‘ന്യൂ ലയണൽ മെസ്സി’ ക്ലോഡിയോ എച്ചെവേരിയെ നടപടികൾ ആരംഭിച്ച് ബാഴ്സലോണ | Claudio Echeverri |FC Barcelona

‘ന്യൂ ലയണൽ മെസ്സി’ എന്ന് വിളിക്കപ്പെടുന്ന അർജന്റീനയുടെ അണ്ടർ 17 താരമായ ക്ലോഡിയോ എച്ചെവേരിയെ സൈൻ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ് എഫ്‌സി ബാഴ്‌സലോണ. അടുത്തിടെ ഇന്തോനേഷ്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ കൗമാരക്കാരൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

അർജന്റീന ടീമിന് നാലാമതായി ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂവെങ്കിലും എച്ചെവേരിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ 3-0ന് വിജയിച്ചപ്പോൾ റിവർ പ്ലേറ്റ് താരം എച്ചെവേരി തകർപ്പൻ ഹാട്രിക്കോടെ യൂറോപ്പിലെ മുൻനിര ക്ലബ്ബുകളുടെ ശ്രദ്ധ കേന്ദ്രമായി.അർജന്റീനയിലെ റിപോർട്ടുകൾ പ്രകാരം പ്രീമിയർ ലീഗിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് പുറമെ പാരീസ് സെന്റ് ജെർമെയ്ൻ, റയൽ മാഡ്രിഡ് തുടങ്ങിയവരുടെ താൽപ്പര്യത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ SPORT റിപ്പോർട്ട് ചെയ്തത് പോലെ ട്രാൻസ്ഫർ സാധ്യമാക്കാൻ ബാഴ്സലോണ 17 കാരന്റെ ക്ലബ്ബുമായി സംസാരിച്ചിട്ടുണ്ട്. താരത്തിന്റെ 27.4 മില്യൺ ഡോളറിന് (25 മില്യൺ യൂറോ) റിലീസ് ക്ലോസിന് മുകളിലുള്ള $33 മില്യൺ (30 മില്യൺ യൂറോ) ഫീസ് വാഗ്ദാനം ചെയ്യാൻ ബാഴ്‌സ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ യുവ താരത്തിന് വരാനിരിക്കുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ അറ്റ്ലാന്റിക് കടന്ന് 2024 ജൂണിൽ ബ്ലൂഗ്രാനയിൽ ചേരാനാകും.അണ്ടർ 17 ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ് ക്ലോഡിയോ എച്ചെവേരിയെ ക്ലബ്ബുകളുടെ പ്രിയങ്കരനാക്കി മാറ്റിയത്.അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയോട് ഉപമിക്കുന്നതിൽ വരെയെത്തി നിൽക്കുകയാണ്.

17 കാരൻ യുവ അറ്റാക്കിംഗ് മിഡ്‌ഫീൽഡർ അണ്ടർ 17 വേൾഡ് കപ്പിൽ ബ്രസീലിനെതിരെ ഹാട്രിക്ക് നേടുകയും ചെയ്തിരുന്നു.16 വയസ്സുള്ളപ്പോൾ റിവർ പ്ലേറ്റുമായി എച്ചെവേരി തന്റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ടു, കഴിഞ്ഞ വർഷം അർജന്റീന പ്രൈമറ ഡിവിഷൻ നേടിയ ടീമിന്റെ ഭാഗമായിരുന്നു.റിവർ പ്ലേറ്റിനായി താരം ഇതുവരെ നാല് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.അർജന്റീന അണ്ടർ 17 ടീമിനായി 18 തവണ കളിച്ചിട്ടുള്ള എച്ചെവേരി 2023 ൽ ഇന്തോനേഷ്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ തന്റെ രാജ്യത്തെ നാലാം സ്ഥാനത്തേക്ക് നയിച്ചു.ഏഴ് ഗെയിമുകളിൽ നിന്ന് അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നൽകി വെങ്കല ബൂട്ട് നേടി.

1/5 - (1 vote)