ഇത്തവണ ചാമ്പ്യൻസ് ലീഗ് ആര് നേടുമെന്ന് പ്രവചനം നടത്തി സൂപ്പർ കമ്പ്യൂട്ടർ.

ചാമ്പ്യൻസ് ലീഗിൽ ഇത്തവണ ആരായിരിക്കും ചാമ്പ്യന്മാരാവാനുള്ള സാധ്യതയെന്ന് സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം, നിലവിലെ ഡാറ്റാബേസുകൾ അനുസരിച്ച് കമ്പ്യൂട്ടർ നടത്തിയ പ്രവചനം പ്രീമിയർ ലീഗിൽ നിലവിൽ ഒന്നാമൻമാരായ ആഴ്സനലിനാണ്.

2016/17 ന് ശേഷം ആദ്യമായാണ് ഈ സീസണിൽ ഗണ്ണേഴ്സ് യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ തങ്ങളുടെ ആറ് ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ നേടിയാണ് മൈക്കൽ അർട്ടെറ്റയുടെ ടീം റൗണ്ട് പതിനാറിലേക്ക് എത്തിയിട്ടുള്ളത്. ഗ്രൂപ്പ് ബിയിൽ ചാമ്പ്യന്മാരായാണ് ആഴ്സണൽ റൗണ്ട് 16ലേക്ക് നിലവിൽ യോഗ്യത നേടിയിട്ടുള്ളത്. ആറിൽ നാലു മത്സരങ്ങൾ വിജയിക്കുകയും ഒരു സമനിലയും ഒരു തോൽവിയുമാണ് പ്രീമിയർ ലീഗ് ടീമിന്റെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ സമ്പാദ്യം.

ഇപ്പോൾ OLBG വികസിപ്പിച്ച ഒരു സൂപ്പർ കമ്പ്യൂട്ടർ എല്ലാ ഗ്രൂപ്പ് ഘട്ട ഫലങ്ങളിൽ നിന്നുമുള്ള ഡാറ്റ സമാഹരിച്ചതിന് ശേഷം ഗണ്ണേഴ്‌സ് ചാമ്പ്യൻസ് ലീഗ് നേടുമെന്ന് പ്രവചിക്കുകയാണ്. ഈ സീസണിൽ ആഴ്സണലിന് ചാമ്പ്യൻസ് ലീഗ് നേടാൻ 22 ശതമാനം സാധ്യത നൽകിയിട്ടുണ്ട് – അടുത്ത മികച്ച ടീമായ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ രണ്ട് ശതമാനം കൂടുതൽ ആഴ്സനലിനാണ്. മാഞ്ചസ്റ്റർ സിറ്റിക്ക് 20% സാധ്യതയാണ് ഇത്തവണ സൂപ്പർ കമ്പ്യൂട്ടർ നൽകിയിട്ടുള്ളത്. സിറ്റി നിലവിലെ ചാമ്പ്യന്മാരാണ്, ആറിൽ ആറ് വിജയങ്ങളുമായി ഗ്രൂപ്പ് ജിയിൽ അജയ്യരായിട്ടാണ് പ്രീക്വാർട്ടറിലേക്കെത്തുന്നത്. ആദ്യമായാണ് സിറ്റി ഇതുപോലൊരു നേട്ടം കൈവരിക്കുന്നത്.

ചാമ്പ്യൻസ് ലീഗിൽ 15 ശതമാനം സാധ്യതയുള്ള ബയേൺ മ്യൂണിക്ക് മൂന്നാം സ്ഥാനത്താണ്.14 ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള ചാമ്പ്യൻസ് ലീഗിന്റെ രാജാക്കന്മാരായ റയൽ മാഡ്രിഡിന് ട്രോഫി നേടുന്നതിൽ 12 ശതമാനവും സാധ്യത നൽകുന്നുണ്ട്.ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്ജി തങ്ങളുടെ ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടാൻ പാടുപെട്ടെങ്കിലും ഏഴ് ശതമാനം സാധ്യതയുണ്ട്.ബാഴ്‌സലോണയും പാരീസ് സെന്റ് ജെർമെയ്‌നും 7% സാധ്യതകളോടെ അടുത്തടുത്ത ഫേവറിറ്റുകളാണ്.

Rate this post