പീഡനകേസിൽ ശിക്ഷ വന്നതോടെ വിധി കാത്തിരുന്ന ബാഴ്സലോണ അത് വൃത്തിയായി ചെയ്തുതീർത്തു
ലോക ഫുട്ബോളിലെ ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ താരങ്ങളിൽ ഒരാളായ ബാഴ്സലോണയുടെ ഇതിഹാസതാരം ബ്രസീലിയൻ സൂപ്പർ താരവുമായ ഡാനി ആൽവസിനെ കഴിഞ്ഞദിവസം പീഡനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കോടതി നാലര വർഷം തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. ആധുനിക ഫുട്ബോളിലെ മികച്ച താരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന ബ്രസീലിയൻ താരത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത് ആരാധകർക്ക് ഏറെ നിരാശ നൽകിയിരുന്നു.
നിശാ ക്ലബ്ബിൽ വെച്ച് മുൻപു നടന്ന ഒരു പീഡനകേസിലാണ് താരത്തിനെതിരെ അന്വേഷണം നടന്നതും തുടർന്ന് ഈ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയതും. നേരത്തെ മുതൽ ഡാനി ആൽവസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഈ കേസ് കാരണം ഡാനി ആൽവസിനു നിരവധി വിമർശനങ്ങളും മറ്റും ആണ് നേരിടേണ്ടി വന്നത്, മാത്രമല്ല സ്പാനിഷ് ക്ലബ്ബായ എഫ് സി ബാഴ്സലോണയുടെ ഇതിഹാസതാരമായതിനാൽ ബാഴ്സലോണ ക്ലബ്ബിന് നേരെയും നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.
നിലവിൽ ഡാനി ആൽവസ് കുറ്റക്കാരനാണ് കോടതി കണ്ടെത്തിയതോടെ ക്ലബ്ബിന്റെ ഇതിഹാസതാരങ്ങളിൽ ഒരാളായി ബാഴ്സലോണ ഉൾപ്പെടുത്തിയ ബ്രസീലിയൻ താരത്തിന്റെ പേര് ക്ലബ്ബിന്റെ ഇതിഹാസങ്ങളിൽ നിന്നും പിൻവലിക്കുകയാണ് സ്പാനിഷ് ക്ലബ്. ഡാനി ആൽവസിന്റെ കാര്യത്തിൽ കോടതി വിധി കാത്തിരുന്ന എഫ്സി ബാഴ്സലോണ വിധി വന്നതോടെ ക്ലബ്ബിന്റെ ഇതിഹാസതാരമെന്ന ഡാനി ആൽവസിന്റെ ബഹുമതിയാണ് പിൻവലിച്ചത്.
🚨| JUST IN: Barcelona have WITHDRAWN Dani Alves' status as a legend of the club. The club was waiting for the final hearing from the court and now have made the decision. [@sport] #fcblive pic.twitter.com/6LdkhF94uV
— BarçaTimes (@BarcaTimes) February 26, 2024
2006 മുതൽ 2022 വരെ ബ്രസീലിയൻ ദേശീയ ടീമിന് വേണ്ടി കളിച്ച താരം കോപ്പ അമേരിക്ക ഉൾപ്പടെയുള്ള നിരവധി കിരീടനേട്ടങ്ങളിലാണ് ബ്രസീലിനൊപ്പം പങ്കാളിയായത്. 2008 മുതൽ 2016 വരെ ബാഴ്സലോണകൊപ്പം പന്ത് തട്ടിയ താരം പി എസ് ജി, യുവന്റസ്, സേവിയ്യ തുടങ്ങിയവർക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. കൂടാതെ 2021-2022 സീസണിൽ എഫ്സി ബാഴ്സലോണക്ക് വേണ്ടി വീണ്ടും കളിച്ച താരം 2023ന് ശേഷം ഫുട്ബോൾ കളിച്ചിട്ടില്ല. എന്തായാലും നിലവിൽ ബാഴ്സലോണ ക്ലബ്ബിന്റെ ഇതിഹാസതാരമെന്ന ബഹുമതിയാണ് ഡാനി ആൽവസിന് നഷ്ടമായത്.