ബാഴ്സലോണയുടെ വിധി മാറ്റിയത് മെസ്സിയുടെ ആ പാസ്(വീഡിയോ)

കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ നിലവിലെ ഫോം വെച്ച് ഗ്രാനഡ ക്കെതിരെ ബാഴ്സലോണയ്ക്ക് ജയിക്കാമെന്ന് പ്രതീക്ഷ ഉണ്ടെങ്കിലും ഏകപക്ഷീയമായ ജയിക്കാൻ കഴിയില്ല എന്ന് ബാഴ്സ പരിശീലകൻ കൂമന് നന്നായി അറിയാം.

ആദ്യാവസാനം മുതൽ ബോൾ കൈവശംവെക്കുന്നതിൽ ബാഴ്സലോണ തന്നെയാണ് മുന്നിട്ടു നിന്നതെങ്കിലും ഗ്രാനഡ ബാഴ്സലോണയ്ക്കെതിരെ ഗോൾ സ്കോർ ചെയ്യാൻ ഒന്നോ രണ്ടോ അവസരം മാത്രം മതിയാകുമായിരുന്നു, അല്ലെങ്കിൽ ആ അവസരം ബാഴ്സ ഡിഫെൻസ് തന്നെ ഉണ്ടാക്കി കൊടുക്കുമെന്ന് ഗ്രനഡ താരങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിയില്ല ഉമ്മിറ്റിറ്റിയുടെ പിഴവിൽ ആദ്യപകുതിയിലെ മുപ്പത്തിമൂന്നാം മിനിറ്റിൽ തന്നെ ഗ്രനഡ താരം കെന്നഡിയുടെആദ്യഗോൾ.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാം എന്ന ദൃഢനിശ്ചയവുമായി ഇറങ്ങിയ ബാഴ്സലോണയുടെ മറ്റൊരു ഞെട്ടൽ! രണ്ടാം പകുതി കളി തുടങ്ങിയപ്പോൾ തന്നെ സോൾഡാഡോയുടെ ഒരു മികച്ച ഗോൾ, അതിന് അവസരമൊരുക്കിയതും ബാഴ്സലോണ ഡിഫൻസ് തന്നെയായിരുന്നു.

പിന്നീട് ആക്രമണം ശക്തികൂടിയ ബാഴ്സലോണക്ക് പലപ്പോഴും ഗ്രാനഡ കോൾ കീപ്പറും, ഗോൾ പോസ്റ്റും വില്ലനായി മാറി.

കളിയുടെ 88 മിനിട്ടിലായിരുന്നു ബാഴ്സലോണയുടെ തലവര മാറ്റിയ മെസ്സിയുടെ ബോൾ ഗ്രീസ്മാനിലേക്ക് മനോഹരമായി ഇറങ്ങിച്ചെന്നത്, അത് ഗ്രീസ്മാൻ മനോഹരമായി തന്നെ പോസ്റ്റിലേക്ക് വഴി തിരിച്ചുവിട്ടു.

വീണ്ടും ബാഴ്സയുടെ തുടർ ആക്രമണങ്ങൾ, കളി ഗ്രനഡ ജയിക്കും എന്നിരിക്കെ വീണ്ടും മെസ്സിയുടെ ഒരു മനോഹര പാസ് ഗ്രീസ്മാനിലേക്ക് കൊടുത്തപ്പോൾ ഗ്രീസ്മാൻ നേരെ കൊടുത്തത് ആൽബയുടെ കാലിലേക്ക്, ആൽബ വളരെ വിദഗ്ധമായി ഗ്രാനഡ പോസ്റ്റിലേക്ക് തിരിച്ചു വിട്ടപ്പോൾ മത്സരം സമനിലയിൽ.

പിന്നീട് ഇടതടവില്ലാത്ത ആക്രമണങ്ങൾ ആയിരുന്നു ബാഴ്സലോണയുടെ ഭാഗത്തുനിന്നും ഉണ്ടായത് അതിനെല്ലാം ചുക്കാൻപിടിച്ച ലയണൽ മെസ്സിഎന്ന അതികായൻ, ക്യാപ്റ്റൻ എന്നതിന്റെ എല്ലാ ക്വാളിറ്റിയും കാട്ടിയ മെസ്സിയുടെ ദൃഢ നിശ്ചയത്തിന്റെ ഭാഗമെന്നോണം കളി അവസാനിക്കുമ്പോൾ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ബാഴ്സലോണ വിജയം സ്വന്തമാക്കി കോപ്പാ ഡെൽ റെ സെമിഫൈനലിൽ പ്രവേശിച്ചു.

Rate this post