ലയണൽ മെസ്സിയെ എത്തിക്കാൻ ബാഴ്സലോണ മൂന്ന് സൂപ്പർതാരങ്ങളെ ഒഴിവാക്കും |Lionel Messi

അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ എന്ത് വിലകൊടുത്തും ബാഴ്സലോണയിലേക്ക് തിരികെ കൊണ്ടുവരാനുള്ള കഠിന ശ്രമത്തിലാണ് മാനേജ്‌മന്റ്. മെസ്സിക്ക് വേണ്ടി എന്ത് വിട്ടുവീഴ്ച ചെയ്യാനും ക്ലബ് തയ്യാറാണ്.നിലവിൽ മെസ്സിക്ക് ക്ലബ്ബിലേക്ക് തിരിച്ചു വരാൻ താല്പര്യമുണ്ട്.സാമ്പത്തികപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് എഫ്സി ബാഴ്സലോണ ഉള്ളത്.

മെസ്സി പാരീസിൽ ഒട്ടും സന്തുഷ്ടമല്ല.യൂറോപ്പ് വിട്ട് പുറത്തുപോകാൻ വെച്ച് ഉദ്ദേശിക്കുന്നുമില്ല. വരുന്ന സമ്മറിൽ മെസ്സിയെ മാത്രമല്ല പോർചുഗീസ് താരം ജോവോ കാൻസെലോയെയും സ്വന്തമാക്കാൻ ബാഴ്സ ഉദ്ദേശിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചില സുപ്രധാന താരങ്ങളെ ഒഴിവാക്കാനാണ് ഇപ്പോൾ ക്ലബ് തീരുമാനിച്ചിരിക്കുന്നത്.ബാഴ്സ തങ്ങളുടെ 3 സ്ട്രൈക്കർമാരെ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കാൻ തീരുമാനിച്ചു എന്നാണ് സ്പോർട് കണ്ടെത്തിയിരിക്കുന്നത്.

ഈ സീസണിൽ ക്ലബ്ബിലേക്ക് എത്തിയ ബ്രസീലിയൻ താരം റാഫീഞ്ഞയെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്.മോശമല്ലാത്ത പ്രകടനം ഈ ബ്രസീൽ താരം നടത്തുന്നുണ്ടെങ്കിലും ഈയൊരു അവസരത്തിൽ താരത്തിന്റെ ആവശ്യമില്ല എന്ന് തന്നെയാണ് ക്ലബ്ബ് വിചാരിക്കുന്നത്.ചെൽസി ഉൾപ്പെടെയുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് താല്പര്യമുള്ള താരം കൂടിയാണ് റാഫീഞ്ഞ.

മറ്റൊരു താരം അൻസു ഫാറ്റിയാണ്.തുടക്കത്തിൽ അതിഗംഭീര പ്രകടനം നടത്തിയ താരം ഇപ്പോൾ അങ്ങനെയല്ല.അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബ് വിടാൻ സാധ്യത ഏറെയാണ്.അവസരങ്ങളും അദ്ദേഹത്തിന് കുറവാണ്.മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്ക് താല്പര്യമുള്ള താരം കൂടിയാണ് അൻസു ഫാറ്റി.താരം ബാഴ്സ വിടാനാണ് താൻ ആഗ്രഹിക്കുന്നത് എന്നുള്ളത് അദ്ദേഹത്തിന്റെ പിതാവ് തന്നെ വ്യക്തമാക്കിയിരുന്നു.

മറ്റൊരു താരം ഫെറാൻ ടോറസാണ്.ബാഴ്സയിൽ ഇതുവരെ വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ ടോറസിനെ ഒഴിവാക്കാനും ബാഴ്സ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.ഈ താരങ്ങൾക്ക് വേണ്ടിയുള്ള ഓഫറുകൾ ക്ലബ്ബ് പരിഗണിക്കും.മികച്ച ഓഫറുകൾ ലഭിച്ചു കഴിഞ്ഞാൽ അത് സ്വീകരിക്കുകയും താരങ്ങളെ കൈവിടുകയും ചെയ്യും.

Rate this post