക്കിനെ യുണൈറ്റഡ് അയാക്സിൽ നിന്നും ടീമിലെത്തിച്ചു കഴിഞ്ഞു. മറ്റൊരു താരമായ മെംഫിസ് ഡീപേക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നാമത്തെ താരമായ ഗിനി വൈനാൾഡവും ബാഴ്സയുടെ കൈവിട്ടു പോയ സ്ഥിതിയിലാണിപ്പോൾ.

ലിവർപൂളിന്റെ സൂപ്പർ താരമായ വൈനാൾഡം ബാഴ്‌സയുടെ ഓഫർ നിരസിച്ചതായാണ് വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. താരം ലിവർപൂളിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. പരിശീലകൻ യുർഗൻ ക്ലോപുമായി സംസാരിച്ച ശേഷമാണ് വൈനാൾഡത്തിന്റെ മനസ്സ് മാറിയത്. പ്രമുഖസ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

പരിശീലകനായ ക്ലോപിന് താരത്തെ നിലനിർത്താനാവുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഒരു വർഷം കൂടിയാണ് വൈനാൾഡത്തിന് ലിവർപൂളുമായി കരാർ അവശേഷിക്കുന്നത്. താരത്തിന്റെ കരാർ പൂർത്തിയാവുന്നത് വരെ ലിവർപൂളിൽ കളിക്കണമെന്ന ആവിശ്യം ഉന്നയിച്ചു കൊണ്ടാണ് യുർഗൻ ക്ലോപ് താരത്തെ കണ്ടത്. താരം ഇതിന് സമ്മതം മൂളുകയും ചെയ്തു. ഈ സീസണിൽ ലിവർപൂളിൽ ഉണ്ടാവുമെന്ന് വൈനാൾഡം ക്ലോപിന് ഉറപ്പ് നൽകുകയായിരുന്നു. അതോടൊപ്പം തന്നെ ലിവർപൂൾ താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താനും ശ്രമിക്കും.

ഇതോടെ ബാഴ്സലോണ ബയേൺ മിഡ്ഫീൽഡർ തിയാഗോ അൽകാന്ററക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തും. മുൻ ബാഴ്സ താരം കൂടിയായ തിയാഗോ മിന്നും ഫോമിലാണ് കളിക്കുന്നത്. എന്നാൽ ഏറെ കാലമായി ലിവർപൂളും താരത്തെ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതോടെ ലിവർപൂളിന് വെല്ലുവിളിയുമായി ബാഴ്സ ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാകും. കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിൽ ആകൃഷ്ടരായിട്ടുണ്ട്.

Rate this post