❝ഈ സീസണിൽ എന്റെ എല്ലാ കഴിവുകളും പുറത്തെടുക്കും ,എല്ലാ തരം ഗോളുകളും നേടും❞|Neymar

പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ഫോർവേഡ് നെയ്മർ ജൂനിയർ പുതിയ ബോസ് ക്രിസ്റ്റോഫ് ഗാൽറ്റിയറിന് കീഴിൽ വരാനിരിക്കുന്ന സീസണിൽ മികച്ച പ്രകടനം നടത്താം എന്ന ആത്മവിശ്വാസത്തിലാണ്. താൻ നന്നായി പരിശീലിച്ചിട്ടുണ്ടെന്നും ഗോളിന് മുന്നിൽ അതിന്റെ ഫലങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2017-ൽ ബാഴ്‌സലോണയിൽ നിന്ന് 222 മില്യൺ യൂറോയ്ക്ക് ലോക റെക്കോർഡ് നീക്കത്തിലൂടെയാണ് 30-കാരൻ പാർക് ഡെസ് പ്രിൻസസിൽ എത്തുന്നത്.പരിക്ക് മൂലം പിഎസ്ജിക്ക് വേണ്ടി ആ അഞ്ച് വർഷത്തിനിടെ നിരവധി മത്സരങ്ങൾ താരത്തിന് നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ സ്വന്തം കാണികളുടെ പരിഹാസത്തിനു ഇരയാവുകയും ചെയ്തു.ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം റൗണ്ടിൽ പിഎസ്ജിയുടെ പുറത്താകലാണ് ഇതിനു വഴി വെച്ചത്.

അതിനിടയിൽ ബ്രസീലിയനെ പാരീസ് ക്ലബ് ഒഴിവാക്കും എന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ഇതൊക്കെയാണെങ്കിലും വരുന്ന സീസണിനെ വളരെ ആത്മവിശ്വാസത്തോടെയാണ് നെയ്മർ നോക്കികാണുന്നത്.”ഈ സീസണിൽ എല്ലാം പുറത്തെടുക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു , എല്ലാ ഷോട്ടുകളും വരും. ഫ്രീ കിക്കുകൾ,പെനാൽറ്റി ഏരിയയ്ക്ക് പുറത്ത് നിന്നുള്ള സ്‌ട്രൈക്കുകൾ, ഹെഡ്ഡറുകൾ.എനിക്ക് ആത്മവിശ്വാസമുണ്ട്. ഈ അവധിക്കാലത്ത് ഞാൻ ഒരുപാട് പരിശീലിച്ചു. എനിക്ക് കിരീടങ്ങൾ നേടേണ്ടതുണ്ട് ” നെയ്മർ പറഞ്ഞു.

തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ട്രോഫി സ്വന്തമാക്കാൻ ടീമിനെ സഹായിക്കാനാണ് നെയ്മറെ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ക്ലബിലേക്ക് കൊണ്ടുവന്നത്. എന്നിരുന്നാലും, 2020-ൽ തോമസ് ടുച്ചലിന്റെ കീഴിൽ ഫൈനലിൽ എത്തിയതൊഴിച്ചാൽ അവർക്ക് ഒരിക്കലും അതിന്റെ അടുത്തെത്താൻ സാധിച്ചിട്ടില്ല.വിംഗറിന് ക്ലബ്ബുമായുള്ള നിലവിലെ കരാറിൽ ഇനിയും നാല് വർഷം ബാക്കിയുണ്ട്.

Rate this post