ലയണൽ മെസ്സിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രസ്താവന നടത്തി ബാഴ്സലോണ

ഏഴ് തവണ ബാലൻ ഡി ഓർ അവാർഡ് ജേതാവായ ലിയോ മെസ്സിയുടെ ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫർ വാർത്തയിലാണ് ഇപ്പോൾ ഫുട്ബോൾ ലോകം. എഫ്സി ബാഴ്സലോണയിലേക്ക് താരം തിരിച്ചുവരുമെന്ന് കരുതിയെങ്കിലും അവസാനം താരം ഇന്റർ മിയാമിയിൽ സൈൻ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ലാലിഗ രെജിസ്ട്രേഷൻ ഉറപ്പ് ലഭിക്കാതെ എഫ്സി ബാഴ്സലോണയിൽ സൈൻ ചെയുന്നത് നേരത്തെ ചെയ്തത് പോലെ തന്റെ ഭാവി സുരക്ഷിതമല്ലാത്ത രീതിയിലാണെന്ന് മനസിലാക്കിയ മെസ്സി കാര്യങ്ങൾ ശെരിയാകുവാൻ അവസാനം വരെ കാത്തിരുന്നുവെങ്കിലും ബാഴ്സലോണ ട്രാൻസ്ഫർ പ്രാവർത്തികമായില്ല.

ഇപ്പോൾ ലിയോ മെസ്സിയുടെ ട്രാൻസ്ഫർ സംബന്ധിച്ച് എഫ്സി ബാഴ്സലോണ പ്രസ്താവന ഇറക്കിയിട്ടുണ്ട്. ബാഴ്സലോണ ക്ലബ്ബ് എല്ലായിപ്പോഴും ഏറെ സ്നേഹിക്കുന്ന ലിയോ മെസ്സിയുടെ ഭാവി തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന പ്രസ്താവനയാണ് ബാഴ്സലോണ നൽകിയത്.

“ബാഴ്സലോണയുടെ ഓഫർ ഉണ്ടായിട്ടും ലിയോ മെസ്സിയുടെ തീരുമാനം ഇന്റർ മിയാമിയിൽ സൈൻ ചെയ്യാനാണ് എന്ന് ജോർജെ മെസ്സി ലപോർട്ടയോട് പറഞ്ഞു. ബാഴ്സലോണ ക്ലബ്ബ് ഏറെ സ്നേഹിക്കുന്ന ലിയോ മെസ്സിയുടെ തീരുമാനത്തെ ബഹുമാനിക്കാൻ ജോർജെ മെസ്സിയും ലപോർട്ടയും ഒടുവിൽ ഒരുമിച്ച് തീരുമാനിച്ചു.” – ബാഴ്സലോണ പ്രസ്താവനയിൽ പറഞ്ഞു.

ബാഴ്സലോണയിൽ ചേരാനാണ് ലിയോ മെസി ആഗ്രഹിച്ചതെങ്കിലും ലിയോ മെസ്സിയുടെ സൈനിങ് പൂർത്തിയാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് സൗദി ക്ലബ്ബായ അൽ ഹിലാൽ റെക്കോർഡ് ഓഫറുമായി മെസ്സിയെ സമീപിച്ചിരുന്നു. ഇതെല്ലാം വേണ്ടെന്ന് വെച്ചാണ് ലിയോ മെസ്സി മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമിയിൽ ജോയിൻ ചെയ്തത്.

3.1/5 - (25 votes)