❝ലയണൽ മെസ്സി ക്ലബ് വിട്ടതിനുശേഷം ട്രാൻസ്ഫർ വിൻഡോയിൽ പണം വാരിയെറിഞ്ഞ് ബാഴ്സലോണ❞ |Lionel Messi
എഫ്‌സി ബാഴ്‌സലോണയ്ക്ക് മെസ്സിക്ക് ശേഷമുള്ള ജീവിതം അത്ര എളുപ്പമായിരുന്നില്ല. സ്പാനിഷ് ടീം ഇപ്പോഴും തങ്ങളെ പ്രതാപകാലത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുന്ന അടുത്ത രത്നത്തിനായി തിരയുകയാണ്.ഒന്നുകിൽ ഒന്ന് വാങ്ങുക അല്ലെങ്കിൽ ലാ മാസിയയിൽ അവനെ തിരയുക എന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നത്.
ലയണലിന്റെ വിടവാങ്ങലിന് ശേഷം ക്ലബ്ബ് ട്രാൻസ്ഫർ മാർക്കറ്റിൽ ധാരാളം പണം ചിലവഴിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് മെസ്സിയുടെ കരാർ ബാഴ്സലോണ പുതുക്കാതിരുന്നത് എന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.ലയണൽ മെസ്സി തങ്ങളുടെ ഏറ്റവും വലിയ സൂപ്പർ താരമായതോടെ ബാഴ്‌സലോണ മികച്ച പ്രകടനമാണ് നടത്തിയത്. അർജന്റീനിയൻ ഫോർവേഡ് ബ്ലൂഗ്രാനസിനൊപ്പം എല്ലാം നേടി, എന്നാൽ 2021 സമ്മറിൽ ഇതിഹാസത്തെ നിലനിർത്താൻ ടീമിന് പരിഹരിക്കാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധി കാരണം തന്റെ പ്രിയപ്പെട്ട ക്ലബ് വിടാൻ നിർബന്ധിതനായി.
സാമ്പത്തിക പ്രശ്ങ്ങൾക്കിടയിലും ബാഴ്‌സലോണ ആ സീസണിൽ അദാമ ട്രോർ, മെംഫിസ് ഡിപേ, പിയറി-എമെറിക് ഔബമേയാങ് തുടങ്ങിയ ചില വലിയ പേരുകൾ ഒപ്പുവച്ചു. ഇപ്പോൾ, റോബർട്ട് ലെവൻഡോവ്‌സ്‌കി, ഫ്രാങ്ക് കെസ്സി, റാഫിൻഹ, ക്രിസ്റ്റിൻസൺ എന്നിവരെയും ടീമിലെത്തിച്ചിരിക്കുകയുമാണ്.മെസ്സി പോയതിനുശേഷം അവർ കൈമാറ്റത്തിനായി ചെലവഴിച്ച തുക വർധിപ്പിച്ചിരിക്കുകയാണ് .
2021 സമ്മറിലാണ് മെസ്സി ബാഴ്സലോണ വിട്ടത്.അതായത് ക്ലബ്ബ് രണ്ട് ട്രാൻസ്ഫർ വിൻഡോകളിലൂടെ കടന്നുപോയി. ആദ്യത്തേതിൽ, ട്രാൻസ്ഫർമാർക്ക് പ്രകാരം അവർ മൊത്തം €69.5 ദശലക്ഷം ചെലവഴിച്ചു.2022 ൽ റാഫിൻഹയും റോബർട്ട് ലെവൻഡോവ്‌സ്‌കിക്കും വേണ്ടി മാത്രം 108.5 ദശലക്ഷം യൂറോ ചിലവഴിച്ചു.ജൂൾസ് കൗണ്ടെ, സീസർ ആസ്പിലിക്യൂറ്റ, മാർക്കോസ് അലോൺസോ തുടങ്ങിയ താരങ്ങളെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്സലോണ.എന്നാൽ ആദ്യം, സാലറി ബജറ്റ് സംബന്ധിച്ച ലാലിഗയുടെ നിയമങ്ങൾ പാലിക്കുന്നതിന് അവർ ചില കളിക്കാരെ വിട്ടയക്കേണ്ടതുണ്ട്.