നമ്മൾ ഒരിക്കൽ പോലും സങ്കൽപ്പിക്കാത്ത കാര്യങ്ങൾ വരെ സംഭവിച്ചേക്കാം: വേൾഡ് കപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി മെസ്സി

ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ അപ്രവചനീയമായ ഒരു ടൂർണ്ണമെന്റ് ആണ് വേൾഡ് കപ്പ്. കിരീട ഫേവറൈറ്റുകളായി എത്തുന്ന പലരും നിരാശപ്പെടുത്തിയ ഒരുപാട് വേൾഡ് കപ്പുകൾ നമുക്ക് മുന്നിലുണ്ട്. പ്രതീക്ഷിക്കാത്ത ടീമുകൾ കിരീടം നേടുന്നതും ഫൈനലിൽ എത്തുന്നതും വേൾഡ് കപ്പുകളിൽ പലപ്പോഴും നാം കണ്ടിട്ടുള്ളതുമാണ്.

ഒരു ചെറിയ പിഴവിന് പോലും വലിയ വില കൊടുക്കേണ്ടി വരുന്ന ഒന്നാണ് വേൾഡ് കപ്പ്. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീന നിലവിൽ മികച്ച ഫോമിലാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ അർജന്റീന കിരീട ഫേവറേറ്റുകളും കൂടുതൽ ആത്മവിശ്വാസം ഉള്ളവരും ആണ്.

എന്നാൽ ലയണൽ മെസ്സി ഇപ്പോൾ വേൾഡ് കപ്പിനെ കുറിച്ച് ചില മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അതായത് വേൾഡ് കപ്പ് വളരെ ബുദ്ധിമുട്ടാണ് എന്നുള്ള കാര്യം മനസ്സിലാക്കണമെന്നും നമ്മൾ ഒരിക്കൽ പോലും സങ്കൽപ്പിക്കാത്ത കാര്യങ്ങൾ വരെ സംഭവിച്ചേക്കാം എന്നുമാണ് എത്തി പറഞ്ഞിട്ടുള്ളത്.പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു മെസ്സി.

‘ വേൾഡ് കപ്പുകൾ ബുദ്ധിമുട്ടാണ്.നിങ്ങൾ ഒരിക്കൽ പോലും സങ്കൽപ്പിക്കാത്ത കാര്യങ്ങൾ വേൾഡ് കപ്പുകളിൽ സംഭവിച്ചേക്കാം. ഓരോ കാര്യങ്ങളും വേൾഡ് കപ്പിൽ വളരെ പ്രധാനപ്പെട്ടതാണ്.ചെറിയ കാര്യങ്ങൾ പോലും വേൾഡ് കപ്പുകളിൽ നാം പുറത്താകാൻ കാരണമായേക്കാം.ആദ്യമത്സരവും അവസാന മത്സരവും ഒരേ രൂപത്തിൽ ഞങ്ങൾ ട്രീറ്റ് ചെയ്യണം.ഈ ഗ്രൂപ്പ് ഇതുവരെ അങ്ങനെ തന്നെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.ഒരു തീവ്രതയോടെ കൂടിയാണ് എല്ലാ മത്സരവും ഈ ഗ്രൂപ്പ് കളിച്ചിട്ടുള്ളത്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ് ‘ ലിയോ മെസ്സി പറഞ്ഞു.

അർജന്റീന കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഒരു മത്സരം പോലും തോൽവി അറിഞ്ഞിട്ടില്ല.വളരെ സ്ഥിരതയാർന്ന രൂപത്തിൽ കളിക്കാൻ അർജന്റീനക്ക് ഇപ്പോൾ കഴിയുന്നുണ്ട്. അതെ മികവ് അർജന്റീനയും മെസ്സിയും വേൾഡ് കപ്പിൽ തുടരുമെന്നാണ് ഓരോ ആരാധകനും സ്വപ്നം കാണുന്നത്.

Rate this post