2022 ലെ ഖത്തർ ലോകകപ്പിൽ അഗ്യൂറോ വിട്ടൊഴിഞ്ഞ സ്ഥാനത്ത് ആരെത്തും ?

ഹൃദ്രോഗം കാരണം പ്രൊഫഷണലായി ഫുട്ബോൾ കളിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് അര്ജന്റീന സൂപ്പർ താരം സെർജിയോ അഗ്യൂറോ പ്രഖ്യാപിച്ചത്. വർഷങ്ങളോളം അർജന്റീന ദേശീയ ടീമിന്റെ അവിഭാജ്യ ഘടകമായി പ്രവർത്തിച്ച താരം കൂടിയാണ് അഗ്യൂറോ. 2022 ലെ വേൾഡ് കപ്പിൽ മെസ്സിക്കൊപ്പം അർജന്റീന മുന്നേറ്റ നിര നയിക്കേണ്ട താരമായിരുന്നുബാഴ്സലോണ സ്‌ട്രൈക്കർ. എന്നാൽ താരത്തിന്റെ വിരമിക്കലിന്റെ പശ്ചാത്തലത്തിൽ പകരം ആര് അര്ജന്റീന ടീമിൽ ഇടം നേടും എന്ന ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ കുറച്ചു നാളായി പരിക്ക് മൂലം അർജന്റീന താരത്തിന് ദേശീയ ടീമിൽ സ്ഥിരം സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാലും ജൂലൈയിൽ കോപ്പ അമേരിക്ക നേടിയ ടീമിന്റെ ഭാഗമായിരുന്നു അഗ്യൂറോ. ലോകകപ്പിനുള്ള 23 പേരുടെ പട്ടികയിൽ സ്‌ട്രൈക്കർ ഇടംപിടിക്കും എന്നുറപ്പായിരുന്നു. എന്നാൽ അഗ്യൂറോയുടെ വിരമിക്കലിന്റെ അഭാവത്തിൽ ആരായിരിക്കും ടീമിൽ ഇടം നേടുക.

അഗ്യൂറോയുടെ അഭാവത്തിൽ ജോക്വിൻ കോറിയ, ജൂലിയൻ അൽവാരസ്, ലൂക്കാസ് അലരിയോ, പൗലോ ഡിബാല എന്നിവരാണ് സമീപകാലത്ത് ലയണൽ സ്‌കലോനി ഏറ്റവും കൂടുതൽ ഉപയോഗിച്ച നാല് ഫോർവേഡുകൾ. സെന്റർ ഫോർവേഡ് പൊസിഷന്റെ ഉടമയായ ലൗട്ടാരോ മാർട്ടിനെസിന് പകരക്കാരനായി ഇറങ്ങിയ കൊറിയ കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്തിയ താരമാണ്. നാല് താരങ്ങളിൽ കൂടുതൽ സാധ്യത കല്പിക്കുന്നതും കൊറിയക്കാണ്. നിലവിൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള റിവർ പ്ലേറ്റ് സ്‌ട്രൈക്കർ ജൂലിയൻ അൽവാരസിനും സാധ്യത കൽപ്പിക്കുന്നുണ്ട്. താരം യൂറോപ്പിലെ ബിഗ് ക്ലബ്ബുകളിലേക്ക് എത്തിപ്പെട്ടാൽ ലോകകപ്പ് ടീമിൽ കയറാനുള്ള സാധ്യത വർധിക്കും.

അലാരിയോയും ഡിബാലയും ആ സ്ഥലത്തിനായി അവസാന നിമിഷം വരെ പോരാടുന്ന രണ്ട് പേരുകളാണ്. കഴിഞ്ഞ കോപ്പ അമേരിക്ക ടീമിൽ ഈ രണ്ടു പേർക്കും സ്ഥാനം ലഭിച്ചിരുന്നില്ല. പരിക്ക് മാറി യുവന്റസിൽ ഗോളടിച്ച് ഫോമിലേക്ക് വന്ന ഡിബാലാക്കും വേൾഡ് കപ്പ് ടീമിൽ അവസരം ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Rate this post