“മെസ്സിയും നെയ്മറും എംബപ്പേയും പിഎസ്ജി ക്കായി ഗോൾ നേടി ; റയലിന് തൊട്ടു പുറകിൽ ബാഴ്സലോണ ; യുവന്റസിനെ വീഴ്ത്തി ഇന്റർ മിലാൻ ; ടോട്ടൻഹാമിന്‌ തകർപ്പൻ ജയം”

ഫ്രഞ്ച് ലീഗ് 1 ൽ തകർപ്പൻ ജയവുമായി പിഎസ്ജി.ലോറിയന്റിനെ 5-1 ന് നാണ് പാരീസ് ക്ലബ് തകർത്ത് വിട്ടത്. രണ്ടു ഗോളുകൾ നേടുകയും മൂന്നു ഗോളിന് വഴിയൊരുക്കുകയും ചെയ്ത എംബാപ്പയാണ് കളിയിലെ കേമൻ. മ്പപ്പെക്ക് പുറമെ ലയണൽ മെസ്സിയും നെയ്മറും പിഎസ്ജി ക്കായി ഗോളുകൾ നേടി.

12-ാം മിനിറ്റിൽ മെസ്സി, നെയ്മർ, എംബാപ്പെ എന്നിവരുടെ ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തിലൂടെ പിഎസ്ജി ആദ്യ ഗോൾ നേടി. എംബാപ്പയുടെ പാസിൽ നിന്നും നെയ്മറാണ് ഗോൾ നേടിയത്.28 മിനിറ്റിന് ശേഷം ഇദ്രിസ ഗുയെ നൽകിയ പാസിൽ നിന്നും എംബപ്പേ സ്കോർ 2 -0 ആയി ഉയർത്തി.രണ്ടാം പകുതിയുടെ തുടക്കത്തിൽ ലോറിയന്റിന് വേണ്ടി മോഫി ഒരു ഗോൾ മടക്കി.

67ആം മിനുട്ടിൽ എമ്പപെ വീണ്ടും സ്കോർ ചെയ്ത് കൊണ്ട് കളി 3-1 എന്നാക്കി. 73ആം മിനുട്ടിൽ എമ്പപ്പെയുടെ അസിസ്റ്റിൽ നിന്ന് മെസ്സി കൂടെ ഗോൾ നേടിയതോടെ പി എസ് ജി വിജയം ഉറപ്പായി. ഇതിനൊപ്പം നെയ്മർ വീണ്ടും എമ്പപ്പെയുടെ പാസിൽ നിന്ന് ഗോൾ നേടി. വിജയത്തോടെ PSG 30 കളികളിൽ നിന്ന് 68 പോയിന്റ് നേടി രണ്ടാം സ്ഥാനത്തുള്ള മാഴ്സെയെക്കാൾ 12 മുന്നിലെത്തി.

സ്പാനിഷ് ലാ ലീഗയിൽ സെവിയ്യയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് ബാഴ്സലോണ. ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ പെഡ്രി നേടിയ ഏക ഗോളിനായിരുന്നു ബാഴ്സയുടെ ജയം .72ആം മിനുട്ടിൽ ഡെംബലയുടെ പാസിൽ നിന്നായിരുന്നു പെഡ്രിയുടെ ഗോൾ. ഡെംബലെ ഇന്ന് ബാഴ്സക്കായി ഗംഭീര പ്രകടനം തന്നെ നടത്തി. ഈ ഗോളിന് ശേഷം ടെർ സ്റ്റെഗന്റെ ഒരു നല്ല സേവും കൂടെ വേണ്ടി വന്നു ബാഴ്സക്ക് ജയം ഉറപ്പിക്കാൻ. 29 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി ബാഴ്സലോണ ലാാലിഗയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 57 പോയിന്റ് തന്നെയുള്ള സെവിയ്യ നാലാമതും നിൽക്കുന്നു. ഒന്നാമതുള്ള റയലിന് 69 പോയിന്റ് ഉണ്ട്.

ഇറ്റാലിയൻ സിരി എ യിൽ കരുത്തന്മാരുടെ പോരാട്ടത്തിൽ ഇന്റർ മിലാൻ യുവന്റസിനെ കീഴടക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ചാഹനൊഹ്ലു പെനാൽറ്റിയിലൂടെയാണ് ഇന്റർ മിലൻറെ ഗോൾ നേടിയത്.രണ്ടാം പകുതിയിൽ ഒരു സമനിലക്കായി യുവന്റസ് കുറേയേറെ ശ്രമിച്ചു എങ്കിലും അവസരങ്ങൾ തുലച്ചത് വിനയായി. സകറിയയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ആണ് യുവന്റസ് ഗോളിനോടേറ്റവും അടുത്ത നിമിഷം. ഈ ജയത്തോടെ ഇന്റർ മിലാൻ 63 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. മറ്റൊരു മത്സരത്തിൽ നാപോളി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അറ്റ്ലാന്റായെ പരാജയപ്പെടുത്തി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂ കാസിലിനെതിരെ തകർപ്പൻ ജയം നേടി ടോട്ടൻഹാം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ടോട്ടൻഹാമിന്റെ ജയം. ബെൻ ഡേവീസ് (43′)മാറ്റ് ഡോഹെർട്ടി (48′)സൺ ഹ്യൂങ്-മിൻ (54′)എമേഴ്‌സൺ (63′)സ്റ്റീവൻ ബെർഗ്‌വിജൻ (83′) എന്നിവരാണ് സ്പർസിന്റെ ഗോളുകൾ നേടിയത്.ഈ വിജയത്തോടെ സ്പർസ് 30 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് എത്തി. 54 പോയിന്റ് തന്നെയുള്ള ആഴ്സണൽ രണ്ട് മത്സരം കുറവാണ് കളിച്ചത് എങ്കിലും ഗോൾ ഡിഫറൻസിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്.

Rate this post