❝ലോകകപ്പിൽ ബെഞ്ചിലായിരിക്കും ലയണൽ മെസ്സിയുടെ സ്ഥാനം❞ -മുൻ പോളണ്ട് പരിശീലകൻ

പാരീസ് സെന്റ് ജെർമെയ്‌നിൽ ലയണൽ മെസ്സിയുടെ ആദ്യ സീസൺ ആസൂത്രണം ചെയ്തത് പോലെ അത്ര മികച്ചതരുന്നില്ല.34 കാരൻ ഫ്രഞ്ച് ഫുട്ബോളുമായി പൊരുത്തപ്പെടാൻ പാടുപെടുകയാണ്. പ്രതീക്ഷിച്ചത്ര ഗോളുകൾ നേടാനോ പ്രകടനം നടത്താനോ താരത്തിന് സാധിച്ചില്ല. അതിനിടയിൽ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ട് പിഎസ്ജി പുറത്താവുകയും ചെയ്തു.ആദ്യ പാദത്തിൽ മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു.

മുൻ പോളണ്ട് ദേശീയ ടീം മാനേജർ അന്റോണി പിച്നിക്സെക് നതെമാറ്റ് മെസ്സിയുടെ നിലവിലെ ഫോമിനെക്കുറിച്ച് അഭിപ്രായപ്പെടുകയും ചെയ്തു, അർജന്റീനയ്‌ക്കെതിരായ ഫിഫ ലോകകപ്പിലെ പോളണ്ടിന്റെ മത്സരം അഞ്ചോ ആറോ വർഷങ്ങൾക്ക് മുമ്പായിരുന്നെങ്കിൽ കൂടുതൽ ആവേശകരമായിരിക്കുമെന്ന് പറഞ്ഞു.ഖത്തറിൽ വെച്ചു നടക്കുന്ന ഫിഫ ലോകകപ്പ് 2022ൽ ലയണൽ മെസിയെ അർജന്റീന പകരക്കാരനായി ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“ലയണൽ മെസ്സിക്ക് അഞ്ചോ ആറോ വയസ്സ് കുറവായിരുന്നുവെങ്കിൽ ഈ പോരാട്ടം കൂടുതൽ രസകരമാകുമായിരുന്നു,” പിച്നിസെക് പറഞ്ഞു.“സത്യം പറയട്ടെ… മെസ്സി ഇപ്പോൾ കാടിന്റെ മുത്തച്ഛനാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന മെസ്സിയല്ല ഇപ്പോൾ ഉള്ളത് ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ അദ്ദേഹം എന്ത് പങ്ക് വഹിക്കുമെന്ന് വ്യക്തമല്ല” പോളിഷ് മുൻ പരിശീലകൻ പറഞ്ഞു.

“പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള മെസ്സിയുടെ ഫോം തുടർന്നാൽ സ്‌കലോണി താരത്തെ ബെഞ്ചിൽ ഇരുത്താനുള്ള സാധ്യത കൂടുതലാണ്.ഒരു സബ്സ്റ്റിറ്റ്യൂട്ടായി വന്ന അവസാനത്തെ പതിനഞ്ചോ ഇരുപതോ മിനുട്ടുകൾ കളിക്കാൻ താരത്തിനാവും. സ്വീഡിഷ് ടീമിൽ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെപ്പോലെയുള്ള ഒരു റോൾ”പിച്നിസെക് പറഞ്ഞു.”മെസ്സി ഒരു സെൻസേഷണൽ ടൂർണമെന്റ് കളിക്കുന്നത് സംഭവിക്കാം, പക്ഷേ പാരീസ് സെന്റ് ജെർമെയ്‌നിന്റെ നിറങ്ങളിൽ അവൻ എങ്ങനെ കാണപ്പെടുന്നുവെന്ന് കാണുമ്പോൾ, അവൻ മുമ്പത്തെപ്പോലെ മെസ്സിയല്ല’ അദ്ദേഹം കൂട്ടിച്ചേർത്തു .

മെക്സിക്കോ, സൗദി അറേബ്യ എന്നിവർക്കൊപ്പം അർജന്റീനയും പോളണ്ടും ഗ്രൂപ്പ് സിയിലാണ്. 34 കാരനായ മെസ്സിയുടെ അവസാന ലോകകപ്പായിരിക്കും ഖത്തറിൽ നടക്കുന്നത്. അർജന്റീനയെ കോപ്പ അമേരിക്ക കിരീടം നേടിയ പോലെ വേൾഡ് കപ്പും നേടിക്കൊടുക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.

Rate this post