വിലകുറവുള്ള സെന്റർ ബാക്കിനെ വേണം, ബാഴ്സയുടെ പ്രഥമപരിഗണന ചെൽസി താരത്തിന് !

നിലവിൽ എഫ്സി ബാഴ്സലോണക്ക്‌ മൂന്ന് സെന്റർ ബാക്കുമാരെയാണ് ലഭ്യമായിട്ടുള്ളത്. ജെറാർഡ് പിക്വേ, ക്ലമന്റ് ലെങ്ലെറ്റ്‌, റൊണാൾഡ് അരൗഹോ എന്നീ താരങ്ങളാണിവർ. കൂടാതെ സാമുവൽ ഉംറ്റിറ്റി പരിക്ക് മൂലം പുറത്താണ്. പക്ഷെ ബാഴ്‌സയുടെ പ്രതിരോധം ദുർബലമാണ് എന്നുള്ളതാണ് പുതിയ മത്സരഫലങ്ങൾ ഒക്കെ തന്നെയും ചൂണ്ടികാണിക്കുന്നത്.അതിനാൽ തന്നെ ഇവരോട് മത്സരിക്കാൻ ഒരു പ്രതിരോധനിര താരത്തെ ബാഴ്‌സക്ക്‌ അത്യാവശ്യമാണ്.

ആ സ്ഥാനത്തേക്കാണ് മാഞ്ചസ്റ്റർ സിറ്റി താരം എറിക് ഗാർഷ്യയെ പരിഗണിച്ചിരുന്നത്. എന്നാൽ താരത്തെ സിറ്റി വിടുന്ന ലക്ഷണമില്ല. അതിനാൽ തന്നെ ചിലവ് കുറഞ്ഞ മറ്റേതെങ്കിലും പ്രതിരോധനിര താരത്തെ ടീമിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്‌സ. ഒട്ടേറെ താരങ്ങൾ ബാഴ്സയുടെ പരിഗണനയിൽ ഉണ്ടെങ്കിലും പ്രഥമപരിഗണന ചെൽസി താരത്തിനാണ്. ചെൽസിയുടെ ജർമ്മൻ ഡിഫൻഡറായ അന്റോണിയോ റൂഡിഗറിനെയാണ് ബാഴ്‌സക്ക്‌ ഇപ്പോൾ വേണ്ടത്.

ചെൽസിയും താരത്തെ പോവാൻ അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പക്ഷെ ലോൺ ഡീലിനാണ് ചെൽസി മുൻഗണന നൽകുന്നത്. മാത്രമല്ല ബാഴ്സയിലേക്ക് ചേക്കേറാൻ റൂഡിഗറിന് താല്പര്യവുമുണ്ട്. അതേസമയം മറ്റു ചില താരങ്ങളെയും ബാഴ്സ നോട്ടമിട്ടിട്ടുണ്ട്. അതിലൊന്നാണ് ലിവർപൂളിന്റെ ജുവൽ മാറ്റിപ്. എന്നാൽ വാൻ ഡൈക്ക്, ജോ ഗോമസ് എന്നിവർക്ക്‌ പരിക്കേറ്റതിനാൽ താരത്തെ ലിവർപൂൾ വിട്ടേക്കില്ല. മറ്റൊരു താരം ആഴ്‌സണലിന്റെ മുസ്താഫിയാണ്.ഈ സീസണോട് കൂടി താരത്തിന്റെ കരാർ അവസാനിക്കും. ആഴ്സണൽ താരത്തെ പോകാൻ അനുവദിച്ചേക്കും. മുമ്പ് ലാലിഗയിൽ കളിച്ച താരമാണ് മുസ്താഫി.

കൂടാതെ റോമയുടെ ഫാസിയോ, ഫിയോറെന്റിനയുടെ പസല്ല എന്നീ താരങ്ങളും ബാഴ്സയുടെ പരിഗണനയിലുണ്ട്. പതിനഞ്ച് മില്യൺ യൂറോയിൽ ഒതുങ്ങുന്ന താരത്തെയാണ് ബാഴ്സക്ക്‌ ആവിശ്യം. മിലാൻ താരമായ മുസാഷിയോയെയും ബാഴ്സ നോട്ടമിട്ടിട്ടുണ്ട്.

Rate this post