❝ഖത്തറിൽ കിരീടം ഉയർത്താൻ പോകുന്ന അർജന്റീനയുടെ വേൾഡ് കപ്പ് ഇലവൻ❞ |Qatar 2022 |Argentina

ഫിഫ ലോകകപ്പ് അടുത്തിരിക്കുകയാണ്.32 ടീമുകളും മത്സരത്തിന് സാധ്യമായ ഏറ്റവും മികച്ച രൂപത്തിലേക്ക് വരാൻ ഇപ്പോഴേ തയ്യാറെടുത്തിരിക്കുകയാണ്.ഖത്തർ 2022 ലെ ഏറ്റവും മികച്ച ടീമുകളിലൊന്നും കൂടുതൽ കിരീട സാധ്യതയുള്ള ടീമും അര്ജന്റീനയാണ്.

ലയണൽ മെസ്സിയിലൂടെ വീണ്ടും ലോക കിരീടം ബ്യൂണസ് ഐറിസിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ്അര്ജന്റീന.2021-ലെ കോപ്പ അമേരിക്കയിലും ഇറ്റലിക്കെതിരായ ഫൈനൽസിമയിലും അർജന്റീനയുടെ നിലവിലെ സ്‌ക്വാഡ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.മെസ്സിയുടെ നേതൃത്വത്തിൽ ഒത്തിണക്കത്തോടെ ഒരു യൂണിറ്റായി കളിക്കാൻ അവർക്ക് സാധിക്കാറുണ്ട്.ഫോക്കസ് പോയിന്റ് ലയണൽ മെസ്സിയിലായിരിക്കുമെന്ന് വ്യക്തം. ഇത് PSG ഫോർവേഡിന്റെ അവസാന ഫിഫ ലോകകപ്പ് ആയിരിക്കാം. ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാവാൻ മെസ്സിക്ക് ഒരു വേൾഡ് കപ്പ് കൂടെ നേടേണ്ടതുണ്ട്.

ഖത്തറിൽ മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് സിയിലേക്ക് അര്ജന്റീന മത്സരിക്കുന്നത്.അതിനാൽ അടുത്ത റൗണ്ടിലേക്കുള്ള സാധ്യതകൾ അവർക്ക് അനുകൂലമാണ്. ലോകകപ്പിനായി മികച്ച 26 കളിക്കാരെ തിരഞ്ഞെടുക്കേണ്ടത് അർജന്റീനയുടെ മാനേജർ ലയണൽ സ്കെലോണിയുടെ മുന്നിലുള്ള വലിയ വെല്ലുവിളിയാകും.ഈ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അദ്ദേഹം അവതരിപ്പിച്ചതിന് സമാനമായ ഒരു പട്ടികയായിരിക്കും ഇത്. കോച്ചിന് നിർബന്ധമായ ചില പേരുകൾ ഉണ്ട്, എന്നാൽ ഈ ദേശീയ ടീമിൽ ഡെപ്ത് ചാർട്ട് വളരെ ശക്തമായതിനാൽ ചില സ്ഥലങ്ങളിൽ അദ്ദേഹത്തിന് ചില സംശയങ്ങൾ ഉണ്ടാകണം. ലോകകപ്പിൽ അർജന്റീനയുടെ ഏറ്റവും മികച്ച ആദ്യ ഇലവൻ ഏതാണെന്ന് നോക്കാം.4-2-3-1 എന്ന ശൈലിയിൽ ആവും പരിശീലകൻ ടീമിനെ ഒരുക്കുക.

ഗോൾകീപ്പിങ്ങിൽ ദിബു എന്നറിയപ്പെടുന്ന എമിലിയാനോ മാർട്ടിനെസ് സ്ഥാനം ഉറപ്പിക്കും.ആസ്റ്റൺ വില്ലയുടെ കളിക്കാരന് രണ്ട് വർഷമായി സ്ഥിരം ഫോം നിലനിർത്തിയിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിലെ ഏറ്റവും മികച്ച കീപ്പർമാരിൽ ഒരാളാണ് അദ്ദേഹം.നാല് ഡിഫൻഡർമാരുടെ നിരയിൽ, നിക്കോ ടാഗ്ലിയാഫിക്കോ, നിക്കോ ഒട്ടമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ, നഹുവൽ മോളിന എന്നിവരെയായിരിക്കും സ്കലോനി അണിനിരത്തുക.അനുഭവത്തിന്റെയും യുവത്വത്തിന്റെയും സംയോജനമാണ് ഈ ഡിഫെൻസ്.

ഒരുപക്ഷേ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച മധ്യനിരകളിൽ ഒന്ന് ആൽബിസെലെസ്റ്റിൽ നിന്നുള്ളതാണ്. റോഡ്രിഗോ ഡി പോൾ പോലുള്ള ബോക്‌സ് ടു ബോക്‌സ് കളിക്കാരും ലോ സെൽസോ, ഗ്വിഡോ റോഡ്രിഗസിനെപ്പോലെ ഉറച്ച ഡിഫൻസീവ് മിഡ്‌ഫീൽഡറും ഉള്ളതിനാൽ ഇത് വളരെ വൈവിധ്യപൂർണ്ണമായിരിക്കും. ഖത്തറിലെ ഏറ്റവും മികച്ച ആക്രമണ യൂണിറ്റുകളിൽ ഒന്ന് അർജന്റീനയുടെ ആയിരിക്കും.ലയണൽ മെസ്സിയും ലൗട്ടാരോ മാര്ടിനെസും ഡി മരിയയും മുന്നിൽ അണിനിരക്കുമ്പോൾ എതിർ ഡിഫൻഡർമാർ ബുദ്ധിമുട്ടും എന്നുറപ്പാണ്,

എമിലിയാനോ മാർട്ടിനെസ് – നിക്കോ ടാഗ്ലിയാഫിക്കോ, നിക്കോ ഒട്ടമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ, നഹുവൽ മോളിന -റോഡ്രിഗോ ഡി പോൾ-ലോ സെൽസോ, ഗ്വിഡോ റോഡ്രിഗസ് -ലയണൽ മെസ്സി-ലൗട്ടാരോ മാര്ടിനെസും ഡി മരിയ

Rate this post