തുടർച്ചയായ അഞ്ചാം വിജയവുമായി ബാഴ്സലോണ : ബയേൺ മ്യൂണിക്കിന് തോൽവി : ഡോർട്മുണ്ടിന് ജയം : ജയം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി
ലാ ലീഗയിൽ വിജയം തുടർന്ന് ബാഴ്സലോണ. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന് അവർ എൽചെയെ പരാജയപെടുത്തി. ബാഴ്സയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ബാഴ്സക്ക് വേണ്ടി ലെവെൻഡോസ്‌കി രണ്ടു ഗോളുകളും ഡിപ്പായ് ഒരു ഗോളും നേടി. 14 ആം മിനുട്ടിൽ ലെവെൻഡോസ്‌കിയെ വീഴ്ത്തിയതിന് എൽച്ചെ താരം ഗോൺസാലോ വെർഡു ചുവപ്പ് കാർഡ് കണ്ട പുറത്ത് പോയി.
34 ആം മിനുട്ടിൽ സ്‌കോറിങ്ങിനു തുടക്കമിട്ടു, അലെജാൻഡ്രോ ബാൾഡെ നൽകിയ ക്രോസിൽ തട്ടി ലാലിഗയിലെ തുടർച്ചയായ അഞ്ചാം മത്സരത്തിലും പോളിഷ് താരം സ്‌കോർ ചെയ്തു. 41-ാം മിനിറ്റിൽ മെംഫിസ് ഒരു ഗംഭീര ഗോൾ നേടി ബാഴ്‌സലോണയുടെ ലീഡ് ഇരട്ടിയാക്കി, രണ്ടാം പകുതിയുടെ തുടക്കത്തിൽ ലെവൻഡോവ്‌സ്‌കി തന്റെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഗവിയുടെ പാസിൽ നിന്നും ലെവെൻഡോസ്‌കിക്ക് ഹാട്രിക്ക് നേടാനുള്ള അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.വിജയത്തോടെ ബാഴ്സ പോയിന്റ് പട്ടികയിൽ താത്കാലികമായി ഒന്നാമതെത്തി.
ബുണ്ടസ്‌ലീഗയിൽ തുടർച്ചയായ മൂന്നു ശേഷം വഴങ്ങിയിരിക്കുകയാണ് ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്. ഓഗ്‌സ്‌ബർഗിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബയേൺ പരാജയപ്പെട്ടത്.തുടർച്ചയായ നാല് ലീഗ് മത്സരങ്ങളിൽ വിജയിക്കാതെ ബയേൺ നാലാം സ്ഥാനത്തേക്ക് വീണു.59-ാം മിനിറ്റിൽ മെർജിം ബെറിഷയാണ് ഓഗ്‌സ്‌ബർഗിന്റെ വിജയ ഗോൾ നേടിയത്. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തുകയും നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തെങ്കിലും എതിരാളികളുടെ ഗോൾ വല ചലിപ്പിക്കാൻ ബയേണിന് സാധിച്ചില്ല.മിഡ്‌വീക്കിൽ ബാഴ്‌സലോണയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് വിജയത്തി ശേഷം ബയേണിന് ക്ലിനിക്കൽ ഫിനിഷിംഗ് ഇല്ലായിരുന്നു, സാഡിയോ മാനെയ്ക്കും ലെറോയ് സാനെയ്ക്കും തുറന്ന അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.ഓഗ്‌സ്‌ബർജി കീപ്പർ റാഫൽ ഗികിവിക്‌സിന്റെ പ്രകടനം പറയേണ്ടതാണ്.ഓഗ്‌സ്‌ബർഗിന്റെ ലീഡ് സംരക്ഷിക്കാൻ സ്റ്റോപ്പേജ് ടൈമിൽ അദ്ദേഹം സെൻസേഷണൽ ഡബിൾ സേവ് നടത്തി.12 പോയിന്റുമായി ബയേൺ നാലാം നാലാം സ്ഥാനത്താണ്.5 പോയിന്റോടെ ബൊറൂസിയ ഡോട്ട്മുണ്ടാണ് ഒന്നാമത്. യൂണിയൻ ബെർലിനും ഫ്രേബർഗുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
മറ്റൊരു മത്സരത്തിൽ ബൊറൂസിയ എതിരില്ലാത്ത ഒരു ഗോളിന് ഷാൽക്കയെ പരാജയപ്പെടുത്തി.യൂസൗഫ മൗക്കോക്കോയുടെ ഡോർട്മുണ്ടിന് നേടിയത്. വിജയത്തോടെ ഡോർട്മുണ്ട് ബുണ്ടസ് ലീഗയിൽ ഒന്നാമതെത്തി. വിജയത്തിനിടയിലും ആതിഥേയർക്ക് ഒരു മോശം വാർത്ത ഉണ്ടായിരുന്നു,അവരുടെ ക്യാപ്റ്റൻ മാർക്കോ റിയൂസ് കണങ്കാലിന് ഗുരുതരമായ പരിക്കുമായി പുറത്തായി.ഈ മാസം ഇംഗ്ലണ്ടിനെതിരെ ഹംഗറിക്കെതിരായ നേഷൻസ് ലീഗ് മത്സരങ്ങൾക്കായി വിളിക്കപ്പെട്ട ജർമ്മനി ഇന്റർനാഷണൽ 32-ാം മിനിറ്റിൽ കണങ്കാൽ പരിക്കേറ്റ് പുറത്തായത്.
പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. വൂൾവ്സിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത് .കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ജാക്ക് ഗ്രീലിഷ് വൂൾവ്സ് വല കുലുക്കി. മിന്നുന്ന ഫോമിലുള്ള സ്ട്രൈക്കർ എർലിംഗ് ഹലാണ്ട് 16 ആം മിനിറ്റിൽ ലീഡ് രണ്ടായി ഉയർത്തി. രണ്ടാം പകുതിയിൽ ഫിൽ ഫോഡൻ സിറ്റിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. 7 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി.