ക്രിസ്റ്റ്യാനോയുടെ അവസാനശ്രമം ഗോളായിരുന്നു! അത്യാധുനിക സാങ്കേതികവിദ്യയും ലൈൻസ്മാൻ റഫറിയും എന്തു ചെയ്യുകയായിരുന്നു?

90 മിനുറ്റുകളും ആവേശം കൊണ്ട് നിറഞ്ഞ പോർച്യുഗൽ സെർബിയ മത്സരമാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകേരയും മാധ്യമ ഏജൻസികളെയും അതിശയിപ്പിച്ചിരിക്കുന്നത്.

ആദ്യ പകുതിയിൽ ഡീഗോ ജോട്ട നേടിയ ഇരട്ട ഗോളുകളിൽ മുന്നിട്ടു നിന്ന പോർച്യുഗലിനെതിരെ രണ്ടാം പാദത്തിലെ ഉഗ്രൻ തിരിച്ചുവരവിലൂടെ സെർബിയ സമനിലയിൽ തളക്കുകയായിരുന്നു.

പക്ഷെ പോർച്യുഗലിനെയും ക്രിസ്റ്റ്യാനോയേയും സങ്കടപെടുത്തിയത് അവസാന നിമിഷം ഗോൾ വര കടന്നു പോയിട്ടും ക്രിസ്ത്യാനോ നേടിയ ആ ഗോൾ അനുവധിക്കാത്തതിലുള്ള റഫറിയുടെ തീരുമാനത്തിലായിരിക്കും.

സംഭവം ഇങ്ങനെ:

മത്സരം അവസാനിക്കാൻ ബാക്കിയുള്ളത് നിമിഷങ്ങൾ മാത്രം, വലതു വിങ്ങിലേക്ക് തന്നെ ലക്ഷ്യമാക്കി വന്ന ക്രോസ് സുന്ദരമായി ഒരൊറ്റ ട്ടച്ചിൽ ഗോളിലേക്ക് പായിക്കുന്നു. സെർബിയയുടെ ഗോളിയെയും മറികടന്നു പോയ പന്ത് ഗോൾ വര കടന്നു മുന്നിലേക്ക് പോയെങ്കിലും വളരെ പെട്ടെന്ന് തന്നെ സെർബിയയുടെ ക്യാപ്റ്റനായ സ്റ്റെഫാൻ മിട്രോവിച് ക്ലിയർ ചെയ്യുന്നു.

വീഡിയോ അസിസ്റ്റന്റ് ടെക്നോളജിയുടെയും ഗോൾ ലൈൻ ടെക്നോളജിയുടെയും സേവനം ഉപയോഗിക്കാത്ത മത്സരത്തിൽ, കളി നിയന്ത്രിച്ചിരുന്ന ഡച്ച് റഫറി ഡാനി മക്കേലി ഗോൾ നിഷേധിക്കുന്നു.

കളി അവസാനിച്ചതും റൊണാൾഡോ തന്റെ ക്യാപ്റ്റൻ ബാന്റ് ദേഷ്യത്തോടെ നിലത്തേക്കെറിഞ്ഞു കളം ഒഴിഞ്ഞു.

വിവിധ മാധ്യമങ്ങളും കളിയെ വീക്ഷിച്ചവരും ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത് ഗോൾ ആണെന്നും അത് നിഷേധിച്ചത് ശെരിയായില്ലെന്നും പറഞ്ഞു. താരം നേടിയ ഗോളിന്റെ വീഡിയോ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ കാര്യങ്ങൾ കൂടുതൽ ചൂട് പിടിച്ചിരിക്കുകയാണ്.

പോർച്യുഗലിന്റെ ലോക കപ്പ് യോഗ്യത പ്രശ്നത്തിലായ സാഹചര്യത്തിൽ എല്ലാവരും റഫറിയുടെ തീരുമാനത്തിനെതിരെയും മത്സരത്തിൽ ആധുനിക സാങ്കേതിക ഉപകരണങ്ങളെ ഉപയോഗിക്കാത്തതിനുമെതിരെ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്.

കുറച്ചു ട്വിറ്റർ വീഡിയോകൾ നോക്കാം:

Rate this post