ജൂലിയൻ അരൗജോയെ 18 സെക്കൻഡിനുള്ളിൽ സൈൻ ചെയ്യാനുള്ള അവസരം നഷ്ടമായെന്ന് ബാഴ്സലോണ

മെക്‌സിക്കൻ റൈറ്റ് ബാക്ക് ജൂലിയൻ അറൗജോയെ സൈൻ ചെയ്യാനുള്ള അവസരം ബാഴ്സലോണക്ക് നഷ്ടമായി. കാരണം അദ്ദേഹത്തിന്റെ ട്രാൻസ്ഫർ ഡോക്യുമെന്റേഷൻ ശെരിയാവാൻ 18 സെക്കൻഡ് വൈകി. “സിസ്റ്റം പിശക്” കാരണമായെന്ന് ബാഴ്‌സലോണ സോക്കർ ഡയറക്ടർ മത്തേയു അലമാനി പറഞ്ഞു.ട്രാൻസ്ഫർ ഇനിയും പൂർത്തിയാക്കാനാകുമോ എന്നറിയാൻ ക്ലബ് ഫിഫയുമായി സംസാരിക്കുകയാണെന്ന് അലമാനി പറഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിച്ച 21 കാരനായ മേജർ ലീഗ് സോക്കറിലെ ലോസ് ഏഞ്ചൽസ് ഗാലക്സിക്ക് വേണ്ടിയാണു കളിക്കുന്നത്.തുടക്കത്തിൽ ബാഴ്‌സലോണയുടെ “ബി” സ്ക്വാഡിൽ ഉപയോഗിക്കാനായി അരൗജോയെ കൊണ്ടുവരാൻ ക്ലബ്ബ് പദ്ധതിയിട്ടിരുന്നതായി അലമാനി പറഞ്ഞു.

സ്പാനിഷ് ലീഗിന്റെ കർശനമായ ഫിനാൻഷ്യൽ ഫെയർ-പ്ലേ നിയമങ്ങൾ പാലിക്കാൻ ഇപ്പോഴും പാടുപെടുന്ന ബാഴ്‌സലോണ ട്രാൻസ്ഫർ വിൻഡോയിൽ തങ്ങളുടെ ടീമിൽ കൂട്ടിച്ചേർക്കലുകളൊന്നും നടത്തിയില്ല, പക്ഷേ യുവതാരം ഗവിക്ക് ഒരു ഫസ്റ്റ്-ടീം കരാർ നൽകാൻ കഴിഞ്ഞു.

വെറ്ററൻ ഡിഫൻഡർ ജെറാർഡ് പിക്വെയുടെ വിരമിക്കൽ, ഫോർവേഡ് മെംഫിസ് ഡിപേ അത്‌ലറ്റിക്കോ മാഡ്രിഡിലേക്കും ഡിഫൻഡർ ഹെക്ടർ ബെല്ലറിൻ സ്‌പോർട്ടിംഗ് ലിസ്ബണിലേക്കും പോയതോടെ കറ്റാലൻ ക്ലബ് കുറച്ച് ശമ്പള പരിധി ഒഴിവാക്കി.“മൂന്ന് ട്രാൻസ്ഫെറുകൾ ഞങ്ങൾക്ക് കാര്യമായ സാമ്പത്തിക ലാഭം നൽകി,” അലമാനി മോവിസ്റ്റാറിനോട് പറഞ്ഞു.