ഈ വരുന്ന ആഴ്ചകളിൽ ബാഴ്സയ്ക്ക് നേരിടാനുള്ളത്‌ ടീമിന്റെ ഭാവിയെ!!!

എഫ്.സി.ബാഴ്‌സലോണയെ സംബന്ധിച്ചിടത്തോളം ലോക ഫുട്‌ബോൾ പ്രേമികൾക്കിടയിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത് ടീമിലെ കരാറുകളെ ചൊല്ലിയാണ്. ഈ സീസണിലാകട്ടെ നിരവധി യുവ പ്രതിഭകളുടെ ഉദയത്തിനും ലാ ലീഗാ വമ്പന്മാർ സാക്ഷ്യം വഹിച്ചതോടെ അവരെ ഭാവിയിലേക്ക് കാത്തുസൂക്ഷിക്കുക എന്ന ഒരു പ്രധാന ജോലി കൂടിയും ബാഴ്സയ്ക് ചെയ്തു തീർക്കാനുണ്ട്.

സ്പോർട്ടിന്റെ ഇന്നത്തെ എഡിഷനിൽ ബാഴ്‌സ വരുന്ന ആഴ്ചകളിൽ ഇവരുടെ കരാറുകളെ പുതുക്കുന്നതിന് കൂടുതൽ ശ്രദ്ധ കൊടുത്തേക്കും എന്നു റിപ്പോർട്ട് ചെയ്തിരുന്നു. ബാഴ്‌സയുടെ നിലവിലെ കോച്ചായ റൊണാൾഡ്‌ കൂമാൻ വന്നതിനു ശേഷം വീണ്ടും താളം കണ്ടെത്തി വരുന്ന ബാഴ്‌സ മികച്ച ഫോമിലാണ്. മുൻ ബാഴ്‌സ താരത്തിനു കീഴിൽ ഉസ്മാൻ ഡെമ്പെലെ, ഇല്ലായ്ക്ക്സ്സ് മോറിബ, ഓസ്കാർ മിൻഗ്വെസ എന്നീ കളിക്കാർ പുതിയ ഉയരങ്ങളേ കണ്ടെത്തിയിരിക്കുന്നു.

ബാഴ്‌സലോണ ബി ടീമിലെ യുവ പ്രതിഭകൾ അരങ്ങേറ്റ സീസണിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ജറാർഡ്‌ പിക്വേക്ക് പരിക്കേറ്റതിനെത്തുടർന്ന് ആദ്യ ഇലവനിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ മിൻഗ്വെസ ബാഴ്‌സ ഇതിഹാസത്തിന്റെ പിൻഗാമിയായി വാഴ്തപ്പെടുന്നു. മോറിബയാകട്ടെ തന്റെ പ്രായം അളന്നു കൊണ്ട് തന്നെ കണക്കാക്കേണ്ട എന്ന് ഓരോ മത്സരംതോറും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ബോറുസിയ ഡോർട്മുണ്ടിൽ നിന്നും പൊന്നും വില കൊടുത്ത ബാഴ്‌സ എത്തിച്ച ഫ്രഞ്ച് താരമായ ഡെമ്പെലെയും കൂമാനു കീഴിൽ താളം കണ്ടെത്തിയിരിക്കുകയാണ്. താരം ബാഴ്സയിലെത്തിയപ്പോൾ നേരിട്ട ഫോമില്ലായ്മയും അടിക്കടിയേൽക്കുന്ന പരിക്കുകളുടെ എണ്ണത്തിലും മികച്ച മാറ്റം വന്നിട്ടുണ്ട്, അതു മാത്രമല്ല ഇപ്പോൾ ടീമിന്റെ അഭിവാജ്യഘടകമാണ് താരമിപ്പോൾ.

റിപ്പോർട്ട് സൂചിപ്പിച്ചത് ബാഴ്‌സ അധികൃതർ യുവ താരങ്ങളുമായിട്ടുള്ള ചർച്ചകൾ ഏതാണ്ട് പൂർത്തിയാക്കിയിരിക്കുന്നു. അവരുമായി 4 വർഷത്തിന്റെ കരാറിലാണ് നിലവിൽ ധാരണയായിട്ടുള്ളത്. 23കാരനായ ഡെമ്പെലെ തന്റെ യഥാർഥ നിലാവാരം കളത്തിൽ കാഴ്ചവെക്കുമ്പോൾ താരത്തെ ടീം ബാഴ്സയിൽ തന്നെ നിലനിർത്തിയേക്കും.

ബാഴ്‌സയെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ടീമിന്റെ ഇതിഹാസമായ ലയണൽ മെസ്സിയുടെ കരാറിൽ ധാരണയിലെത്തുക എന്ന വിഷയത്തിലാണ്. ഇതിൽ ഏതെല്ലാം കരാറുകൾ പുതുക്കപ്പെടുമെന്നു കാത്തിരുന്നു കാണാം.

Rate this post