ലാമിൻ യമാൽ നേടിയ വണ്ടർ ഗോളിൽ ബാഴ്സലോണ ,ജിറോണയെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് | FC Barcelona
ലാ ലാ ലീഗയിൽ ഇന്നലെ 2007 ജൂലൈയിൽ ജനിച്ച കൗമാരക്കാരനായ ലാമിൻ യമാൽ നേടിയ ഏക ഗോളിനാണ് ബാഴ്സലോണ സ്വന്തം തട്ടകത്തിൽ മയ്യോർക്കയെ പരാജയപ്പെടുത്തിയത് . ഈ ജയത്തോടെ ഈ സീസണിലെ കിരീട പ്രതീക്ഷകൾ സജീവമാക്കാൻ ബാഴ്‌സലോണയ്ക്ക് സാധിച്ചു.ഇതോടെ ലാ ലീഗ പോയിന്റ് ടേബിളിൽ ജിറോണയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേയ്ക്ക് ഉയരാനും ബാഴ്സയ്ക്ക് സാധിച്ചു.
റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം കുറക്കാനും ബാഴ്‌സക്ക് സാധിച്ചു. എന്നാൽ റയൽ ബാഴ്സയെക്കാൾ ഒരു മത്സരം കളിച്ചിട്ടുള്ളത്.ബാഴ്‌സ കോച്ച് സാവി ഹെർണാണ്ടസ് തൻ്റെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ വലിയ മാറ്റങ്ങൾ വരുത്തി.റോബർട്ട് ലെവൻഡോസ്‌കി വിശ്രമിക്കുകയും യുവ സ്‌ട്രൈക്കർ മാർക്ക് ഗുയുവിന് അവസരം നൽകുകയും ചെയ്തു.പെഡ്രി, ഫ്രെങ്കി ഡി ജോങ് എന്നിവർക്ക് പരിക്കേറ്റതിനാൽ ജോവോ ഫെലിക്‌സിനെ മിഡ്ഫീൽഡിൽ ഇറക്കി.
17 കാരനായ മാർക്ക് കുബാർസിയും ടീമിലെത്തി. മത്സരത്തിന്റെ 24 ആം മിനുട്ടിൽ റാഫിഞ്ഞയെ ഫൗൾ ചെയ്തതിനു ബാഴ്‌സലോണയ്ക്ക് പെനാൽറ്റി ലഭിച്ചു. പിച്ചിൽ ലെവൻഡോവ്‌സ്‌കി ഇല്ലാത്തത് കൊണ്ട് ഇൽകെ ഗുണ്ടോഗൻ ഉത്തരവാദിത്തം ഏറ്റെടുത്തു, പക്ഷേ അദ്ദേഹത്തിൻ്റെ കിക്ക് മല്ലോർക്ക കീപ്പർ പ്രെഡ്രാഗ് രാജ്‌കോവിച്ച് സുഖകരമായി രക്ഷപ്പെടുത്തി.രണ്ടാം പകുതിയിലും മയോർക്ക പ്രതിരോധം തകർക്കാൻ ബാഴ്സയ്ക്ക് കഴിഞ്ഞില്ല. ഇതോടെ 61-ാം മിനിറ്റിൽ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, വിറ്റോർ റോക്യു എന്നിവർ കളത്തിലിറങ്ങി.
Lamine Yamal's goal from this angle is INSANE! 🇪🇸🌟pic.twitter.com/rpj6FAzSxR
— Stop That Messi (@stopthatmessiii) March 8, 2024
പിന്നാലെ 73-ാം മിനിറ്റിൽ വിജയഗോൾ പിറന്നു. തകർപ്പൻ ഒരു ഇടംകാൽ ഷോട്ടിലൂടെയാണ് യമാലിന്റെ ഗോൾ പിറന്നത്.ബാഴ്‌സലോണ മാനേജർ സാവി ഹെർണാണ്ടസ് മല്ലോർക്കയുടെ നിശ്ചയദാർഢ്യമുള്ള പ്രകടനത്തിന് മുന്നിൽ തൻ്റെ ടീമിൻ്റെ പ്രതിരോധത്തെ പ്രശംസിച്ചു. കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും, ബാഴ്‌സലോണയ്ക്ക് മൂന്ന് പോയിൻ്റുകളും ഉറപ്പാക്കാൻ കഴിഞ്ഞു, ലീഗ് ടേബിളിൽ താൽക്കാലികമായി രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.