“ബാഴ്സലോണയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങി സൂപ്പർ താരം”

ബാഴ്സലോണ ഈ സീസണിൽ നേരിടുന്ന പ്രധാന പ്രശനം മികച്ചൊരു ഗോൾ സ്‌കോററുടെ അഭാവമാണ്. ഈ സീസണിൽ സ്‌ട്രൈക്കർമാരെ ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷിച്ച പ്രകടനം ആരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. അതിനൊരു മാറ്റം വരുത്താൻ ഒരുങ്ങുകയാണ് കാറ്റാലൻ ക്ലബ്. പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ അനുസരിച്ച് ഇന്റർ മിലൻറെ ചിലിയൻ താരം അലക്സി സാഞ്ചസിനെ തിരിച്ചു കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ് ബാഴ്സലോണ.

2019 ഓഗസ്റ്റിൽ ഇന്റർ മിലാനിൽ ലോണിൽ എത്തിയ താരം ഒരു വർഷത്തിന് ശേഷം സ്ഥിരം കരാറിലായി. പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം ചിലിയൻ സാൻ സിറോ വിടാൻ ഒരുങ്ങുകയാണ്. ഈ സീസണിൽ ഇന്ററിൽ താരത്തിന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. ആകെ രണ്ടു മത്സരങ്ങളിൽ മാത്രമാണ് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചത്.ഞായറാഴ്ച കാഗ്ലിയാരിക്കെതിരെയാണ്, കാമ്പെയ്‌നിലെ തന്റെ ആദ്യ ലീഗ് ഗോൾ സാഞ്ചേസ് നേടിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫ്ലോപ്പായ സാഞ്ചേസ് തന്റെ ആദ്യ മൂന്ന് വർഷത്തെ ക്യാമ്പ് നൗ ജീവിതത്തിൽ ഒരു ലാ ലിഗ കിരീടവും ഒരു സ്പാനിഷ് കപ്പും രണ്ട് സ്പാനിഷ് സൂപ്പർ കപ്പുകളും ഒരു ക്ലബ് ലോകകപ്പും നേടി. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ബുധനാഴ്ച വിരമിക്കൽ പ്രഖ്യാപിച്ച സെർജിയോ അഗ്യൂറോയ്ക്ക് പകരക്കാരനാകാനുള്ള സാധ്യതയുള്ള ഓപ്ഷനായി സാഞ്ചസിനെ ബാഴ്സലോണ കാണുന്നതായി മിറർ വെളിപ്പെടുത്തി.

അലക്‌സിസ് സാഞ്ചസിനെയും ലുക്ക് ഡി ജോംഗിനെയും കൈമാറ്റം ചെയ്യാനാണ് ഇരു ക്ലബ്ബുകളും ശ്രമം നടത്തുന്നത്.അടുത്ത മാസം അലക്‌സിസ് സാഞ്ചസിനെ വീണ്ടും സൈൻ ചെയ്യാൻ സാവി ബാഴ്‌സലോണയ്ക്ക് പച്ചക്കൊടി കാട്ടിയിട്ടില്ല. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഫെറാൻ ടോറസിനെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്സ. ബാഴ്സയ്ക്കൊപ്പം 141 മത്സരങ്ങൾ കളിച്ച സാഞ്ചേസ് 46 ഗോളുകളും 37 അസിസ്റ്റുകളും നേടി. ബാഴ്സ പരിശീലകൻ സാവിക്കൊപ്പം 103 മത്സരങ്ങൾ ചിലിയൻ കളിച്ചിട്ടുണ്ട്.

3/5 - (1 vote)